by Midhun HP News | Nov 2, 2026 | Latest News, ജില്ലാ വാർത്ത
മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടി കല്ലറ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആർ. ജയൻ. കേരളാപോലീസിന്റെ അന്വേഷണ മികവിനുള്ള പരമോന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഓണർ ബഹുമതിയും നൂറോളം ക്യാഷ് റിവാർഡും നേടിയിട്ടുണ്ട്. ഗുഡ് സർവീസ് എൻട്രി, ഡിജിപി കമൻെറഷൻസ് തുടങ്ങിയ നിരവധി ബഹുമതികളും നേടിയിട്ടുണ്ട്.
by Midhun HP News | Nov 2, 2026 | Latest News, ജില്ലാ വാർത്ത, മരണം
കവലയൂർ അമ്മൻനട വടക്കുവീട്ടിൽ അരവിന്ദാക്ഷൻ (76) നിര്യാതനായി.
ഭാര്യ: ഉഷ
മക്കൾ: ജിതിൻ, ജിത
മരുമക്കൾ: ലിജേഷ്, ആര്യ
by Midhun HP News | Nov 2, 2026 | Latest News, കേരളം
കണ്ണൂർ: കൃത്യമായ പെർമിറ്റില്ലാതെ കണ്ണൂർ നഗരപരിധിയിൽ അനധികൃതമായി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നവംബർ 10-ന് നഗരത്തിൽ 24 മണിക്കൂർ ഓട്ടോറിക്ഷ പണിമുടക്ക് നടത്തും. വിവിധ തൊഴിലാളി സംഘടനകളുടെ സംയുക്ത വേദിയായ ജോയിന്റ് ഓട്ടോറിക്ഷ ട്രേഡ് യൂണിയൻ കമ്മിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ഓട്ടോറിക്ഷകൾ നിയമാനുസൃത അനുമതിയുമില്ലാതെ കണ്ണൂർ ടൗണിൽ പ്രവേശിക്കുകയും ഇവിടെ സ്ഥിരമായി പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഇത് ടൗൺ പരിധിയിൽ സർവീസ് നടത്താൻ നിയമാനുസൃത പെർമിറ്റുള്ള ഡ്രൈവർമാരുടെ ഉപജീവനത്തെ സാരമായി ബാധിക്കുന്നുവെന്ന് യൂണിയൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. അനാവശ്യമായ മത്സരവും തിരക്കും സൃഷ്ടിക്കുന്നതിന് പുറമെ പ്രാദേശിക തൊഴിലാളികൾ സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഐ.എൻ.ടി.യു.സി , ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ , സ്വതന്ത്ര തൊഴിലാളി യൂണിയൻ (STU), ഭാരതീയ മസ്ദൂർ സംഘ് , ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് , ഹിന്ദ് മസ്ദൂർ സഭ തുടങ്ങിയ പ്രമുഖ തൊഴിലാളി സംഘടനകളാണ് സംയുക്ത സമരസമിതിയിലുള്ളത്.
അനധികൃതമായി നഗരത്തിൽ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകൾ വ്യക്തിഗതമായും സംയുക്തമായും അധികൃതർക്ക് നിരവധി പരാതികൾ സമർപ്പിച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് എകെഎസ്എടിയുസംസ്ഥാന സെക്രട്ടറി എൻ. ലക്ഷ്മണൻ വ്യക്തമാക്കി. യാതൊരു രേഖയുമില്ലാതെ സർവീസ് നടത്തുന്ന ഡ്രൈവർമാരിൽ പലരും യാത്രക്കാരിൽനിന്ന് അമിത നിരക്ക് ഈടാക്കുകയാണെന്നും ഇത് വർഷങ്ങളായി നിയമപരമായി സർവീസ് നടത്തുന്ന സാധാരണ തൊഴിലാളികളുടെ സൽപ്പേരിന് പോലും കളങ്കമുണ്ടാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിൽ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ സർവീസ് നടത്തുന്നതിനായി ആർ.ടി.ഒ ‘കെസി’ സീരീസ് രജിസ്ട്രേഷനിലുള്ള 4,200-ഓളം ഓട്ടോറിക്ഷകൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇതിൽ പഴയ കണ്ണൂർ മുനിസിപ്പാലിറ്റി പരിധിയിൽ പാർക്ക് ചെയ്യാൻ അനുമതിയുള്ളത് ഏകദേശം 2,700 ഓട്ടോറിക്ഷകൾക്ക് മാത്രമാണ്. ബാക്കിയുള്ളവ പിന്നീട് കോർപ്പറേഷനിൽ ലയിപ്പിച്ച പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, ചേലോറ, എടക്കാട് എന്നീ അഞ്ച് പഞ്ചായത്തുകളുടെ പരിധിയിലേക്ക് അനുവദിക്കപ്പെട്ടവയാണ്. ഈ സാഹചര്യത്തിൽ പുറത്തുനിന്നുള്ള അനധികൃത സർവീസുകൾ നഗരത്തിൽ അവസാനിപ്പിക്കുന്നതിനൊപ്പം കൃത്യമായ ടൗൺ പെർമിറ്റുള്ള ഓട്ടോറിക്ഷകൾക്ക് ഔദ്യോഗിക തിരിച്ചറിയൽ സ്റ്റിക്കറുകൾ പതിച്ചുനൽകാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകണമെന്നും സമരസമിതി ശക്തമായി ആവശ്യപ്പെട്ടു.
by Midhun HP News | Nov 2, 2026 | Latest News, ദേശീയ വാർത്ത
ഷാര്‍ജ: എഐ ഉപയോഗിച്ച് കുട്ടികളുടെ വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ച് നടത്തുന്ന സൈബര്‍ ഭീഷണി, ബ്ലാക്ക്‌മെയിലിങ്, മാനസിക പീഡനം എന്നിവയില്‍ ഷാര്‍ജയില്‍ മുന്നറിയിപ്പ്. ഇത്തരം സൈബര്‍ തട്ടിപ്പുകളില്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ ചൈല്‍ഡ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് നിയന്ത്രിക്കാനും പ്രൈവസി സെറ്റിങ്സുകള്‍ പരിശോധിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു.
ചിത്രങ്ങള്‍ വ്യാജമായി നിര്‍മിച്ചവയാണെങ്കില്‍ പോലും ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും സുരക്ഷാബോധത്തെയും ഗുരുതരമായി ബാധിക്കും. കുട്ടികളുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും യുഎഇ നിയമപ്രകാരം കടുത്ത കുറ്റകൃത്യമാണ്.
മനഃപൂര്‍വം നിര്‍മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ കാരണം കുട്ടികള്‍ക്ക് അപമാനം, ഭയം, വിഷാദം, ഒറ്റപ്പെടല്‍ എന്നിവ ഉണ്ടാകാനിടയാകുന്നു. പലപ്പോഴും സ്‌കൂളില്‍ പോകാന്‍ പോലും കുട്ടികള്‍ ഭയപ്പെടുന്നു. ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണമോ മറ്റ് ആവശ്യങ്ങളോ ഉന്നയിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന സംഭവങ്ങളുമുണ്ട്. കുട്ടി സ്വന്തമായി ചിത്രങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെങ്കില്‍ പോലും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായേക്കാം.
കുട്ടികളുടെ സ്‌കൂള്‍, നിലവിലുള്ള ലൊക്കേഷന്‍, ദിനചര്യകള്‍ എന്നിവ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. യുഎഇയിലുടനീളം കുറ്റകൃത്യങ്ങളും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും റിപോര്‍ട്ട് ചെയ്യാന്‍ ‘800 700’ എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.
by Midhun HP News | Nov 2, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് പവന് 360 രൂപയാണ് വര്‍ധിച്ചത്. 1,02,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് വര്‍ധിച്ചത്. 12,775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ആഗോള വിപണിയിലെ എണ്ണവിലയും അമേരിക്കയില്‍ പണപ്പെരുപ്പനിരക്ക് ഉയര്‍ന്നതോടെ വീണ്ടും പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില കുറഞ്ഞതാണ് ഇന്ന് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. 3.31 ശതമാനം ഇടിവോടെ 110 ഡോളറില്‍ താഴെയാണ് എണ്ണവില.
അമേരിക്കയില്‍ പണപ്പെരുപ്പം കഴിഞ്ഞമാസം 3.6 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. പണപ്പെരുപ്പം രണ്ടു ശതമാനമായി നിയന്ത്രിക്കുകയാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യം. ഈ ലക്ഷ്യം നേടാന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യത 75 ശതമാനത്തിലധികമാണെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഇതോടെ ഡോളറും ബോണ്ട് യീല്‍ഡും കരുത്താര്‍ജ്ജിക്കാനുള്ള സാധ്യതകള്‍ ഉണ്ട്. അതുകൊണ്ട് സ്വര്‍ണവില വര്‍ധന താത്കാലികം മാത്രമാണെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Recent Comments