കഴക്കൂട്ടത്ത് എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ

കഴക്കൂട്ടത്ത് എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ. പേട്ട സ്വദേശികളായ എബിൻ (19), അതുൻ (26) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് വാങ്ങിയ എം‌‌.ഡി.എം.എ യുമായി കഴക്കൂട്ടത്ത് ബസിൽ വന്നിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്. സിഗരറ്റ് പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. എം.ഡി.എം.എ വില്പന സംഘങ്ങളെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവർ ബംഗളൂരുവിൽ നിന്ന് മടങ്ങി വരുന്ന വിവരം പൊലീസിന് ലഭിച്ചത്.

20 മുതൽ 22 വരെ പോസ്റ്റ് ഓഫീസ് പ്രവർത്തനം ഉണ്ടായിരിക്കുന്നതല്ല

20 മുതൽ 22 വരെ പോസ്റ്റ് ഓഫീസ് പ്രവർത്തനം ഉണ്ടായിരിക്കുന്നതല്ല

തപാൽ ശൃംഖലയിൽ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഐടി 2.0 റോൾ ഔട്ടിന്റെ ഭാഗമായി ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസും അതിന് കീഴിലുള്ള സബ്/ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളും 22. 07. 2025 മുതൽ പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണ്. മാറ്റത്തിന്റെ ഭാഗമായി 2025 ജൂലൈ 20 മുതൽ രണ്ട് പ്രവൃത്തി ദിവസത്തേക്ക് ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസിലും അതിന് കീഴിലുള്ള 43 സബ് പോസ്റ്റ് ഓഫീസുകൾ, 102 ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ എന്നിവയിൽ ഒരു ഇടപാടുകളും ഉണ്ടായിരിക്കില്ലെന്ന് രാഹുൽ ആർ ഐ പി എസ് (സീനിയർ സൂപ്രണ്ട്. തിരുവനന്തപുരം നോർത്ത് ഡിവിഷൻ) അറിയിച്ചു. പ്രവർത്തനക്ഷമത, സുരക്ഷ, സേവന നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് സോഫ്റ്റ്‌വെയർ നവീകരണം ലക്ഷ്യമിടുന്നത്. ഇടപാടുകൾക്കായി തിരുവനന്തപുരം ജിപിഒയും അതിന് കീഴിലുള്ള സബ് പോസ്റ്റ് ഓഫീസുകളും സന്ദർശിക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

ആറ്റിങ്ങൽ കടുവയിൽ ഇടയാവണം ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിലെ രാമായണമാസാചരണത്തിനു നാളെ തുടക്കം

ആറ്റിങ്ങൽ കടുവയിൽ ഇടയാവണം ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിലെ രാമായണമാസാചരണത്തിനു നാളെ തുടക്കം

ആറ്റിങ്ങൽ കടുവയിൽ ഇടയാവണം ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിൽ 2025 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 ( 1200 കർക്കടകം 1 മുതൽ 31 വരെ) എല്ലാ ദിവസവും വൈകുന്നേരം രാമായണണ പാരായണവും വിളക്കും ഭഗവതിസേവയും ഉണ്ടായിരിക്കുന്നതാണ്.

നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് തട്ടി ടൂവിലർ യാത്രികയ്ക്ക് ദാരുണാന്ത്യം

നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് തട്ടി ടൂവിലർ യാത്രികയ്ക്ക് ദാരുണാന്ത്യം

നെടുമങ്ങാട് പതിനാറാം കല്ലിൽ കെ എസ് ആർ ടി സി ബസ് തട്ടി ടൂവിലർ യാത്രികയ്ക്ക് ദാരുണാന്ത്യം. ഇന്ന് 12 മണിയോടെയാണ് സംഭവം. ബസ് തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു.

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് സിലബസിൽ നിന്ന് ഒഴിവാക്കണം; വിദഗ്ധ സമിതി ശുപാ‍ർശ

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് സിലബസിൽ നിന്ന് ഒഴിവാക്കണം; വിദഗ്ധ സമിതി ശുപാ‍ർശ

കോഴിക്കോട്: സ‍ർവകലാശാല പാഠ്യപദ്ധതിയിൽ നിന്നും റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ശുപാർശ നൽകിയത്. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിൽ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് ഉൾപ്പെടുത്തിയിരുന്നത്. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം എം ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതിയുടെ ശുപാ‍ർശ.

എന്നാൽ വേടന്റെ പാട്ട് പഠിപ്പിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് ഗവർണർക്ക് പരാതി നൽകിയിരുന്നു. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. തുടർന്നാണ് വിസി വിദഗ്ധ സമിതിയെ നിയോഗിച്ചത്.

മൈക്കിൾ ജാക്സനൊപ്പമാണ് വേടന്റെ പാട്ടും ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ നൊപ്പം വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും താരതമ്യ പഠനത്തിനായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ് സംഗീതവും തമ്മിലുള്ള താരതമ്യമായിരുന്നു പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേ’ എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിര്‍ദേശിച്ചിരുന്നത്. ബിഎ മലയാളം പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ധാരണയുണ്ടാവില്ല. അതിനാൽ ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്.