സ്കൂൾ സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുന്നു; സമസ്തയുടെ സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന് കോഴിക്കോട്ട്

സ്കൂൾ സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുന്നു; സമസ്തയുടെ സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന് കോഴിക്കോട്ട്

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സര്‍ക്കാരിനെതിരായ സമസ്ത സമരം തുടങ്ങുന്നു. സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍, കെ ടി ഹംസ മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിദ്യാർത്ഥികളുടെ മദ്രസ പഠനത്തെ ബാധിക്കുന്ന തരത്തിലാണ് സ്കൂൾ സമയക്രമം എന്നാണ് സമസ്ത ആരോപിക്കുന്നത്. മദ്രസ പഠനത്തിന് തടസ്സമാകുന്ന സ്കൂൾ സമയമാറ്റത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത നൽകിയ പരാതി പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരം. സ്കൂൾ സമയമാറ്റം മദ്രസ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് സമസ്ത മദ്രസ മാനേജ്മെൻ്റ് അസോ. ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു.

സമസ്ത പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും, വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ പോലും സർക്കാർ തയ്യാറായില്ലെന്ന് മദ്രസ മാനേജ്മെന്‍റ് അസോസിയേഷന്‍ നേതാക്കള്‍ ആരോപിച്ചിരുന്നു. വിദ്യാഭ്യാമന്ത്രിക്കും രേഖാമൂലം എതിർപ്പ് അറിയിച്ചിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഏറെനാളുകൾക്ക് ശേഷമാണ് സർക്കാരുമായി നേരിട്ട് ബന്ധപ്പെട്ട ഒരു വിഷയത്തിൽ സമസ്ത പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.

ആറ്റിങ്ങലില്‍ വന്‍ എംഎഡിഎംഎ വേട്ട; രണ്ടുപേര്‍ കസ്റ്റഡിയില്‍

ആറ്റിങ്ങലില്‍ വന്‍ എംഎഡിഎംഎ വേട്ട; രണ്ടുപേര്‍ കസ്റ്റഡിയില്‍

ആറ്റിങ്ങലില്‍ വന്‍ എംഎഡിഎംഎ വേട്ട. ഒന്നേ കാല്‍ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രണ്ടുപേരെ ഡാന്‍സാഫ് സംഘം കസ്റ്റഡിയിലെടുത്തു. വിദേശത്തു നിന്നും ബാഗേജില്‍ കടത്തിക്കൊണ്ടു വന്ന ലഹരിമരുന്നാണ് പിടികൂടിയത്. സഞ്ജു, നന്ദു എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് വര്‍ക്കല കല്ലമ്പലത്തുവെച്ച് വിദേശത്തു നിന്നും വന്നവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പൊലീസ് സംഘം കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. പിന്തുടര്‍ന്ന കാര്‍ ചേസ് ചെയ്ത് പിടിച്ച് പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴം കൊണ്ടുവന്ന ബാഗേജില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎ കടത്തിയത് കണ്ടെത്തിയത്.

സഞ്ജു ഈ മാസം ആദ്യവും നന്ദു കഴിഞ്ഞ മാസവുമാണ് വിദേശത്തേക്ക് പോയത്. നന്ദു തിരിച്ചെത്തിയപ്പോഴാണ് ലഹരിമരുന്ന് പിടികൂടുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശബന്ധമുള്ള ലഹരിമാഫിയയുടെ കാരിയറായി ഇവര്‍ പ്രവര്‍ത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്; കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്; കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു വടക്കന്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ മുതല്‍ മഴ കൂടുതല്‍ വ്യാപകമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നാളെയും മറ്റന്നാളും നാലു ജില്ലകളിലും, ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ KSEB യുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക.

കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ഇന്നു രാവിലെ 05.30 മുതല്‍ നാളെ രാവിലെ 02.30 വരെ 1.6 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് (നീരോടി മുതല്‍ ആരോക്യപുരം വരെ) ഇന്നുരാത്രി 11.30 വരെ 1.4 മുതല്‍ 1.5 മീറ്റര്‍ വരെ കള്ളക്കടല്‍ പ്രതിഭാസത്തിനു സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ഇന്നു രാവിലെ 05.30 മുതല്‍ നാളെ രാവിലെ 02.30 വരെ 1.6 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് (നീരോടി മുതല്‍ ആരോക്യപുരം വരെ) ഇന്നുരാത്രി 11.30 വരെ 1.4 മുതല്‍ 1.5 മീറ്റര്‍ വരെ കള്ളക്കടല്‍ പ്രതിഭാസത്തിനു സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

പണിമുടക്ക് തടസ്സമായില്ല; ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തിയത് പതിനായിരങ്ങള്‍

പണിമുടക്ക് തടസ്സമായില്ല; ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തിയത് പതിനായിരങ്ങള്‍

തൃശൂര്‍: പണിമുടക്ക് ദിനത്തിലും ഗുരുവായൂരപ്പ ദര്‍ശനത്തിന് ആയിരങ്ങളെത്തിയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ദര്‍ശന സായൂജ്യം നേടിയ പതിനായിരത്തോളം ഭക്തര്‍ക്ക് ദേവസ്വം പ്രസാദ ഊട്ട് തയ്യാറാക്കി നല്‍കി. ഹോട്ടലുകള്‍ അടഞ്ഞ് കിടന്ന സാഹചര്യത്തില്‍ ഭക്തര്‍ക്ക് ഇത് ഏറെ ആശ്വാസമായെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലും പുലര്‍ച്ചെ നിര്‍മ്മാല്യം മുതല്‍ ഗുരുവായൂരപ്പ ദര്‍ശന സായൂജ്യം തേടി ആയിരങ്ങളാണ് ഗുരുവായൂരിലെത്തിയത്. ഒട്ടേറെ വിവാഹങ്ങളും നടന്നു. ദര്‍ശനപുണ്യം നേടിയവര്‍ പുലര്‍ച്ചെ 5 മണി മുതല്‍ ക്ഷേത്രം അന്നലക്ഷ്മി ഹാളിലെത്തി. ചൂടാറാത്ത ഇഡ്ഡലിയും ഉപ്പുമാവും ചട്‌നിയും സാമ്പാറും പിന്നെ ചുക്കുകാപ്പിയും ഭക്തര്‍ക്കായി പാത്രത്തില്‍ നിരന്നു. സാധാരണ ദിനങ്ങളില്‍ രാവിലെ എട്ടു മണിക്ക് തീരേണ്ട പ്രാതല്‍ വിളമ്പല്‍ ഒമ്പതരവരെ നീണ്ടു. വിശപ്പകറ്റാന്‍ എത്തിയവര്‍ക്കായി വീണ്ടും വിഭവങ്ങള്‍ ഒരുക്കിയതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

മൂവ്വായിരത്തിലേറെ ഭക്തര്‍ പ്രാതല്‍ പ്രസാദ ഊട്ടില്‍ പങ്കെടുത്തു. പ്രാതലിന് പിന്നാലെ രാവിലെ പത്തു മണിക്ക് തന്നെ ചോറും കാളനും ഓലനും കൂട്ട് കറിയും രസവും അച്ചാറുമടങ്ങിയ പ്രസാദ ഊട്ട് വിഭവങ്ങള്‍ ഭക്തര്‍ക്കായി വിളമ്പി. പത്തിന് തുടങ്ങിയ പ്രസാദ ഊട്ട് ഉച്ചതിരിഞ്ഞ് 3 മണി കഴിഞ്ഞാണ് അവസാനിച്ചത്.

ബ്ലോസം ലേഡീസ് & കിഡ്സ് ഇന്നർ വെയറിൻ്റെ ഷോറൂം നാളെ ആറ്റിങ്ങലിൽ പ്രവർത്തനമാരംഭിക്കുന്നു

ബ്ലോസം ലേഡീസ് & കിഡ്സ് ഇന്നർ വെയറിൻ്റെ ഷോറൂം നാളെ ആറ്റിങ്ങലിൽ പ്രവർത്തനമാരംഭിക്കുന്നു

25 വർഷത്തിന്റെ പാരമ്പര്യമുള്ള ബ്ലോസം ലേഡീസ് & കിഡ്സ് ഇന്നർ വെയറിൻ്റെ ഷോറൂം ആറ്റിങ്ങലിൽ നാളെ പ്രവർത്തനം ആരംഭിക്കുന്നു. ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിന് എതിർ വശമായാണ് ഷോറൂം പ്രവർത്തിക്കുന്നത്. ഫ്രാഞ്ചെസി ഓണേഴ്സും കമ്പനി പ്രതിനിധികളും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.

ലേഡീസ് ആൻഡ് കിഡ്സ് പ്രീമിയം ഇന്നർവെയറിന്റെ ഏറ്റവും പുതിയ വിപുലമായ കളക്ഷൻസാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലാ ലീഡിങ് ടെക്സ്റ്റൈൽ ഷോറൂമുകളിലും ബ്ലോസം ബ്രാന്റിന്റെ സജീവ സാന്നിധ്യവുമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
മൊബൈൽ നമ്പർ: 9745158465