ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ “ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ” എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ “ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ” എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ “ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ” എന്ന പദ്ധതി ആറ്റിങ്ങൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

മുനിസിപ്പൽ കോഡിനേറ്റർ സിന്ധു സുരേഷ് പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ ജി.എസ് ബിനു, സ്കൂൾ ചാർജ് വി.എസ് സിന്ധു, ഠൗൺ സഹകരണ ബാങ്ക് പ്രസിഡൻ്റ് എം മുരളീധരൻ, എസ്.എം.സി അംഗങ്ങളായ സി.ജി വിഷ്ണു ചന്ദ്രൻ, പ്രിൻസ് രാജ്, റിട്ടയേർഡ് ഹെഡ്മാസ്റ്റർ എസ് സതീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ബി.എസ് സിനു ,ദിപുലാൽ എന്നിവർ പങ്കെടുത്തു. സ്കൂളിലെ എല്ലാ കുട്ടികളും ഓരോ വൃക്ഷത്തൈ കൊണ്ടുവന്ന് പരസ്പരം കൈമാറി. ഒരു കോടി വൃക്ഷത്തൈകൾ ഇത്തരത്തിൽ നട്ടു വളർത്തുന്ന സർക്കാർ പദ്ധതിയാണിത്.

മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ അച്ഛനു പിന്നാലെ അമ്മയും അറസ്റ്റിൽ

മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ അച്ഛനു പിന്നാലെ അമ്മയും അറസ്റ്റിൽ

ആലപ്പുഴ: ഓമനപ്പുഴയിൽ മകളെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അച്ഛനു പിന്നാലെ അമ്മയും അറസ്റ്റിൽ. മകൾ എയ്ഞ്ചൽ ജാസ്മിനെ കൊലപ്പെടുത്തിയ കേസിൽ ഫ്രാൻസിസ്, ഭാര്യ ജെസിമോൾ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഫ്രാൻസിസ് കഴുത്ത് ഞെരിക്കുമ്പോൾ മകൾ ഏഞ്ചൽ ജാസ്മിൻ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അമ്മ ജെസിമോൾ പിടിച്ചു വച്ചുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മാവൻ അലോഷ്യസിനെ കേസിൽ പ്രതി ചേർക്കും. കൊലപാതക വിവരം മറച്ചുവച്ചുവെന്നതാണ് കുറ്റം.

കൊലപാതകത്തിന് കാരണം മകൾ എയ്ഞ്ചൽ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതി മൊഴി നൽകിയത്. മകൾ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ ഫ്രാൻസിസ് മകൾ ഏയ്ഞ്ചൽ ജാസ്മിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മകൾ ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിയുന്നതുമായി ബന്ധപ്പെട്ടും വീട്ടിൽ വഴക്ക് ഉണ്ടാകുമായിരുന്നു.

സൂംബക്കെതിരെ വിമർശനം: ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്പെൻഷൻ

സൂംബക്കെതിരെ വിമർശനം: ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്പെൻഷൻ

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്തു. എടത്തനാട്ടുകര ടി കെ എം യുപി സ്‌കൂൾ മാനേജ്‌മെന്റിന്റേതാണ് നടപടി. അഷ്റഫിനെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജ്മെന്റിന് കത്തു നൽകിയിരുന്നു.

ടി കെ അഷ്‌റഫ് ജോലി ചെയ്യുന്ന സ്‌കൂൾ മാനേജർക്ക്, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് നപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്. സസ്‌പെൻഷനടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീർത്തിപ്പെടുത്തും വിധം ടി കെ അഷ്‌റഫ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ടി കെ അഷ്‌റഫിന്റെ എഫ്ബി പോസ്റ്റും കത്തിനൊപ്പം ചേർത്തിരുന്നു.

സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ ടി കെ അഷ്‌റഫ് ആയിരുന്നു ആദ്യം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് സംഗീതത്തിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. താന്‍ ഈ കാര്യത്തില്‍ പ്രാകൃതനാണെന്നും അഷ്‌റഫ് അഭിപ്രായപ്പെട്ടിരുന്നു.

അമ്മായിയമ്മയെ അടിച്ച് കൊലപ്പെടുത്തിയ മരുമകന് ജീവപര്യന്തം കഠിന തടവും പിഴയും

അമ്മായിയമ്മയെ അടിച്ച് കൊലപ്പെടുത്തിയ മരുമകന് ജീവപര്യന്തം കഠിന തടവും പിഴയും

കിളിമാനൂരിൽ വസ്തു എഴുതി നല്‍കാത്തതിന്റെ പേരില്‍ അമ്മായി അമ്മയെ അടിച്ചു കൊലപ്പെടുത്തിയ മരുമകനെ കോടതി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണം. കിളിമാനൂര്‍ പഴയകുന്നിമ്മേല്‍ അടയമണ്‍ വയറ്റിന്‍കര കുന്നില്‍ വീട്ടില്‍ രാജമ്മയെയാണ് മരുമകനായ പ്രസാദ് കമ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജി. രാജേഷാണ് പ്രതിയെ ശിക്ഷിച്ചത്.

യുഎഇ യാത്രയ്ക്ക് ഇനി വിസ ആവശ്യമില്ല; ഇന്ത്യക്കാർക്ക് പ്രത്യേക പരിഗണന, ഇത് നിങ്ങൾക്ക് അറിയാമോ ?

യുഎഇ യാത്രയ്ക്ക് ഇനി വിസ ആവശ്യമില്ല; ഇന്ത്യക്കാർക്ക് പ്രത്യേക പരിഗണന, ഇത് നിങ്ങൾക്ക് അറിയാമോ ?

ദുബൈ: ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് നിരവധി ഇളവുകളാണ് വിവിധ രാജ്യങ്ങൾ അനുവദിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് ഈ ഇളവുകൾ അനുവദിക്കുന്നത്. നമ്മൾ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന യു എ ഇയിലും സമാനമായ രീതിയിൽ ഇളവ് അനുവദിച്ചിട്ടുണ്ടെകിലും പലർക്കും ആ വിവരം അറിയില്ല. നേരത്തെ മൂന്നു രാജ്യങ്ങളില്‍നിന്നു വരുന്ന ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്ന വിസ ഓണ്‍ അറൈവല്‍ സംവിധാനം ഇപ്പോള്‍ ആറു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു കൂടി ബാധകമാക്കിയിരിക്കുകയാണ്.

വിസ ലഭിക്കാൻ എടുക്കുന്ന കാല താമസം പലപ്പോഴും യാത്രകൾ പലപ്പോഴും വൈകാനും മുടങ്ങാനും കാരണമാകുന്നുണ്ട്. അത് ഒഴിവാക്കാൻ കൂടിയാണ് യു എ ഇ സർക്കാർ പുതിയൊരു നീക്കം നടത്തിയിരിക്കുന്നത്.വിസയില്ലാതെ യുഎയിലേക്ക് യാത്ര ചെയ്ത ശേഷം എയർപോർട്ടിൽ നിന്ന് വിസ എടുക്കാൻ കഴിയുന്നതാണ് വിസ ഓണ്‍ അറൈവല്‍ സംവിധാനം. നമ്മൾ യാത്ര പുറപ്പെടും മുൻപ് https://smart.gdrfad.gov.ae എന്ന വെബ്സൈറ്റിലൂടെ ആദ്യം വിസയ്ക്ക് വേണ്ടി അപേക്ഷിക്കണം. ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ 253 ദിർഹം ഫീസായി അടയ്ക്കണം.

രേഖകൾ കൃത്യമാണെങ്കിൽ 48 മണിക്കൂറിനകം നമുക്ക് വിസ ലഭിക്കും. 14 ദിവസത്തേക്കാണ് ഓൺ അറൈവൽ വിസ ലഭിക്കുക. പിന്നീട് ആവശ്യമാണെങ്കിൽ 14 ദിവസത്തേക്കു കൂടി നീട്ടാനും സാധിക്കും. നേരത്തെ വിമാനത്താവളത്തിൽ മർഹബ സെന്ററിൽ നിന്ന് വിസ സ്റ്റാംപ് ചെയ്തു ലഭിക്കുമായിരുന്നു. ഇപ്പോൾ ആ സൗകര്യം ലഭ്യമല്ല.

പക്ഷെ, എല്ലാം ഇന്ത്യക്കാർക്കും ഈ അവസരം പ്രയോജപ്പെടുത്താനാകില്ല. പകരം യു എസ് , യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍, യു കെ, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാർക്കാണ് ഈ അവസരം ലഭ്യമാകുക. യുഎസ് ഗ്രീൻകാർഡ്, റസിഡൻസ് വിസ, യുകെ, യൂറോപ്യൻ യൂണിയൻ വിസ ഉള്ള ഇന്ത്യക്കാർക്കാണ് വിസ ഓൺ അറൈവലിന് നിലവിൽ അനുമതിയുള്ളൂ.