വി എസിന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു

വി എസിന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പട്ടം എസ് യൂ ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന വി എസിന്റെ ആരോ​ഗ്യനിലയെ പറ്റി 11.30 ന് ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിലാണ് വിവരങ്ങൾ.

മെഡിക്കൽ ബുള്ളറ്റിൻ
പട്ടം എസ് യൂ ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ്റെ നില മാറ്റമില്ലാതെ തുടരുന്നു. വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ വിദഗ്ദ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘം ശ്രമിച്ചുവരുന്നു.

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം, നിരാമയ ഇന്‍ഷുറന്‍സ് പുനഃസ്ഥാപിച്ചു

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം, നിരാമയ ഇന്‍ഷുറന്‍സ് പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി നടപ്പാക്കി വരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സ് പുനഃസ്ഥാപിച്ചു. നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെട്ട ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് നിരാമയുടെ ഗുണം ലഭിക്കുക. പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ എഴുപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. എല്‍ഐസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഒരു ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കഴിഞ്ഞില്ലെന്ന സാഹചര്യം വിലയിരുത്തിയാണ് നടപടി. നിരാമയയ്ക്കുള്ള തുക സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിവിഹിതത്തില്‍ നിന്നും വിനിയോഗിക്കാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സാമൂഹ്യനീതി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ ആര്‍ ബിന്ദു നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയായി നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി പുനരാരംഭിക്കാന്‍ തീരുമാനമായത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സാമൂഹ്യനീതി വകുപ്പിന് ലഭ്യമായിട്ടുള്ള തുകയില്‍നിന്നുള്ള പണം ഉപയോഗിച്ചാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ എ എല്‍ സി മുഖേന തുടരുന്നതിന് അനുമതി നല്‍കിക്കൊണ്ടുമാണ് തീരുമാനം.

പദ്ധതിയ്ക്കുള്ള ഗുണഭോക്തൃ പ്രീമിയം തുക മുഴുവനായും 2017 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ സാമൂഹ്യനീതി വകുപ്പ് അടച്ച് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിരുന്നു. എഴുപത്തയ്യായിരം ഭിന്നശേഷിക്കാര്‍ ഗുണഭോക്താക്കളായിരുന്ന പദ്ധതിയില്‍ ചേരുന്നതിന് എ പി എല്‍ വിഭാഗത്തിന് 250 രൂപ, ബി പി എല്‍ വിഭാഗത്തിന് 50 രൂപ എന്നിങ്ങനെയായിരുന്നു സര്‍ക്കാര്‍ അനുവദിച്ചത്.

പതിനാലാം പഞ്ചവത്സര പദ്ധതിക്കാലത്ത് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഏകോപിപ്പിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായി നിരാമയ അടക്കമുള്ള ഇന്‍ഷുറന്‍സ് പദ്ധതികളും ചികിത്സാ സഹായവും മെഡിക്കല്‍ ഇന്‍ഷുറന്‍സും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ ലയിപ്പിച്ച് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിച്ചിരുന്നു. കൂടാതെ, സംസ്ഥാനത്തെ നാല്‍പ്പതു ശതമാനമോ അതില്‍ക്കൂടുതലോ ഭിന്നശേഷിയുള്ള എല്ലാ വ്യക്തികള്‍ക്കും ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികള്‍ക്കും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും ധാരണയായിരുന്നു. ഇതേത്തുടര്‍ന്ന്, 2023 മുതല്‍ ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിരുന്നില്ല.

അംഗൻവാടികളിൽ പിൻവാതിൽ നിയമനം: കോൺഗ്രസ്‌ പ്രൊജക്റ്റ്‌ ഓഫിസ് ഉപരോധിച്ചു

അംഗൻവാടികളിൽ പിൻവാതിൽ നിയമനം: കോൺഗ്രസ്‌ പ്രൊജക്റ്റ്‌ ഓഫിസ് ഉപരോധിച്ചു

ആറ്റിങ്ങൽ: അഴൂർ പഞ്ചായത്തിലെ വിവിധ അംഗൻവാടികളിലേക്ക് ടീച്ചർമാരെയും, ആയമാരെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വം ഇടപെട്ട് പിൻവാതിൽ നിയമനം നടത്തുന്നതായി ആരോപിച്ചു കോൺഗ്രസ്‌ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് ശിശുവികസന ഓഫീസറെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ സീമ തമ്പിയുടെ ഓഫീസിനുള്ളിൽ കയറി തടഞ്ഞു വച്ച് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പിന്നീട് പോലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കി.

അഴൂർ പഞ്ചായത്തിലെ 25 അംഗൻവാടികളിലേക്കുള്ള നിയമനങ്ങൾക്കായി 600ൽ പരം കുട്ടികളുടെ അപേക്ഷ ലഭിയ്ക്കുകയും 400 ഓളം കുട്ടികൾ ജനുവരി 22 മുതൽ 30 ആം തീയതി വരെ പ്രൊജക്ട് ഓഫീസിൽ വെച്ച് നടത്തിയ ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇന്റർവ്യൂബോർഡിൽ മതിയായ യോഗ്യത ഇല്ലാത്ത സി.പി.എം. അഴൂർ, പെരുംകുഴി ലോക്കൽകമ്മിറ്റി സെക്രട്ടറിമാരെയും, ഒരു മുൻ ഏരിയ കമ്മിറ്റി അംഗത്തെയും സാമൂഹ്യ പ്രവർത്തകർ എന്നപേരിൽ ഉൾപ്പെടുത്തി മാർക്ക്‌ ഇടാൻ അനുവദിച്ചുവെന്നും, ഇവർ ചോദ്യങ്ങൾ മുൻ കൂട്ടി സി.പി.എം അനുഭാവികൾക്ക് ചോർത്തിക്കൊടുത്ത ശേഷം ആണ് ഇന്റർവ്യൂ നടത്തിയത് എന്നും കോൺഗ്രസ്‌ ആരോപിച്ചു.

അർഹരായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും, പ്രൊജക്റ്റ്‌ ഓഫീസറുടെ ഓഫീസിനു മുന്നിൽ അപേക്ഷകരെ ഉൾപ്പെടുത്തി നിരാഹാര സമരം ഇരിക്കുമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്.അജിത്ത് കുമാർ പറഞ്ഞു.

കോൺഗ്രസ്‌ പാർലമെന്ററി പാർട്ടി ലീഡർ മുട്ടപ്പലം സജിത്തിന്റെ നേതൃത്വത്തിൽ, യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ, ബിജു ശ്രീധർ, പഞ്ചായത്ത് അംഗങ്ങളായ നസിയാ സുധീർ, അൻസിൽ അൻസാരി, നേതാക്കളായ മൻസൂർ, സി.എച്ച്.സജീവ്, ശിവപ്രസാദ്, ബിനോയ് എസ്.ചന്ദ്രൻ, സുരേഷ് ബാബു ചെട്ടിയാർ, ജയ സജിത്ത്, കറുവാമൂട് നാസർ, പെരുംകുഴി സുനിൽ, റഷീദ് റാവുത്തർ, അച്ചു അജയൻ, സുമേഷ് മുട്ടപ്പലം എന്നിവർ സംസാരിച്ചു.

കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ: തിരുവനന്തപുരം റൂറൽ ജില്ലയിലെ ആറ്റിങ്ങൽ, മംഗലപുരം, പോത്തൻകോട്, തിരുവനന്തപുരം സിറ്റി ജില്ലയിലെ ശ്രീകാര്യം എന്നീ പോലീസ് സ്‌റ്റേഷനുകളിലെ കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയും ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനുമായ ഇടയ്ക്കോട് ഊരുപൊയ്ക മങ്കാട്ടുമൂല രതീഷ് ഭവനിൽ രതീഷ് @ ഭായ്എന്ന രതീഷ് (36) അറസ്റ്റിൽ.

ജില്ല പോലീസ് മേധാവി സുദർശൻ ഐ പി എസ്, ആറ്റിങ്ങൽ ഡിവൈ സ്പി മഞ്ജുലാൽ, ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി രണ്ട് വർഷകാലത്തേയ്ക്ക് റിമാൻറ് ചെയ്തു.

വിദ്യാർത്ഥികളെ അനുമോദിച്ചു

വിദ്യാർത്ഥികളെ അനുമോദിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ കുളച്ചൽ കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ആറ്റിങ്ങൽ വ്യാപാര ഭവനിൽ നടന്ന അനുമോദന സമ്മേളനം അഷ്റഫ് കല്ലമ്പലം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമെന്റോയും ചടങ്ങിൽ നൽകി. മാഹീൻകുട്ടി പാലാംകോണം അധ്യക്ഷനായി. നജീബ് സലീം, അഷ്‌കർ പാലാംകോണം എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ നുജൂം സ്വാഗതവും സലീം വഞ്ചിയൂർ നന്ദിയും പറഞ്ഞു.