എസ് വീണ (57) (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്) അന്തരിച്ചു

എസ് വീണ (57) (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്) അന്തരിച്ചു

ആറ്റിങ്ങൽ: മാമംനട സനാതനത്തിൽ എസ് വീണ (57)(റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്,ഗവ: എൽ .പി.എസ്, മുക്കുടിൽ) അന്തരിച്ചു.
ഭർത്താവ്: അഡ്വ കെ.എസ് പ്രകാശ്.
മകൾ ഡോ: മാളവിക പി.വി (സി.എസ്.ഐ ഹോസ്പിറ്റൽ, കഴക്കൂട്ടം)
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സ്വവസതിയിൽ

നേരിയ ആശ്വാസം; ജൂണിൽ വൈദ്യുതി ചാർജ് കുറയും

നേരിയ ആശ്വാസം; ജൂണിൽ വൈദ്യുതി ചാർജ് കുറയും

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസവുമായി കെഎസ്ഇബി (KSEB). ജൂൺ മാസത്തിൽ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും. ഇന്ധന സർച്ചാർജ് ഇനത്തിൽ ഇടാക്കിയിരുന്ന തുകയാണ് കുറയുന്നത്.

മാസത്തിൽ ബിൽ അടക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും രണ്ട് മാസത്തിൽ ബിൽ അടക്കുന്ന ​ഗാർഹിക ഉപഭോക്താക്കളടക്കമുള്ളവർക്ക് യൂണിറ്റിന് ഒരു പൈസയുമാണ് ഇന്ധന ചാർജ് ഇനത്തിൽ കുറയുക. ഒരു മാസം, രണ്ട് മാസം ബില്ലുകളിൽ യൂണിറ്റിന് എട്ട് പൈസ നിരക്കിലാണ് ഇന്ധന ചാർജ് ഈടക്കിയിരുന്നത്. ഈ തുക യഥാക്രമം അഞ്ചും ഏഴും പൈസയായി കുറയും.

ഏപ്രിൽ മാസത്തിൽ രണ്ട് മാസം കൂടുമ്പോൾ അടയ്ക്കുന്ന ബില്ലിലെ ഇന്ധന സർച്ചാർജ് കുറച്ചിരുന്നു. മെയിൽ ഇരു വിഭാ​ഗക്കാർക്കും എട്ട് പൈസ സർച്ചാർജ് ഈടാക്കി. വൈദ്യുതി ഉത്പാദനത്തിനു വേണ്ട ഇന്ധന വില കൂടുമ്പോഴുള്ള അധിക ബാധ്യത പിരിച്ചെടുക്കാനാണ് സർച്ചാർജ് ഏർപ്പെടുത്തുന്നത്. ഏപ്രിലിൽ വന്ന 12.39 കോടിയുടെ അധിക ബാധ്യതയാണ് ജൂണിൽ പിരിക്കുന്നത്.

ആയിരം വാട്സ് കണക്ടഡ് ലോഡുള്ള, മാസം 40 യൂണിറ്റ് വരെ ഉപയോ​ഗിച്ചിരുന്ന ​ഗാർഹിക ഉപഭോക്താക്കളേയും ​ഗ്രീൻ താരിഫിലുള്ളവരേയും ഇന്ധന സർച്ചാർജിൽ നിന്നു പൂർണമായി ഒഴിവാക്കി.

ഇന്നും അതിതീവ്ര മഴ; 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

ഇന്നും അതിതീവ്ര മഴ; 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ഒഡിഷ തീരത്തിനു സമീപം ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് അതിതീവ്ര മഴ (Heavy Rain) തുടരുമെന്നു കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.

പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 എംഎം കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. ഓറഞ്ച് മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

‘മത്സ്യം കഴിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല’; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സജി ചെറിയാന്‍

‘മത്സ്യം കഴിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല’; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം: കേരളതീരത്ത് കപ്പല്‍ മുങ്ങിയ പശ്ചാത്തലത്തില്‍ കടല്‍ മത്സ്യം കഴിക്കരുതെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി സജി ചെറിയാന്‍. മത്സ്യം കഴിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.

വിഷാംശമുള്ള മാലിന്യങ്ങളാണ് കടല്‍ത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അപകടകരമായ സാഹചര്യം എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാജ പ്രചാരണം എക്സ്പോര്‍ട്ടിങ് സ്ഥാപനങ്ങളെ ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരഭാഗങ്ങളില്‍ നിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്കപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ കേന്ദ്രവുമായി കൂടിയാലോചിച്ച് നടപടിയെടുക്കും. നിലവിലെ ഭീതി ഒഴിവാക്കുന്നതിനായി ക്യാംപയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

കണ്ടെയ്നറുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗതിയിലാണെന്നും നിലവില്‍ അപകടരമായ കണ്ടെയ്നറുകള്‍ ഒന്നും ഇതുവരെ വന്നിട്ടില്ലായെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പതിന് ആരംഭിക്കുമെന്നും 52 ദിവസമായിരിക്കും ട്രോളിങ് നിരോധനമുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധന സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിങ്ങിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കും. കൂടാതെ വിഴിഞ്ഞം വൈപ്പിന്‍ ബേപ്പൂര്‍ എന്നീ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മൂന്ന് മറൈന്‍ ആംബുലന്‍സുകളും പ്രവര്‍ത്തിക്കും. കഴിഞ്ഞവര്‍ഷം നിരോധനം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി ഈ വര്‍ഷവും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.