by Midhun HP News | May 25, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം കുന്നത്ത് മുരളീഭവനിൽ (കെ.എൽ.ആർ.എ:132) പരേതനായ എൻ ചെല്ലപ്പൻ ആചാരിയുടെ സഹധർമ്മിണി ജെ പങ്കജാക്ഷി അമ്മ അന്തരിച്ചു.
മക്കൾ: മുരളീധരൻ സി, വിജയകുമാർ സി, പത്മകുമാരി പി., പ്രേംകുമാർ സി, അശോക് കുമാർ സി(ദുബായ്), ഷീല പി, കൃഷ്ണകുമാർ സി (ബിസിനസ്), പരേതനായ ഉദയകുമാർ സി.
മരുമക്കൾ: ഓമന റ്റി, അംബിക ജി, സിന്ധു റ്റി, സരിത ഡി, അനിൽ കുമാർ സി (റിട്ടയേർഡ് ഹൗസിംഗ് ബോർഡ്, കൊല്ലം), അനുകൃഷ്ണ, പരേതനായ ഗണേഷ്.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്
by Midhun HP News | May 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ പാര്‍ട്ടി സുസജ്ജമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സണ്ണി ജോസഫ്. യുഡിഎഫും സുശക്തമാണ്. തെരഞ്ഞെടുപ്പിന്റെ സാഹചര്യം ഉണ്ടായപ്പോല്‍ തന്നെ കോണ്‍ഗ്രസ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതാണ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും മണ്ഡലം കമ്മിറ്റികളും സുസജ്ജമാണ്. തെരഞ്ഞെടുപ്പ് യുഡിഎഫ് അനായാസം, മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് ഉടന്‍ തന്നെയുണ്ടാകും. നേതാക്കളെല്ലാം പല സ്ഥലത്താണുള്ളത്. എല്ലാവരുമായും ഉടന്‍ ആശയവിനിമയം നടത്തും. സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് അന്തിമമായി അനുമതി നല്‍കേണ്ടത്. അതിന്റെ സാങ്കേതിക കാര്യങ്ങളെല്ലാം തീര്‍ത്താല്‍ എത്രയും പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
സ്ഥാനാര്‍ത്ഥി സംബന്ധിച്ച് ഫൈനലായിട്ടില്ല. അര്‍ഹതയുള്ള നിരവധി പേരുകളുണ്ട്. എല്ലാ പേരുകളും ഗൗരവത്തോടെ പരിഗണിക്കും. ജനങ്ങളുമായി നല്ല ബന്ധമുള്ള, മുന്‍ ജനപ്രതിനിധിയായിരുന്ന വ്യക്തിയാണ് പി വി അന്‍വര്‍. രാഷ്ട്രീയ അനുഭവസമ്പത്തുള്ള നേതാവാണ്. അദ്ദേഹത്തിന് യുഡിഎഫിനെ നല്ലരീതിയില്‍ സഹായിക്കാനാകും. അന്‍വറിന് പ്രധാനപ്പെട്ട റോള്‍ തന്നെയുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരം ജനങ്ങള്‍ക്കിടയിലുണ്ട്. അതിനൊപ്പം അന്‍വറിന്റെ പങ്കാളിത്തവും യുഡിഎഫിന് മുതല്‍ക്കൂട്ടാകും. ഉപതെരഞ്ഞെടുപ്പ് മഴയ്ക്ക് മുമ്പേ നടത്താമായിരുന്നു. നേരത്തേ നടത്തേണ്ടതായിരുന്നു. ഇല്ലാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് വൈകിയാണെങ്കിലും നടക്കുന്നത്. മഴയുണ്ടാകുന്നത് പ്രചാരണങ്ങളെയും കുറെയൊക്കെ ബാധിക്കും. എങ്കില്‍പ്പോലും നിലമ്പൂരിലെ പ്രബുദ്ധ വോട്ടര്‍മാര്‍ കാലാവസ്ഥയുടെ എല്ലാ പ്രതികൂല സാഹചര്യത്തെയും അവഗണിച്ചും യുഡിഎഫിന്റെ വിജയത്തിനു വേണ്ടി ശക്തമായി രംഗത്തിറങ്ങും. സണ്ണി ജോസഫ് പറഞ്ഞു.
by Midhun HP News | May 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെയും കാലവര്‍ഷത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. വ്യാഴാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്കും തീവ്രമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പുള്ളത്. സംസ്ഥാനത്തെ ശേഷിക്കുന്ന ഒമ്പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പുള്ളത്. നാളെ ( തിങ്കളാഴ്ച) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ ജാഗ്രതയുമാണ്. വ്യാഴാഴ്ച എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നലെ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. സാധാരണയിലും എട്ടുദിവസം മുന്‍പേ എത്തിയ കാലവര്‍ഷം 2009 ന് ശേഷം( മെയ് 23) ഏറ്റവും നേരത്തെ എത്തിയ കാലവര്‍ഷമാണ്്. മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യുനമര്‍ദ്ദം കൊങ്കണ്‍ തീരത്തിനുമുകളില്‍ രത്നഗിരിക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മെയ് 27 -ഓടെ മധ്യ പടിഞ്ഞാറന്‍ -വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ കൂടി സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
by Midhun HP News | May 25, 2025 | Latest News, കേരളം
തൃശ്ശൂര്‍: സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ തൃശ്ശൂരില്‍ ട്രെയിനിന് മുകളില്‍ മരക്കൊമ്പ് ഇടിഞ്ഞു വീണു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലാണ് മരം വീണത്. ജാംനഗര്‍ – തിരുന്നെല്‍വേലി എക്‌സ്പ്രസിന് മുകളില്‍ രാവിലെ പത്ത് മണിയോടെ ആയിരുന്നു മരച്ചില്ലകള്‍ പതിച്ചത്.
ഇലക്ട്രിക് ലൈനിന് മുകളിലൂടെ പതിച്ച മരച്ചില്ലകള്‍ ട്രെയിനിന്റെ ലോക്കല്‍ കംപാര്‍ട്ട്‌മെന്റിന് മുകളിലാണ് വീണത്. ഉടന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ട്രെയിനിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ മരം മുറിച്ചുമാറ്റുന്നതിനായി ഒരു മണിക്കൂറോളം ട്രെയിന്‍ പ്രദേശത്ത് നിര്‍ത്തിയിടേണ്ടിവന്നു. ടിആര്‍ഡി സംഘം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.
by Midhun HP News | May 25, 2025 | Latest News, കേരളം
കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള എണ്ണ കടലിലേക്ക് പടരുന്നു. അപകടത്തില്‍പ്പെട്ട എം എസ് സി എല്‍സ 3 കപ്പല്‍ പൂര്‍ണമായും മുങ്ങിയതിന് പിന്നാലെയാണ് കടലില്‍ എണ്ണ പടരുന്നത്. കപ്പല്‍ അപകടം ഉണ്ടാക്കാന്‍ ഇടയുള്ള പാരിസ്ഥിതിക ആഘാതം കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് എന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
മലിനീകരണ നിയന്ത്രണ സംവിധാനം ഉള്ള ഐസിജി സക്ഷം എന്ന കപ്പലിന്റെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്റ്ററുകളും സ്ഥലത്തുണ്ട്. എണ്ണ ചോര്‍ച്ച മാപ്പിംഗ് സാങ്കേതികവിദ്യയുള്ള നൂതന വിമാനങ്ങളാണ് കപ്പല്‍ മുങ്ങിയ പ്രദേശത്തിന്റെ വ്യോമ നിരീക്ഷണം നടത്തുന്നത്. എണ്ണ കടലില്‍ പടര്‍ന്നുതുടങ്ങിയതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാരിസ്ഥിതിക ആഘാതം കുറയ്ക്കാന്‍ ഉള്ള നടപടികള്‍ ആരംഭിച്ചത്.
കോസ്റ്റ്ഗാര്‍ഡ് പങ്കുവച്ച വിവരങ്ങള്‍ പ്രകാരം 640 കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവയില്‍ 13 കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കുന്നു. 12 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് ആണെന്നാണ് വിവരം. ഇതിന് പുറമെ കപ്പലിന്റെ ടാങ്കുകളില്‍ 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും ഉണ്ടായിരുന്നെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് വരികയാണെന്നും ഇതിനായി സംസ്ഥാന സര്‍ക്കാരുമായി ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. കേരളത്തിന്റെ തീരപ്രദേശം സംരക്ഷിക്കാന്‍ സജ്ജമാണെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കുന്നു.
അതേസമയം, കടലില്‍ വീണ കണ്ടെയ്‌നറുകള്‍ എറണാകുളം, അലപ്പുഴ തീരത്ത് എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് ഉച്ചയോടെ കണ്ടെയ്‌നറുകള്‍ തീരത്ത് അടുത്തേക്കും. കണ്ടെയ്‌നര്‍ തീരത്ത് അടിഞ്ഞാലും ജനങ്ങള്‍ ഉള്‍പ്പെടെ അടുത്ത് ചെല്ലരുതെന്ന് നേരത്തെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു.
Recent Comments