ദേശീയപാതയുടെ തകര്‍ച്ച: സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ദേശീയപാതയുടെ തകര്‍ച്ച: സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

തൊടുപുഴ: ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. നല്ല പദ്ധതി വരുമ്പോള്‍ തങ്ങളുടേത് ആണെന്നും കുഴപ്പം ഉണ്ടാകുമ്പോള്‍ കേന്ദ്രത്തിന്റെതാണെന്നും പറയുന്നത് അവസര വാദമാണ്.

ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. നാളെ സ്ഥലം സന്ദര്‍ശിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഇടുക്കി കട്ടപ്പനയില്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ദേശീയ പാത അധികൃതര്‍ അന്വേഷിക്കും. ഇതില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകും. നാളെ സ്ഥലം സന്ദര്‍ശിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഇടുക്കി കട്ടപ്പനയില്‍ പറഞ്ഞു. ഇതിന്റെ കാരണം എന്താണെന്ന് കണ്ടെത്തണം.

എന്‍ക്വയറി കമ്മിറ്റിയാണ് ബാക്കി കാര്യങ്ങള്‍ പരിശോധിക്കേണ്ടത്. ഇതില്‍ വിശദമായി അന്വേഷണം നടത്തും. കണ്‍സ്ട്രക്ഷന്‍ ക്വാളിറ്റിയാണോ, കോണ്‍ട്രാക്ടറുടെ തെറ്റാണോ എന്നതൊക്കെ കണ്ടുപിടിക്കേണ്ടതുണ്ട്. നിതിന്‍ ഗഡ്കരിയുമായി സംസാരിച്ചിട്ടുണ്ട്. ചില ദിവസം ഞങ്ങളുടെ പ്രൊജക്ട് ആണെന്ന് പറയും വേറൊരു ദിവസം ഞങ്ങളുടേതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയും. അത് ശരിയല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കൊച്ചിക്ക് സമീപം ചരക്കുകപ്പൽ മറിഞ്ഞു; അറബിക്കടലിൽ അപകടകരമായ രാസ വസ്തുക്കൾ, തീരത്തടിഞ്ഞാൽ തൊടരുതെന്ന് മുന്നറിയിപ്പ്

കൊച്ചിക്ക് സമീപം ചരക്കുകപ്പൽ മറിഞ്ഞു; അറബിക്കടലിൽ അപകടകരമായ രാസ വസ്തുക്കൾ, തീരത്തടിഞ്ഞാൽ തൊടരുതെന്ന് മുന്നറിയിപ്പ്

കൊച്ചി: അറബിക്കടലിൽ കേരള തീരത്ത് ചരക്കുകപ്പൽ മറിഞ്ഞ് അപകടം. കപ്പലിൽ നിന്നു കാർ​ഗോകൾ കടലിൽ വീണു. അപകടകരമായ വസ്തുക്കളടങ്ങിയ കാർ​ഗോകൾ കടലിൽ ഒഴുകുന്നതായാണ് വിവരം. വിഴിഞ്ഞത്തു നിന്ന് കൊച്ചിക്കു പോയ എംഎസ്‍സി എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.

കൊച്ചിയിൽ നിന്നു 38 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. കപ്പലിൽ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ശേഷിക്കുന്ന 15 ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മറൈൻ ​ഗ്യാസ് ഓയിൽ, സൾഫർ ഫ്യുവൽ ഓയിൽ എന്നിവയാണ് ​കാർ​ഗോയിലുണ്ടായിരുന്നത്. 84.4 മെട്രിക്ക് ടൺ മറൈൻ ​​ഗ്യാസ് ഓയിലാണ് കടലിൽ പതിച്ചത്. സൾഫർ 367.1 മെട്രിക്ക് ടൺ ആണ് കടലിൽ വീണത് എന്നും റിപ്പോർട്ടുകളുണ്ട്.

സംശയാസ്പദമായ നിലയിലുള്ള കണ്ടെയ്നറുകൾ തീരത്തു കണ്ടാൽ പൊതുജനങ്ങൾ അടുത്തേക്ക് പോകരുതെന്നും കൈകൊണ്ടു തൊടരുതെന്നും ദുരന്തനിവരാണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. തീരത്ത് എണ്ണപ്പാട തെളിയാനും സാധ്യതയുണ്ട്. ഇതും സ്പർശിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇത്തരത്തിലുള്ള വസ്തുക്കൾ കണ്ടാൽ പൊലീസിൽ വിവരമറിയിക്കണം. അല്ലെങ്കിൽ 112ൽ വിളിച്ച് വിവരം നൽകണം. കോസ്റ്റ് ​ഗാർഡിൽ നിന്നാണ് വിവരം ലഭിച്ചതെന്നു ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

പത്തനംതിട്ട ശാരിക കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ട ശാരിക കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ 17 വയസ്സുകാരിയെ മുത്തച്ഛന് മുന്നിലിട്ട് തീ കൊളുത്തിക്കൊന്ന കേസില്‍ പ്രതി സജിലിന് ജീവപര്യന്തം കഠിന തടവ്. രണ്ടുലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി. പിഴത്തുക ശാരികയുടെ മാതാപിതാക്കള്‍ക്ക് നല്‍കും.

2017 ല്‍ കടമ്മനിട്ടയില്‍ പ്ലസ്ടൂ വിദ്യാര്‍ഥിനി ശാരികയെ തീ കൊളുത്തിക്കൊന്ന കേസിലാണ് വിധി. അയല്‍വാസിയും കാമുകനുമായ സജിലാണ് പ്രതി. വിളിച്ചിട്ട് കൂടെച്ചെല്ലാന്‍ വിസമ്മതിച്ചതിന് ആയിരുന്നു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പത്തനംതിട്ട അഡീഷണല്‍ പ്രിന്‍സപ്പല്‍ കോടതിയുടേതാണ് വിധി.

പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും കേസില്‍ നിര്‍ണായക തെളിവായി. പെണ്‍കുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും കേസില്‍ നിര്‍ണായക തെളിവായി. ശാരികയോട് പ്രതി നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാകാതെ വന്നപ്പോള്‍ ശാരിക ബന്ധുവീട്ടിലേക്ക് മാറി.

2017 ജൂലൈ 14ന് പ്രതി അവിടെയെത്തി തനിക്കൊപ്പം ഇറങ്ങിവരണമെന്ന് നിര്‍ബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നപ്പോഴായിരുന്നു ആക്രമണം. കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ശാരികയുടെ ശരീരത്തില്‍ ഒഴിച്ച് തീകൊളുത്തി.

ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെ ജൂലൈ 22 ന് ശാരിക മരിച്ചു. മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചു. ശാരികയുടെ മുത്തച്ഛന്‍ സംഭവത്തിന് സാക്ഷിയായിരുന്നു. എന്നാല്‍ കേസിലെ വിചാരണ തുടങ്ങും മുന്‍പ് മുത്തച്ഛന്‍ മരിച്ചു.

കാലവര്‍ഷം വന്നത്രേ! അപ്പോള്‍ ഇതുവരെ പെയ്തതോ? അറിയാം മാനദണ്ഡങ്ങള്‍

കാലവര്‍ഷം വന്നത്രേ! അപ്പോള്‍ ഇതുവരെ പെയ്തതോ? അറിയാം മാനദണ്ഡങ്ങള്‍

കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസമായി മൺസൂൺ സ്വാഭവത്തിലുള്ള മഴയാണ് ലഭിക്കുന്നത്. സാധാരണ​ഗതിയിൽ ഇടവപ്പാതി എന്നറിയപ്പെടുന്ന മഴക്കാലം ആരംഭിക്കുന്നത് കാലാവസ്ഥ കലണ്ടർ പ്രകാരം ജൂൺ ഒന്നിനാണ്. എന്നാൽ പലപ്പോഴും മെയ് മാസം ഈ മഴ കേരളത്തിലെത്താറുണ്ട്. കഴിഞ്ഞ 25 വർഷത്തെ ചരിത്രമെടുത്താൽ ഏറ്റവും കൂടുതൽ തവണ മെയ് മാസത്തിലാണ് തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തിയത്. ഇന്ന് കേരളത്തിൽ മൺസൂൺ ( Monsoon)എത്തിയതായി പ്രഖ്യാപനം വന്നു. കാലവർഷകലണ്ടർ പ്രകാരമുള്ള ജൂൺ എന്ന ദിവസത്തേക്കാൾ എട്ട് ദിവസം മുമ്പാണ് ഇത്തവണ മൺസൂൺ കേരളത്തിലെത്തിയത്. എങ്ങനെയാണ് മൺസൂൺ എത്തിയതായി പ്രഖ്യാപിക്കുന്നത്. അതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെ?

ഇത്തവണ മെയ് 27 എന്ന തിയ്യതിയാണ് കാലാവസ്ഥ നി​ഗമന പ്രകാരം മഴയെത്താനുള്ള ഏകദേശ ദിവസം പ്രവചിച്ചിരുന്നത്. ഈ ദിവസത്തിന് നാല് ദിവസം മുമ്പോ നാല് ദിവസം ശേഷമോ മൺസൂൺ എത്താം. ആ വ്യത്യാസം ഏഴ് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ നീങ്ങാമെന്നും കാലാവസ്ഥാ വിദ​ഗ്ധർ പറയുന്നു. ഇത്തവണ മെയ് 24 ന് കാലവർഷം എത്തിയേക്കാമെന്ന് ഏതാനും ദിവസം മുമ്പ് വിവിധ കാലവസ്ഥാ മോഡലുകൾ പ്രവചിച്ചിരുന്നു. ആ പ്രവചനം പോലെ മെയ് 24 തന്നെ കേരളത്തിൽ മൺസൂൺ എത്തിയതായി പ്രഖ്യാപനം വന്നു. 15 വർഷത്തിനുള്ളിൽ ഏറ്റവും നേരത്തെ എത്തുന്നത് ഇത്തവയാണ്.

ഇത്തവണ കാലവർഷം എത്തുന്ന പ്രക്രിയയിലും കേരളത്തെ സംബന്ധിച്ച് മാറ്റമുണ്ടായിട്ടുണ്ട്. സാധാരണ ​ഗതിയിൽ തെക്കൻ പ്രദേശങ്ങളിൽ മഴയാരംഭിച്ച് വടക്കോട്ട് നീങ്ങി ജൂലൈ എട്ടിനും 15 നും ഇടയിൽ രാജ്യമൊട്ടാകെ മഴ വ്യാപിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഇത്തവണ ഇതിന് വിപരീതമായി കേരളത്തിലെ തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ കൂടുതലായി മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.

സപ്ലൈകോ കുടിശിക കൈമാറി; കരാറുകാരുടെ സമരം അവസാനിച്ചു, റേഷന്‍ വിതരണം ഇന്നുമുതല്‍ പുനരാരംഭിക്കും

സപ്ലൈകോ കുടിശിക കൈമാറി; കരാറുകാരുടെ സമരം അവസാനിച്ചു, റേഷന്‍ വിതരണം ഇന്നുമുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: റേഷന്‍ സാധനങ്ങള്‍ ഗോഡൗണുകളില്‍നിന്നു റേഷന്‍ കടകളില്‍ ‘വാതില്‍പടി’ വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം അവസാനിച്ചു. 2 മാസത്തെ ബില്‍ കുടിശികയായ 40 കോടിയില്‍പരം രൂപ ബാങ്ക് അക്കൗണ്ടുകളിലൂടെ സപ്ലൈകോ കൈമാറിതോടെയാണ് കരാറുകാര്‍ സമരം അവസാനിപ്പിച്ചത്.

റേഷന്‍ കടകളില്‍ സാധനങ്ങളുടെ വിതരണം ഇന്നുമതുല്‍ പുനരാരംഭിക്കും. ബില്‍ കുടിശിക നല്‍കാത്തതിനാല്‍ ഈമാസം 9 മുതലാണ് കരറാുകാര്‍ സമരം ആരംഭിച്ചത്. ബില്‍ കുടിശിക നല്‍കാനായി ഭക്ഷ്യപൊതുവിതരണ വകുപ്പിനു സര്‍ക്കാര്‍ 50 കോടി രൂപ ഏതാനും ദിവസം മുന്‍പ് അനുവദിച്ചെങ്കിലും ട്രഷറി നിയന്ത്രണങ്ങള്‍ മൂലം നല്‍കാനായില്ല.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ബില്‍ കുടിശികയാണു ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഏപ്രിലിലെ പണവും കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബില്‍ കുടിശികയില്‍ ഓഡിറ്റ് ചെയ്ത ശേഷം ബാക്കി നല്‍കാനുള്ള തുകയും പിന്നീട് അനുവദിക്കും. സമരം മൂലം റേഷന്‍ വിതരണ രംഗത്തു പ്രതിസന്ധി ഇല്ലെന്നും 49% കാര്‍ഡ് ഉടമകള്‍ക്ക് ഇതുവരെ റേഷന്‍ നല്‍കിയതായും മന്ത്രി ജി.ആര്‍.അനില്‍ വിശദീകരിച്ചു.