by Midhun HP News | May 15, 2025 | Latest News, കേരളം
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. പ്രശസ്തിയോടൊപ്പം തന്നെ വൻ തോതിലുള്ള വിമർശനങ്ങളും സൈബർ ആക്രമണവുമൊക്കെ രേണുവിന് നേരിടേണ്ടി വന്നു. ഫോട്ടോ ഷൂട്ടുകളുടെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് രേണുവിന് നിരന്തരം വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുന്നത്.
പലപ്പോഴും തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിക്കാറുമുണ്ട് രേണു. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ രേണുവിന്റെ അഭിമുഖവും വൈറലായി മാറിയിരുന്നു. അവതാരകയുടെ ധാർഷട്യവും പക്വതയോടെയുള്ള രേണുവിന്റെ മറുപടിയും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയും ചെയ്തു.
ഇതിന് പിന്നാലെ രേണുവിനെ സപ്പോർട്ട് ചെയ്തു കൊണ്ട് സെലിബ്രിറ്റികൾ അടക്കം രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ രേണുവിനെ പിന്തുണച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി.
നെഗറ്റീവുകളുടെയും അസഭ്യങ്ങളുടെയും പരിഹാസങ്ങളുടെയും ചെളിവെള്ളക്കുത്തൊഴുക്കിൽ ഒലിച്ച് മരിച്ചു പോകാതെ, കിട്ടിയ കിട്ടിയ പിടിവള്ളികളിൽ കടിച്ചുപിടിച്ചു നിന്ന്, തനിക്കനുകൂലമായ പോസിറ്റീവ് പ്രതികരണങ്ങളിലേക്ക് സമൂഹത്തെ സ്വയമെത്തിച്ചു കൊണ്ടുവരുന്ന രേണു സുധി എന്ന മിടുക്കിയായ സ്ത്രീക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്. എന്നാണ് ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നെഗറ്റീവ്കളുടെയും അസഭ്യങ്ങളുടെയും പരിഹാസങ്ങളുടെയും ചെളിവെള്ളക്കുത്തൊഴുക്കിൽ ഒലിച്ചു മരിച്ചുപോകാതെ, കിട്ടിയ കിട്ടിയ പിടിവള്ളികളിൽ കടിച്ചുപിടിച്ചു നിന്ന്, തനിക്കനുകൂലമായ പോസിറ്റീവ് പ്രതികരണങ്ങളിലേക്ക് സമൂഹത്തെ സ്വയമെത്തിച്ചു കൊണ്ടുവരുന്ന രേണു സുധി എന്ന മിടുക്കിയായ സ്ത്രീക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്. ഭർത്താവില്ലാത്ത അവർ കരയുന്നില്ല എന്നതായിരുന്നു മലയാളി സമൂഹത്തിൻ്റെ ഏറ്റവും വലിയ ചൊറിച്ചിൽ.
നിങ്ങൾ സങ്കൽപിക്കുന്ന തരം ‘കല’യോ ‘സൗന്ദര്യ’മോ തനിക്കുണ്ടെന്നവർ അവകാശപ്പെടുന്നില്ല. ജീവിതമാണ് പ്രധാനം, പണമാണ് അതിനാവശ്യം എന്നവർ മനസ്സിലാക്കുന്നുണ്ട്. സ്ത്രീയാവുക എന്നത് വലിയ കുറ്റമാണ്.തനിച്ചായ സ്ത്രീയാവുക അതിലും വലിയ കുറ്റമാണ്. തൻ്റേടിയും അഭിമാനിയും ഏകാകിയും ആയ സ്ത്രീയാവുക എന്നതാണ് ഏറ്റവും വലിയ കുറ്റം എന്ന അജീത് കൗറിൻ്റെ വാക്കുകൾ ഓർത്തു പോകുന്നു.
എസ്. ശാരദക്കുട്ടി
by Midhun HP News | May 15, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 68,880 രൂപയാണ്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിരക്ക് 195 രൂപ കുറഞ്ഞ് വില 8,610 രൂപയായി.
ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ ഔൺസിന് 3,500 ഡോളർ എന്ന റെക്കോർഡിലായിരുന്ന രാജ്യാന്തര വില ഇന്നൊരുഘട്ടത്തിൽ ഒരുമാസത്തെ താഴ്ചയായ 3,149.18 ഡോളറിലേക്ക് ഇടിഞ്ഞു. നിലവിൽ വ്യാപാരം നടക്കുന്നത് 3,150.66 ഡോളറിൽ. ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9,393 രൂപയാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,045 രൂപയും പവന് 56,360 രൂപയുമാണ് നിരക്ക്. വെള്ളിവില എല്ലാ കടകളിലും ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 107 രൂപയിലെത്തി.
ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 86,100 രൂപ വരെ ചിലവ് വരും. ഡിസൈൻ ആഭരണങ്ങളാണെങ്കിൽ പണികൂലിയും കൂടും. ജിഎസ്ടിയും വർധിക്കും. വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അഡാന്‍സ് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്.
by Midhun HP News | May 15, 2025 | Latest News, കേരളം
മലയാള ഗാനങ്ങൾ പാടി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് കിലി പോള്‍ എന്ന ടാന്‍സാനിയന്‍ ഇന്‍ഫ്‌ളുവന്‍സര്‍. ഇന്ത്യന്‍ പാട്ടുകള്‍ക്ക് അനുസരിച്ചുള്ള ഡാന്‍സും ലിപ്‌സിങ്കുമാണ് കിലി പോളിനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റുകളിലെ കമന്റ് ബോക്സ് നോക്കിയാൽ അതിൽ കൂടുതലും മലയാളികൾ ആയിരിക്കും. മലയാളികള്‍ ‘ഉണ്ണിയേട്ടന്‍’ എന്നാണ് കിലിയെ സ്‌നേഹത്തോടെ വിളിക്കുന്നത്. ‘ഉണ്ണിയേട്ടന്റെ’ എല്ലാ വീഡിയോകൾക്കും ആരാധകര്‍ ഏറെയാണ്. കിലിയുടെ സഹോദരി നീമ പോളും കിലിയുടെ റീലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഉണ്ണിയേട്ടന്റെ ആരാധകൾക്ക് ഒരു സന്തോഷവാർത്തയെത്തുകയാണ്.
കിലി പോള്‍ കേരളത്തിലേക്ക് എത്തുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ വിഡിയോയിലൂടെയാണ് കേരളത്തിലേക്കുള്ള വരവ് അറിയിച്ചിരിക്കുന്നത്. ‘ഉടൻ കേരളത്തിലേക്ക് വരും, എല്ലാവരെയും കാണാനായി കാത്തിരിക്കുന്നു’ എന്നാണ് വീഡിയോയ്ക്ക് താഴെ കിലി കുറിച്ചിരിക്കുന്നത്.നിരവധി ആരാധകരാണ് കിലി പോളിന്റെ കേരളത്തിലേക്കുള്ള വരവിനെ സ്വാഗതം ചെയ്തു രംഗത്തെത്തിയിരിക്കുന്നത്. ‘ഉണ്ണിയേട്ടനു വേണ്ടി കാത്തിരിക്കുന്നു’, ‘കേരളത്തിലേക്ക് സ്വാഗതം’ എന്നീ കിലി പോളിനെ കേരളത്തിലേക്കു സ്വാഗതം ചെയ്തുകൊണ്ടുള്ള ഒട്ടേറെ കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.
ഗായകൻ ഹനാൻ ഷാ പാടിയ ‘ഇൻസാനിലെ’ എന്ന ഗാനവുമായാണ് കിലി പോൾ വീണ്ടും മലയാളികൾക്ക് മുന്നിലെത്തിയിരിക്കുന്നത്. തുടരും’ എന്ന ചിത്രത്തിലെ ‘കണ്‍മണിപൂവേ’ എന്ന പാട്ടിനും താരം ലിപ് സിങ്ക് ചെയ്തിരുന്നു. ഇനി താരത്തിന്റെ കേരളത്തിലേക്കുള്ള വരവ് കാത്തിരിക്കുകയാണ് എല്ലാവരും.
by Midhun HP News | May 15, 2025 | Latest News, ജില്ലാ വാർത്ത
പാടശേഖരസമിതിയും സൗഹൃദ സംഘവും സംയുക്തമായി സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. 17 ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് ശ്രീഭൂത നാഥൻകാവ് ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് ‘ടച്ച് സ്ക്രീൻ ഫോൺ അറിഞ്ഞിരിക്കേണ്ടതെല്ലാം’ എന്നതിനെ സംബന്ധിച്ച് പരിശീലന പരിപാടി നടത്തുന്നത്. ആർ ആർ വി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ നിസാം പി, കമ്പ്യൂട്ടർ വിഭാഗം ലാബ് ടെക്നീഷ്യൻ അസിസ്റ്റന്റ് ദീപക് തുടങ്ങിയവർ ആണ് ക്ലാസുകൾ നയിക്കുന്നത്.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി നിർവഹിക്കും. വാർഡ് മെമ്പർ ഷൈനി അധ്യക്ഷയാകും.
by Midhun HP News | May 15, 2025 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ ഹിന്ദു മഹാ സമ്മേളനവും സ്ത്രീ ശക്തി സംഗമവും മെയ് 18 ന്. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ് ഹിന്ദു മഹാസമ്മേളനവും സ്ത്രീ ശക്തി സംഗമവും സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി കീഴാറ്റിങ്ങൽ മുള്ളിയൻ കാവിൽ മെയ് 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ധർമ്മ പതാക ഉയരുന്നതോടെ സമ്മേളന പരിപാടികൾക്ക് തുടക്കമാകും.
കാര്യപരിപാടികൾ:
രാവിലെ 10 മണിക്ക് പതാക ഉയർത്തൽ, 11 ന് നൃത്തനിർത്യങ്ങൾ. വൈകുന്നേരം 3 മണിക്ക് കോഴിക്കോട് പ്രശാന്ത് വർമ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരിയും നടക്കും.
5 ന് ഉദ്ഘാടന പരിപാടികൾ, തുടർന്ന് സ്ത്രീശക്തി സംഗമം ഉദ്ഘാടനം പദ്മശ്രീ ലക്ഷ്മി കുട്ടിയമ്മ നിർവഹിയ്ക്കും. മഹിളാഐക്യവേദി സംസ്‌ഥാന അധ്യക്ഷ ബിന്ദു മോഹൻ സന്നിഹിതയാകും. സംസ്‌ഥാന വർക്കിംഗ് പ്രസിഡന്റ് രമണി ശങ്കർ, ഐക്യവേദി സംസ്‌ഥാന സെക്രട്ടറി സൂര്യ പ്രേം, ആർഷവിദ്യസമാജം ശ്രുതി, ക്രിസ് വേണുഗോപാൽ, ദിവ്യ ശ്രീധർ തുടങ്ങിയവർ പങ്കെടുക്കും.
ഹിന്ദു മഹാസമ്മേളനം
കസ്തൂരി അനിരുദ്ധൻ (ജില്ലാ പ്രസിഡന്റ് ഹിന്ദു ഐക്യവേദി) അധ്യക്ഷനാകും. മുഖ്യ പ്രഭാഷണം ശശികല (ഹിന്ദു ഐക്യവേദി സംസ്‌ഥാന മുഖ്യ രക്ഷാധികാരി) നടത്തും.
അഹല്യഭായ് ഹോൾക്കർ പുരസ്‌കാര സന്ധ്യ:, പുരസ്‌കാര വിതരണം പ്രശാന്ത് (ആറ്റിങ്ങൽ സംഘജില്ലാ കാര്യവാഹ് രാഷ്ട്രീയ സ്വയംസേവക സംഘം) നിർവഹിക്കും
Recent Comments