by Midhun HP News | May 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട വോട്ടര്‍ പട്ടികയില്‍ അപ്പീല്‍ നല്‍കാം. വോട്ടര്‍ പട്ടികയിന്‍മേല്‍ പരാതികള്‍ ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കാമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു.
263 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍തോറും നടത്തിയ ഫീല്‍ഡ് സര്‍വേയ്ക്ക് ശേഷം അവകാശവാദങ്ങളും എതിര്‍പ്പുകളും ക്ഷണിച്ചുകൊണ്ട് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ കരട് വോട്ടര്‍ പട്ടിക ഏപ്രില്‍ 8 ന് പ്രസിദ്ധീകരിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് കരട് വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി 789 ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയമിച്ചു.
എല്ലാ അവകാശവാദങ്ങളും എതിര്‍പ്പുകളും പരിഹരിച്ച ശേഷം, അന്തിമ വോട്ടര്‍ പട്ടിക അസിസ്റ്റന്റ് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ മെയ് 5 ന് പ്രസിദ്ധീകരിക്കുകയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പകര്‍പ്പ് കൈമാറുകയും ചെയ്തു. 1950 ലെ ആര്‍ പി ആക്ട് സെക്ഷന്‍ 24 (എ) പ്രകാരം, ഇലക്ട്രല്‍ രജിസ്ട്രാര്‍ ഓഫീസറുടെ തീരുമാനത്തിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇപ്പോള്‍ ആര്‍ക്കും അപ്പീല്‍ നല്‍കാവുന്നതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തില്‍ തൃപ്തരല്ലെങ്കില്‍, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണെന്നും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചു.
by Midhun HP News | May 8, 2025 | Latest News, ജില്ലാ വാർത്ത, മരണം
കടയ്ക്കാവൂർ: മണനാക്ക് കെ.വി ഹൗസിൽ മുഹമ്മദ് ബഷീറിന്റെ സഹധർമ്മിണി റജുലാ ബീവി (64) അന്തരിച്ചു.
മക്കൾ: അനീസ് എം, അനീസ എം, അഫ്സൽ എം (സി.പി.ഐ.എം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി)
മരുമക്കൾ: ഫാത്തിമ, റഷീദ്,നീന.
by Midhun HP News | May 8, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിന് സമീപം നാൽപ്പറത്തലയ്ക്കൽ, എൽ വി നിവാസിൽ (KSRA 226) പരേതനായ വിശ്വംഭര കുറുപ്പിന്റെ ഭാര്യ ലീലാമണിയമ്മ (72)
(Ex. Empl.സെക്രട്ടറിയേറ്റ്) നിര്യാതയായി.
മക്കൾ: രഞ്ജിത്ത് വി കുറുപ്പ്, മഞ്ജു വി കുറുപ്പ്, സഞ്ജിത്ത് വി കുറുപ്പ്
മരുമക്കൾ: സൗമ്യ മേനോൻ, അനിൽ ഉണ്ണിത്താൻ, അൻഷു
by Midhun HP News | May 8, 2025 | Latest News, ജില്ലാ വാർത്ത
പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷിക് (21) ആണ് മരിച്ചത്. രാത്രി ഒരുമണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടം.
തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും നേർക്കുനേർ ഇടിക്കുകയായിരുന്നു. ദേശീയപാത നിർമ്മാണം നടക്കുന്ന ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൺവേ തെറ്റിച്ചാണ് ബസ് വന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷികിനെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്തു. ആഷിക്കിൻ്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
by Midhun HP News | May 8, 2025 | Latest News, കേരളം
തിരുവനന്തപുരം: 2025-06 അധ്യയന വർഷത്തിൽ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അഡ്മിഷൻ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഏകജാലക സംവിധാനത്തിലൂടെയാണ് ഇത്തവണയും പ്രവേശനം. ട്രയൽ അലോട്ട്‌മെന്‍റ് തിയ്യതി മേയ് 24 ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആദ്യ അലോട്ട്‌മെന്റ് ജൂൺ 2നാണ്.
രണ്ടാം അലോട്ട്‌മെന്റ് ജൂൺ 10 ന് നടക്കും. മൂന്നാം അലോട്ട്‌മെന്റ് തിയ്യതി ജൂൺ 16 ആണ്. മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് മോഡൽ റെസിഡെൻഷ്യൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം നടത്തും. ഹയർ സെക്കന്‍ററി പ്രവേശനത്തിന് പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായി. ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി പ്രോസ്‌പെക്ടസുകൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Recent Comments