by Midhun HP News | Apr 15, 2025 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും
കൊടുംകുറ്റവാളിയുമായ 22 കാരനെ അയിരൂർ പോലീസ് കരുതൽ തടങ്കലിലാക്കി.
വർക്കല അയിരൂർ വില്ലിക്കടവ് സ്വദേശിയായ കല്ലുവിളാകം വീട്ടിൽ 22 വയസ്സുള്ള ദേവനാരായണനാണ് കരുതൽ തടങ്കലിലായത്.
അയിരൂർ പോലീസ് സ്റ്റേഷനിൽ മാത്രം മൂന്ന് വധശ്രമകേസുകളും, പരവൂർ, കളമശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളിലും വധശ്രമത്തിന് കേസുകൾ നിലവിലുണ്ട്. അയിരൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം കൈവിലങ്ങുമായി സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ദേവനാരായണൻ .
ഇയാളെ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നു. എന്നാൽ കോടതി ഉത്തരവിനു വിപരീതമായി കാപ്പാ നിയമ പ്രകാരം നാടുകടത്തിയ പ്രതി കളമശ്ശേരിയിൽ വീണ്ടും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് ഇയാൾക്കെതിരെ അയിരൂർ പോലീസ് വീണ്ടും ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു.
അയിരൂർ പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ കാപ്പാ-3 നിയമപ്രകാരം പ്രതിയെ കരുതൽ തടങ്കലിലാക്കുവാൻ ഉത്തരവിട്ടു. തുടർന്ന് പ്രതിയെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു .
by Midhun HP News | Apr 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഒറ്റപെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.
അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11. 30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുള്ള സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
by Midhun HP News | Apr 15, 2025 | Latest News, ജില്ലാ വാർത്ത
ചാത്തൻപറ ചുള്ളിയിൽക്കോണത്ത് ദിലികുമാറിന്റെ മകൾ വിദ്യയ്ക്ക് പഠനാവശ്യത്തിനായി സന്നദ്ധപ്രവർത്തകരുടെയും നാട്ടുകാരുടെയും കൂട്ടായ്മ്മ വാങ്ങി നൽകിയ ലാപ്ടോപ് എം എൽ എ ഒ എസ് അംബിക വിഷുദിനത്തിൽ വിദ്യയുടെ വസതിയിൽ എത്തി കൈമാറി. സിപിഐ (എം) ചാത്തൻപറ ബ്രാഞ്ച് സെക്രട്ടറി കെ എസ് ജീൻ, ജഹാൻഗീർഖാൻ, ഡി ആർ വിനുരാജ് തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Apr 15, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: ആരൂർ ഗവ.എൽ. പി.എസിന് എസ്.എസ്.കെ.യുടെ ‘സ്റ്റാഴ്സ് പദ്ധതി’ പ്രകാരം പ്രീ – പ്രൈമറി ശാക്തീകരണത്തിനായി അനുവദിക്കപ്പെട്ട 10 ലക്ഷം രൂപയുടെ ‘വർണ്ണക്കൂടാര’ത്തിന്റെ’ നിർമ്മാണ ഉദ്ഘാടനം ആറ്റിങ്ങൽ എം.എൽ. എ ഒ.എസ് അംബിക നിർവഹിച്ചു.
കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപിക അമരീനാഥ് ആർ. ജി സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ, വൈസ് പ്രസിഡന്റ് കുമാരി കെ. ഗിരിജ, വാർഡ് മെമ്പർ എ. മുരളീധരൻ, പി.ടി.എ പ്രസിഡന്റ് ശാലു, എസ് .എസ്. ആർ ആർ അംഗം ശശിധരൻ, കിളിമാനൂർ ബി ആർ സി യിലെ സി.ആർ. സി സിമാരായ ഷീബ കെ,
ഡി. ദിവ്യാദാസ്, സ്റ്റാഫ് സെക്രട്ടറി മിനി. വി ആർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Apr 15, 2025 | Latest News, ജില്ലാ വാർത്ത
തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.
വാഴച്ചാല്‍ ഉന്നതിയിലെ സതീഷ്, അംബിക എന്നിവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടിനകത്തു കുടില്‍ കെട്ടി തേന്‍ ശേഖരിച്ചു വരികയാരുന്നു. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം സ്റ്റാഫ് സ്ഥലത്തെത്തി പരിശോധിച്ചതില്‍, സംശയാസ്പദമായ സാഹചര്യത്തില്‍ സതീശന്റെ മൃതദേഹം കണ്ടെത്തി. അംബികയുടെ ശരീരം പൊലീസ് എത്തി പുഴയില്‍ നിന്നും കണ്ടെത്തിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു/
Recent Comments