വി ശിവാനന്ദൻ (75) അന്തരിച്ചു
ആറ്റിങ്ങൽ: കിഴുവിലം പാവൂർക്കോണത്ത് ശിവനിലയത്തിൽ വി ശിവാനന്ദൻ (75) അന്തരിച്ചു.
ഭാര്യ|: സാനേഹലത.
മക്കൾ: ജാൻസി, ജനിൽ.
മരുമക്കൾ: വിനോദ്, സുമിത.
ആറ്റിങ്ങൽ: കിഴുവിലം പാവൂർക്കോണത്ത് ശിവനിലയത്തിൽ വി ശിവാനന്ദൻ (75) അന്തരിച്ചു.
ഭാര്യ|: സാനേഹലത.
മക്കൾ: ജാൻസി, ജനിൽ.
മരുമക്കൾ: വിനോദ്, സുമിത.
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് സംഭവം. പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ലിന്‍ എന്ന 23 കാരിയാണ് പിടിയിലായത്.
12 വയസ്സുള്ള പെണ്‍കുട്ടിയെ പലതവണ യുവതി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി.
കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവരം പൊലീസിന് കൈമാറുകയും യുവതിക്കെതിരെ കേസെടുക്കുകയുമായിരുന്നു. സമാനമായ കേസില്‍ യുവതി മുമ്പും പ്രതിയായിരുന്നതായിട്ടാണ് സൂചന.
ആറ്റിങ്ങൽ: വീരളം മീനാനിവാസിൽ (വി.വി.എം.ആർ.എ :7) പരേതനായ കെ കൃഷ്ണൻ നായരുടെ സഹധർമ്മിണി എസ് ഓമന അമ്മ (82) (റിട്ടയേർഡ് ആയുർവേദ ഹോസ്പിറ്റൽ,കുളമുട്ടം) അന്തരിച്ചു.
മക്കൾ: എസ് മീനാകുമാരി, കെ മനു രാജ് (സ്റ്റേറ്റ് ടാക്സ് ഓഫീസർ,ജി.എസ്.ടി ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം). മരുമക്കൾ: ജയകുമാർ ബി(ഓറിയന്റൽ ഇൻഷുറൻസ്), ജീന ജി.കെ (അസിസ്റ്റന്റ് എഞ്ചിനീയർ, കെ.എസ്.ഇ.ബി, തിരുവനന്തപുരം).
തിരുവനന്തപുരം: വേതനം വർദ്ധിപ്പിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും ഉത്തരവ് ഉണ്ടാകാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കി ആശാവർക്കർമാർ. മുൻപും ഇത്തരം വാഗ്ദാനങ്ങൾ നൽകി ആശമാരെ വഞ്ചിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ‘കേന്ദ്രമന്ത്രി സുരേഷ് ഗോപി പലതവണ സമരപന്തൽ സന്ദർശിച്ചിട്ടുണ്ട്.
ഇനി വരുമ്പോൾ ഉത്തരവുമായി വരണമെന്നാണ് ആഗ്രഹം.ആശമാരും സുരേഷ് ഗോപിയും പറ്റിക്കപ്പെടരുത്. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം’ എന്നും സമരസമിതി വ്യക്തമാക്കി.
സെക്രട്ടേറിയറ്റിനുമുന്നിലെ ആശാവർക്കർമാരുടെ സമരം ഇന്ന് മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കത്തുന്ന വേനൽച്ചൂടിന് ആശമാരുടെ ആവേശത്തിനെ തെല്ലും കുറയ്ക്കാനായിട്ടില്ല. പലരും രോഗബാധിതരാണ്. അത്തരക്കാർ ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീണ്ടും സമരപ്പന്തലിലേക്ക് എത്തുകയാണ്. തങ്ങളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടാകാതെ സമരത്തിൽ നിന്ന് പിൻവാങ്ങില്ലെന്നാണ് അവരുടെ ഉറച്ച തീരുമാനം. കഴിഞ്ഞ ദിവസം ചർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സൂചിപ്പിച്ചിരുന്നു.
തിരുവനന്തപുരം : വേതനം വർദ്ധിപ്പിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും ഉത്തരവ് ഉണ്ടാകാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കി ആശാവർക്കർമാർ. മുൻപും ഇത്തരം വാഗ്ദാനങ്ങൾ നൽകി ആശമാരെ വഞ്ചിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ‘കേന്ദ്രമന്ത്രി സുരേഷ് ഗോപി പലതവണ സമരപന്തൽ സന്ദർശിച്ചിട്ടുണ്ട്.
ഇനി വരുമ്പോൾ ഉത്തരവുമായി വരണമെന്നാണ് ആഗ്രഹം.ആശമാരും സുരേഷ് ഗോപിയും പറ്റിക്കപ്പെടരുത്. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം’ എന്നും സമരസമിതി വ്യക്തമാക്കി.
സെക്രട്ടേറിയറ്റിനുമുന്നിലെ ആശാവർക്കർമാരുടെ സമരം ഇന്ന് മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കത്തുന്ന വേനൽച്ചൂടിന് ആശമാരുടെ ആവേശത്തിനെ തെല്ലും കുറയ്ക്കാനായിട്ടില്ല. പലരും രോഗബാധിതരാണ്. അത്തരക്കാർ ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീണ്ടും സമരപ്പന്തലിലേക്ക് എത്തുകയാണ്. തങ്ങളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടാകാതെ സമരത്തിൽ നിന്ന് പിൻവാങ്ങില്ലെന്നാണ് അവരുടെ ഉറച്ച തീരുമാനം. കഴിഞ്ഞ ദിവസം ചർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സൂചിപ്പിച്ചിരുന്നു.
എന്നാൽ സമരക്കാരെ ചർച്ചയ്ക്ക് വിളിക്കാനുള്ള ഒരു തീരുമാനവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് അറിയുന്നത്.ആശാവർക്കർമാരുടെ ധനസഹായം വർദ്ധിപ്പിക്കാൻ കുടുംബ ആരോഗ്യ മന്ത്രാലയത്തിനുള്ള സ്റ്റാന്റിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.ഗവേഷണത്തിനും പൊതുജനാരോഗ്യ നിർവഹണത്തിനും ഇടയിലുള്ള വിടവ് നികത്താൻ ആശമാരുടെ സേവനം ഉപയോഗപ്പെടുത്തണം. ഇതിന് ആശമാർക്ക് ആവശ്യമായ പ്രോത്സാഹനം നൽകണം. നിലവിൽ ആശമാർക്ക് നൽകുന്ന തുച്ഛമായ ധനസഹായം അടിസ്ഥാന ചെലവിന് മതിയാകില്ല. അതിനാൽ ആശമാരുടെ പതിവ് പ്രതിഫലത്തിന് പുറമെ ഹെൽത്ത് റിസർച്ച് ഡിപ്പാർട്ട്മെന്റിനുള്ള വിഹിതത്തിൽ നിന്ന് കൂടുതൽ സഹായം ഉറപ്പാക്കണമെന്നുമാണ് രാംഗോപാൽ യാദവ് അദ്ധ്യക്ഷനായ കമ്മിറ്റി ശുപാർശ ചെയ്തത്.2025-26ലെ ബഡ്‌ജറ്റിൽ ആരോഗ്യ ഗവേഷണത്തിന് 4970.03 കോടി ആവശ്യപ്പെട്ടെങ്കിലും നീക്കിവച്ചത് 3900.69 കോടിയാണെന്നും സ്റ്റാന്റിംഗ് കമ്മിറ്റി റിപ്പോർട്ടിലുണ്ട്. ബഡ്‌ജറ്റിന്റെ 1.89ശതമാനമാണ് ആരോഗ്യമേഖലയ്‌ക്ക് മാറ്റിവച്ചത്. ഇത് വർദ്ധിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്.
തിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിൽ ഫസ്റ്റ്, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനുളള മിനി ബസുകള്‍ ഉടന്‍ അവതരിപ്പിക്കാനുളള തയാറെടുപ്പുകളില്‍ മോട്ടോര്‍ വാഹന വകുപ്പ്. ഏതൊക്കെ റൂട്ടുകളിലാണ് മിനി ബസുകള്‍ സര്‍വീസ് നടത്തേണ്ടതെന്ന് എം.വി.ഡി കഴിഞ്ഞ മാസങ്ങളിലായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഗ്രാമപ്രദേശങ്ങളിലെയും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെയും ആളുകൾക്ക് മതിയായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മിനി ബസുകള്‍ അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുത്ത ഓരോ റൂട്ടിലും സർവീസ് നടത്തുന്നതിന് കുറഞ്ഞത് രണ്ട് ബസുകൾക്കെങ്കിലും “ലൈസൻസ്” നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസ് ഓപ്പറേറ്റർമാരും ഈ റൂട്ടുകളില്‍ സർവീസുകൾ നടത്തും. മത്സരം ഒഴിവാക്കുന്നതിനും ഓപ്പറേറ്റർമാർക്ക് റൂട്ടുകൾ ലാഭകരമാണെന്ന് ഉറപ്പാക്കുന്നതിനും അധിക പെർമിറ്റുകൾ അനുവദിക്കില്ല.
പരമാവധി 25 ലക്ഷം രൂപ വിലയുള്ളതും ഹെവി വെഹിക്കിൾ ലൈസൻസ് ആവശ്യമില്ലാത്തതുമായ ചെറിയ ബസുകൾക്കാണ് പെർമിറ്റ് നൽകാന്‍ ഉദ്ദേശിക്കുന്നത്. കൂടുതല്‍ യാത്രക്കാര്‍ ഉള്‍ക്കൊളളാന്‍ സാധിക്കാത്ത മിനി ബസുകള്‍ അവതരിപ്പിക്കുന്നതിലൂടെ താരതമ്യേന തിരക്ക് കുറഞ്ഞ ഗ്രാമപ്രദേശങ്ങളിലെ റൂട്ടുകളില്‍ ആവശ്യത്തിന് ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. കൂടാതെ ഇത്തരം ബസുകളിലൂടെ ഓപ്പറേറ്റര്‍മാര്‍ക്ക് വലിയ നഷ്ടം കൂടാതെ സര്‍വീസുകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെ കുറഞ്ഞത് 2,000 പേർക്കെങ്കിലും തൊഴിലവസരങ്ങൾ ലഭിക്കുന്നതായിരിക്കും നടപടി.
ഏപ്രിൽ മുതൽ കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ പുറത്തിറക്കും. അന്തർസംസ്ഥാന റൂട്ടുകളിൽ 36 ആഡംബര സ്ലീപ്പർ എ.സി ബസുകളും മിനി ബസുകളും ഇതില്‍ ഉൾപ്പെടും. മൂന്നാറിലെ ഡബിൾ ഡെക്കർ സർവീസ് ഒരു മാസം കൊണ്ട് 13.3 ലക്ഷം രൂപയുടെ വരുമാനമാണ് നേടിയത്. പ്രതിദിനം 40,000 രൂപ ലാഭമാണ് സര്‍വീസിന് ലഭിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ലോക്കൽ ബസുകളിലും മ്യൂസിക് സിസ്റ്റം പോലുള്ള സൗകര്യങ്ങൾ താമസിയാതെ സ്ഥാപിക്കും. ഇരുചക്ര വാഹനങ്ങളും കാറുകളും ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തി കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം
Recent Comments