by Midhun HP News | Mar 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി അഫാന്റെ പിതാവ് റഹീമിന്റെ മൊഴി എടുത്തു. കൊലയ്ക്ക് കാരണമായെന്ന് പറയുന്ന സാമ്പത്തിക പ്രതിസന്ധിയുടെ വിശദാംശങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അഫാനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു.
മൂന്നു മണിയോടെയാണ് മൊഴി രേഖപ്പെടുത്താൻ റഹീം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ എത്തിയത്. അന്വേഷണസംഘം മൂന്ന് മണിക്കൂർ നേരമാണ് റഹീമിൽ നിന്ന് മൊഴി ശേഖരിച്ചത്. റഹീമിൽ നിന്ന് ഇന്നലെ പോലീസ് പ്രാഥമികമായ വിവരങ്ങൾ ശേഖരിച്ചിരുന്നു.
അഫാൻ പറയുന്നത്ര സാമ്പത്തിക പ്രതിസന്ധി കുടുംബത്തിന് ഉള്ളതായി അറിയില്ലെന്നാണ് റഹീം പറഞ്ഞത്. കുറച്ചുകാലമായി നാട്ടിൽ നിന്ന് വിവരങ്ങൾ അറിഞ്ഞിരുന്നില്ല. വിദേശത്തെ സാമ്പത്തിക പ്രതിസന്ധി അഫാനെയോ കുടുംബത്തെയോ അറിയിച്ചിരുന്നില്ല. പാങ്ങോട് സി ഐ യോടാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. എന്നാൽ വിശദമായി മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ വെഞ്ഞാറമൂട് പോലീസ് ആവശ്യപ്പെടുകയായിരുന്നു.
അതേസമയം റിമാൻഡിൽ കഴിയുന്ന അഫാനെ കസ്റ്റഡിയിൽ എടുക്കാൻ ഉള്ള നീക്കം പോലീസ് ആരംഭിച്ചു. നാളെ കോടതിയിൽ അപേക്ഷ സമർപ്പിച്ചേക്കും. കസ്റ്റഡിയിൽ ലഭിച്ചാൽ തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും.
ചോദ്യം ചെയ്യലിന് ശേഷം റഹീം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ സന്ദർശിച്ചു. ഷെമിയുമായി സാസംരിച്ചെന്നും ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു. മറികടക്കാവുന്ന സാമ്പത്തികപ്രശ്നങ്ങളേ കുടുംബത്തിന് ഉണ്ടായിരുന്നുള്ളൂ. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. തനിക്ക് വിദേശത്തേക്ക് പണം അയച്ച് നൽകിയിട്ടില്ല. മകനുമായി സംസാരിക്കാറുണ്ടായിരുന്നു. സംഭവത്തിന് ഒരാഴ്ച മുൻപും മകനുമായി സംസാരിച്ചിരുന്നുവെന്ന് റഹീം പറഞ്ഞു.
by Midhun HP News | Mar 1, 2025 | Latest News, കേരളം
മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. കടലുണ്ടി, കാപ്പാട്, പൊന്നാനി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായി.
by Midhun HP News | Mar 1, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഡിണ്ടിഗലില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശി സാബു ജോണ്‍ ആണു കൊല്ലപ്പെട്ടത്. 59 വയസ്സായിരുന്നു. ഡിണ്ടിഗല്‍ സിരുമല പാതയില്‍ വനത്തിനോട് ചേര്‍ന്നാണു മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് നാലുദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിനരകില്‍ നിന്നും ഇതിനരികില്‍ നിന്നു ബാറ്ററി, വയര്‍ എന്നിവ കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
സ്ഥലത്ത് എന്‍ഐഎ, ക്യൂ ബ്രാഞ്ച്, ഭീകര വിരുദ്ധ സേന എന്നിവരും പരിശോധന നടത്തി. കട്ടപ്പന സ്വദേശിയായ സാബു ഡിണ്ടിഗലില്‍ മാന്തോട്ടം പാട്ടത്തിനെടുക്കാന്‍ പോവുകയാണെന്നാണ് നാട്ടില്‍ പറഞ്ഞത്. മൂന്നാഴ്ച മുമ്പാണ് ഇദ്ദേഹം തമിഴ്‌നാട്ടിലേക്ക് പോയത്. സാബുവിന്റെ മൂന്നു പെണ്‍മക്കളും വിദേശത്ത് ജോലി ചെയ്യുകയാണ്. ഭാര്യ മാത്രമാണ് വീട്ടിലുള്ളത്.
by Midhun HP News | Mar 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലഹരിക്കച്ചവടം കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 2854 പേര്‍ അറസ്റ്റില്‍. വിവിധയിടങ്ങളില്‍ നിന്നായി 1.5 കിലോ ഗ്രാം എംഡിഎംഎയും 153 കിലോ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തതായി പൊലിസ് അറിയിച്ചു.
കഴിഞ്ഞ മാസം 22ാം തീയതി മുതലാണ് പൊലീസ് ഓപ്പറേഷന്‍ ഡി ഹണ്ട് ആരംഭിച്ചത്. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരെന്ന് സംശയിക്കുന്നവരെയും മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞവരുമായി ബന്ധമുള്ളവരെയും ഒരു മാസത്തോളം നിരീക്ഷിച്ചശേഷമായിരുന്നു പരിശോധന. 17,246 പേരെ പരിശോധിച്ചതായും 2782 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.
ഓപ്പറേഷന്‍ ഡി ഹണ്ട് വരും ദിവസങ്ങളിലും തുടരുമെന്ന് എഡിജി മനോജ് എബ്രഹാം അറിയിച്ചു. ലഹരി വില്‍പ്പനയും ഉപയോഗവും ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പൊലീസിന്റെ യോദ്ധാവ് വാട്‌സ്ആപ്പ് നമ്പര്‍ ആയ 999 59 66666 – ല്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
by Midhun HP News | Mar 1, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇന്ത്യ പോസ്റ്റല്‍ വകുപ്പ് ഗ്രമീണ്‍ ഡാക് സേവക് (ജിഡിഎസ്) തസ്തികയിലേക്കുള്ള നിയമനങ്ങള്‍ ക്ഷണിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലെ ഒഴിവുകളാണ് നികത്തുന്നത്. ഈ തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
21,413 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മാര്‍ച്ച് 3 ആണ് ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ indiapostgdsonline.gov.in ലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താം. പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ അപേക്ഷ നിരസിക്കുന്നതാണ്.
100 രൂപയാണ് അപേക്ഷ ഫീസ്. നെറ്റ്ബാങ്ക്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫീസ് അടക്കാം. സ്ത്രീകള്‍, എസ് സി/എസ് ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവരെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. എഴുത്ത് പരീക്ഷയില്ലാതെ സിസ്റ്റം-ജനറേറ്റഡ് മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷനും, ആവശ്യമെങ്കില്‍ മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിനും വിധേയരാകണം. താത്പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
അപേക്ഷിക്കേണ്ട വിധം
ഇന്ത്യ പോസ്റ്റിന്റെ ഔദ്യോ?ഗിക വെബ്‌സൈറ്റായ https://www.indiapost.gov.in/ സന്ദര്‍ശിക്കുക
ഹോംപേജില്‍ കാണുന്ന ‘രജിസ്റ്റര്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് പേര്, ജനന തീയതി, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക.
ലഭിച്ച ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കുക.
ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക.
ഫീസ് അടച്ച ശേഷം അപേക്ഷ സമര്‍പ്പിക്കുക.
അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
Recent Comments