മൂന്നാറില്‍ ബസ് മറിഞ്ഞു; രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചു

മൂന്നാറില്‍ ബസ് മറിഞ്ഞു; രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചു

മൂന്നാര്‍: ഇടുക്കി മൂന്നാര്‍ എക്കോ പോയിന്റില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം വ്യക്തമല്ല.

നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായ ഫണ്ട് നൽകി

നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായ ഫണ്ട് നൽകി

കടയ്ക്കാവൂർ: എസ് എസ് പി ബി ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ
കൂട്ടായ്മ ‘തിരികെ 2002’ വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. അധ്യാപകരെ ആദരിക്കൽ, നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായ ഫണ്ട് നൽകൽ എന്നിവയും നടന്നു.

തൊപ്പിച്ചന്ത ഇന്ദിര റിജൻസി ആഡിറ്റോറിയത്തിൽ നടന്ന കൂട്ടായ്മയിൽ പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ എ അനസ്ഖാൻ അധ്യക്ഷത വഹിച്ചു. റിട്ട. മുൻ ഹെഡ്മിസ്ട്രസ് സുധർമ്മിണി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സജിത എസ് നായർ, സുരേഷ് കുമാർ, വിജയകുമാർ, ശോഭ എസ് കെ, റസൂൽ ഷാൻ, ഗോപാലൻ, അജിത് കുമാർ എന്നിവർ സംസാരിച്ചു. നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകുന്നതിന് 25,000 രൂപ ഹെഡ്മിസ്ട്രസ് സജിത എസ് നായർക്ക് കൈമാറി, സുമിതാ ഷാജിസ്വാഗതവും, നിതിൻ നന്ദിയും പറഞ്ഞു.

ജനദ്രോഹ ബഡ്ജറ്റിനെതിരെ കോൺഗ്രസ് പ്രതിഷേധ മാർച്ച്

ജനദ്രോഹ ബഡ്ജറ്റിനെതിരെ കോൺഗ്രസ് പ്രതിഷേധ മാർച്ച്

കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കേരള ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഭൂനികുതി 50% വർധിപ്പിച്ചതിനെതിരെയുമാണ് പ്രതിഷേധ ധർണ നടത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ്‌ ആർ.എസ്.പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ പി ജയചന്ദ്രൻ നായർ, എസ് കെ പ്രിൻസ് രാജ്, എസ് രാജേഷ്, വിനയൻ മേലാറ്റിങ്ങൽ, രമാദേവി അമ്മ, എസ്. രഘുറാം, ഇല്യാസ്. എം.,അഷറഫ്., ഷാജി.എസ്, സി.എസ്.ആദർശ്, മണ്ഡലം ഭാരവാഹികളായ ജയകുമാർ.എസ്, ബാബു പരകുടി, പ്രമോദ്. എസ് തുടങ്ങിയവർ നേതൃത്വം നൽകി.

റംസാൻ ബ്രോഷർ പ്രകാശനം ചെയ്തു

റംസാൻ ബ്രോഷർ പ്രകാശനം ചെയ്തു

തിരു: പരിശുദ്ധമായ പുണ്യ റംസാൻ ശരീരശുദ്ധിക്കും വിശ്വാസരീതിക്കും ഉതകുന്നുവെന്ന് അനന്തപുരി ഹോസ്പിറ്റൽ ചെയർമാൻ ഡോ:മാർത്താണ്ഡപിള്ള അഭിപ്രായപ്പെട്ടു. ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പിൻ്റെ റംസാൻ റംസാൻ ബ്രോഷർ വിളപ്പിൽശാല കലാപ്രേമി പ്രസ് സെൻ്റെറിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ബ്രോഷർ സെൻ്റർ സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു ഏറ്റുവാങ്ങി. പ്രേംനസീർ സുഹൃത് സമിതി ഭാരവാഹികളായ തെക്കൻസ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, സെൻ്റർ ഭാരവാഹികളായ എം.കെ. അഷ്റഫ്, പന്നിത്തടം കരീം, നാസർ കൊച്ചി, സുധീർ, അസീസ് മട്ടാഞ്ചേരി, കലാപ്രേമി മാഹീൻ, എസ്. കമാലുദീൻ, ബീമാപള്ളി ഗുലാബ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

ഏകദിനത്തില്‍ ഇന്ത്യയുടെ 40 വര്‍ഷത്തെ റെക്കോര്‍ഡ് വീണു; നേട്ടം യുഎസ്എയ്ക്ക്

ഏകദിനത്തില്‍ ഇന്ത്യയുടെ 40 വര്‍ഷത്തെ റെക്കോര്‍ഡ് വീണു; നേട്ടം യുഎസ്എയ്ക്ക്

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ 40 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് യുഎസ്എ. ഐസിസി പുരുഷ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ലീഗ് 2 ല്‍ ഒമാനെതിരെ നടന്ന മത്സരത്തിലാണ് ടീമിന്റെ നേട്ടം. ആദ്യം ബാറ്റ് ചെയ്ത് കുറഞ്ഞ സ്കോര്‍ നേടിയിട്ടും വിജയം പിടിച്ചെടുത്തെന്ന ഇന്ത്യയുടെ റെക്കോര്‍ഡാണ് യുഎസ്എ സ്വന്തമാക്കിയത്.

ആദ്യ ഇന്നിംഗ്‌സില്‍ യുഎസ്എയ്ക്ക് 122 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. പുറത്താകാതെ 47 റണ്‍സ് നേടിയ മിലിന്ദ് കുമാറാണ് അമേരിക്കയുടെ ടോപ് സ്‌കോറര്‍. ആരോണ്‍ ജോണ്‍സും സഞ്ജയ് കൃഷ്ണമൂര്‍ത്തിയും 16 റണ്‍സ് വീതം നേടി. ഒമാനുവേണ്ടി ഷക്കീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.

മത്സരത്തില്‍ യുഎസ്എ ഉയര്‍ത്തിയ 123 റണ്‍സ് പിന്തുടര്‍ന്ന ഒമാന്റേത് മോശം തുടക്കമായിരുന്നു. ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് ഏഴ് റണ്‍സിന് പുറത്തായപ്പോള്‍ ഓപ്പണിങ് താരം അഞ്ച് റണ്‍സ് നേടി മടങ്ങി. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത ഹമ്മദ് മിര്‍സ 29 റണ്‍സ് നേടി, രണ്ടക്കം പിന്നിട്ട ഏക ഒമാന്‍ താരവും ഹമ്മദ് മിര്‍സയായിരുന്നു. വിക്കറ്റുകള്‍ പെട്ടെന്ന് വീണതോടെ 65 റണ്‍സില്‍ ഒമാന്‍ ഓള്‍ ഔട്ടായി.