നിരവധി ലഹരി പിടിച്ചുപറി കേസിലെ പ്രതി എം ഡി എം എയുമായി അറസ്റ്റിൽ

നിരവധി ലഹരി പിടിച്ചുപറി കേസിലെ പ്രതി എം ഡി എം എയുമായി അറസ്റ്റിൽ

1ഗ്രാം എം ഡി എം എയും 7ഗ്രാം കഞ്ചാവുമായി പുലിയൂർക്കോണം മെഹറുന്നീസ മൻസിൽ ഷംസുദീൻ മകൻ ഷമീർ (പിങ്കു ആശാൻ) (32)ആണ് റൂറൽ ഡാൻസാഫ് ടീമും ചടയമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതി ജില്ലയുടെ അതിർത്തി പ്രദേശം നിലമേൽ കടയ്ക്കൽ ചിതറ മേഖല കേന്ദ്രീകരിച്ചു ലഹരികച്ചവടം നടത്തി വരുന്നു എന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. എം സാബു മാത്യു ഐ പി എസ്സിന്കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി റൂറൽ ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

കൊട്ടാരക്കര ഡി വൈ എസ് പി ബൈജു കുമാർ. കെ യുടെ നിർദ്ദേശപ്രകാരം ഡാൻസഫ് എസ് ഐ ജ്യോതിഷ് ചിറവൂർ, സി പി ഒമാരായ സജുമോൻ ടി, വിപിൻ ക്‌ളീറ്റസ്, ദിലീപ്, നഹാസ് ചടയമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മോനിഷ്. എം, സി പി ഒമാരായ ഷംനാദ്, സജി, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്ര ചക്ര തീർത്ത് കുളത്തിന് സമീപത്ത് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നു;ദുർഗന്ധം മൂലം മൂക്കു പൊത്തി ഭക്തർ

ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്ര ചക്ര തീർത്ത് കുളത്തിന് സമീപത്ത് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നു;ദുർഗന്ധം മൂലം മൂക്കു പൊത്തി ഭക്തർ

വർക്കല തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്ര ചക്ര തീർത്ത് കുളത്തിന് സമീപത്ത് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ ദുർഗന്ധം മൂലം മൂക്കു പൊത്തി പോകേണ്ട അവസ്ഥയാണ്. ക്ഷേത്രക്കുളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കുളത്തിലെ വെള്ളം പുറത്തേക്ക് ഒഴുകി കടലിലേക്ക് പോകുന്ന തണ്ണീർത്തടത്തിലാണ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ വാഹനത്തിൽ സെപ്റ്റിക് മാലിന്യം തള്ളിയതായി ഭക്തജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.

നിരവധി ഭക്തരും തീർത്ഥാടകരും പരിപാവനമായ ക്ഷേത്രക്കുളത്തെ ആശ്രയിക്കുന്നത്. സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ സാമൂഹ്യവിരുദ്ധരെ ഉടൻ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നാണ്‌ ഭക്തജനങ്ങളുടെ ആവശ്യം. നടപടി ഉടൻ സ്വീകരിക്കുമെന്ന് ക്ഷേത്ര ദേവസം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പറഞ്ഞു. മത്സ്യ വില്പന കഴിഞ്ഞു എത്തുന്ന കച്ചവടക്കാരും ക്ഷേത്രക്കുളത്തിൽ മത്സ്യ വില്പനയ്ക്ക് ഉപയോഗിക്കുന്ന പെട്ടികളും കഴുകി വൃത്തിയാക്കുന്നതും പതിവ് കാഴ്ചയാണെന്ന് ഭക്തർ പറയുന്നുണ്ട്.

കാര്യവട്ടം ക്യാംപസിലെ റാഗിങ്ങില്‍ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍; മര്‍ദിച്ചത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

കാര്യവട്ടം ക്യാംപസിലെ റാഗിങ്ങില്‍ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍; മര്‍ദിച്ചത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

തിരുവനന്തപുരം കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ വച്ച് താന്‍ നേരിട്ട റാഗിംഗിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവച്ച് വിദ്യാര്‍ത്ഥി. തന്നെ മര്‍ദിച്ചത് ക്യാംപസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ സീനിയേഴ്‌സാണെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. യൂണിറ്റ് റൂമില്‍ കൊണ്ടുപോയി തന്നെ മുട്ടുകാലില്‍ നിര്‍ത്തിയെന്നും ഏഴോ എട്ടോ പേര്‍ ചേര്‍ന്ന് ഒരു മണിക്കൂറോളം നേരം തന്നെ ബെല്‍റ്റ് കൊണ്ടുള്‍പ്പെടെ മര്‍ദിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

ഒരു പ്രകോപനവുമില്ലാതെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദിച്ചതെന്ന് റാഗിംഗിന് ഇരയായ കുട്ടി പറഞ്ഞു. എന്തിനാണ് തങ്ങളെ വെറുതെ നോക്കുന്നത് എന്ന് ചോദിച്ചു മര്‍ദിച്ചു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രം യൂണിറ്റ് റൂമില്‍ കൊണ്ടുവന്ന് മര്‍ദിക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഇനി കോളജില്‍ കയറിയാല്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ബസ് സ്റ്റോപ്പില്‍ വച്ച് തന്നെ വിളിച്ചു. മര്‍ദിക്കാനാണെന്ന് മനസിലായതോടെ താന്‍ ചെന്നില്ല. മര്‍ദനത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

കോളജില്‍ റാഗിംഗ് നടന്നതായി ആന്റി റാഗിംഗ് കമ്മിറ്റി ഉള്‍പ്പെടെ സ്ഥിരീകരിച്ചിട്ടുണ്ട്. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് അന്വേഷണം നടത്തിയ ആന്റി -റാഗിംങ് കമ്മിറ്റിയാണ് കോളജില്‍ റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചത്.

സീനിയര്‍ വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ തുടങ്ങി ഏഴ് പേരാണ് റാഗിംഗ് നടത്തിയതെന്നാണ് പരാതി. കമ്മിറ്റിയുടെ കണ്ടെത്തലില്‍ പ്രിന്‍സിപ്പല്‍ ഇന്ന് കഴക്കൂട്ടം പോലീസിന് റിപ്പോര്‍ട്ട് നല്‍കി. പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാഗിംങ്ങിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് പന്ത്രണ്ടിടത്ത് ഇഡി റെയ്‌ഡ്‌

സംസ്ഥാനത്ത് പന്ത്രണ്ടിടത്ത് ഇഡി റെയ്‌ഡ്‌

പാതിവില തട്ടിപ്പ് കേസിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ വീട്ടിലും ഉൾപ്പെടെയാണ് പരിശോധന നടക്കുന്നത്. കൊച്ചി യൂണിറ്റ് ആണ് റെയ്ഡ് നടത്തുന്നത്. കെ എൻ ആനന്ദകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽ പരിശോധന തുടരുകയാണ്. ഒപ്പം തന്നെ സായിഗ്രാമം, എൻജിഒ കോൺഫെഡറേഷൻ ഓഫീസ് അടക്കം 12 സ്ഥലങ്ങളിൽ റെയ്ഡ് പുരോഗമിക്കുകയാണ്.

മരുന്ന് വാങ്ങാന്‍ പോയ വയോധികയെ കാണാതായി; കാടുകയറിയ കെട്ടിടത്തിന് സമീപം മൃതദേഹം കണ്ടെത്തി

മരുന്ന് വാങ്ങാന്‍ പോയ വയോധികയെ കാണാതായി; കാടുകയറിയ കെട്ടിടത്തിന് സമീപം മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം ചുങ്കത്തറയില്‍ കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മ (71) യാണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് വാങ്ങാനായി പോയ വയോധികയെ പിന്നീട് കാണാതാകുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വ്യാപകമായ തിരിച്ചില്‍ നടത്തിയിരുന്നു. വയോധികയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ കൂത്തുകല്‍ പൊലീസിലും പരാതി നല്‍കി. ഇതിനിടെ ചുങ്കത്തറ പാല്‍ സൊസൈറ്റിക്ക് സമീപം വൈകീട്ട് തങ്കമ്മയെ കണ്ടതായി ചിലര്‍ പറഞ്ഞു.

ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപപ്രദേശത്തായി വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. പാല്‍ സൊസൈറ്റിക്ക് സമീപത്ത് കാടുകയറിയ സ്ഥലത്തുള്ള കെട്ടിടത്തിന് മുന്നിലായിട്ടായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മുറിവുകളോ അസ്വാഭാവികതയോ കണ്ടെത്തിയിട്ടില്ല. എങ്കിലും വിശദമായ പരിശോധനകളും അന്വേഷണവും തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.