by Midhun HP News | Feb 5, 2025 | Latest News, ജില്ലാ വാർത്ത
‘പെണ്ണങ്കം’ അഖിലകേരള കൈകൊട്ടിക്കളി മത്സരത്തിന്റെ തത്സമയ ദൃശ്യങ്ങൾ നിങ്ങളിൽ എത്തിക്കാനായി ഇന്ന് വൈകുന്നേരം 7 മണിമുതൽ ഹൃദയപൂർവം ന്യൂസ് യൂ ട്യൂബിലും
ഫേയ്സ് ബുക്കിലും ലൈവ് സംഘടിപ്പിച്ചിട്ടുണ്ട്. യൂ ട്യൂബ്, ഫേയ്സ് ബുക്ക് ലിങ്കുകൾ താഴെ കൊടുക്കുന്നു.
https://www.youtube.com/channel/UCBVkEY5XXgxmA7-sMT1ZoAA?view_as=subscriber
https://www.facebook.com/hridayapoorvamnews/
ഇടയ്‌ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ മകയിര മഹോത്സവത്തോടനുബന്ധിച്ചാണ് വനിതകൾക്കായി പെണ്ണങ്കം എന്ന പേരിൽ അഖിലകേരള കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നത്. വനിതാ കമ്മിറ്റിയുടെ പ്രവർത്തന മികവിലൂടെ ശ്രദ്ധേയമായ ഈ ക്ഷേത്രം, വനിതാ ശാക്തീകരണ സന്ദേശം ഉയർത്തിപ്പിടിച്ചാണ് വനിതകളുടെ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നത്. അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് പതിനായിരം രൂപ, അയ്യായിരം രൂപ, മൂവായിരം രൂപ എന്ന ക്രമത്തിൽ കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.
by Midhun HP News | Feb 5, 2025 | Latest News, ദേശീയ വാർത്ത
അമൃത്സർ: യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലാണു 205 യാത്രക്കാരുമായെത്തുന്ന അമേരിക്കൻ സൈന്യത്തിന്റെ സി–27 വിമാനം ഇറങ്ങുന്നത്. രാവിലെ വിമാനം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തിരിച്ചെത്തുന്നവരിൽ ഭൂരിഭാഗം പേരും പഞ്ചാബ് സ്വദേശികളാണെന്നാണ് വിവരം.
ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചതായി പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു. യുഎസിന്റെ തീരുമാനം നിരാശാജനകമാണെന്നു പഞ്ചാബ് എൻആർഐ മന്ത്രി കുൽദീപ് സിങ് ധലിവാൾ പറഞ്ഞു. യുഎസിലെ പഞ്ചാബികളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇക്കാര്യം അടുത്തയാഴ്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ചർച്ച ചെയ്യുമെന്നും ധലിവാൾ കൂട്ടിച്ചേർത്തു.
യുഎസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ ആകെയുള്ള 15 ലക്ഷം പേരിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലുള്ള ചർച്ചയിൽ വിഷയം വന്നിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും തമ്മിലും ചർച്ച ചെയ്തു. അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിലേക്ക് എത്തുമ്പോൾ എന്താണു ശരിയെന്നതു നടത്തുമെന്നായിരുന്നു മോദിയുമായുള്ള ചർച്ചകളിൽ ട്രംപ് സ്വീകരിച്ച നിലപാടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.
നാടുകടത്തുന്നതിന്റെ ഭാഗമായി ഇതുവരെ 5,000ൽ അധികം പേരെ ട്രംപ് ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. എൽ പാസോ, ടെക്സസ്, സാൻ ഡിയഗോ, കലിഫോർണിയ എന്നിവിടങ്ങളിൽനിന്നാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ഈ വിമാനങ്ങൾ അയച്ചത്. ലാറ്റിൻ അമേരിക്കയിലേക്ക് ഇതുവരെ ആറു വിമാനങ്ങളിൽ ആളുകളെ അയച്ചെങ്കിലും നാലെണ്ണം മാത്രമേ ലാൻഡ് ചെയ്തുള്ളൂ. ഇവയെല്ലാം ഗ്വാട്ടിമാലയിലാണ് ഇറങ്ങിയത്. കൊളംബിയയിലേക്ക് അയച്ച രണ്ട് വിമാനങ്ങൾ അവിടെയിറക്കാൻ രാജ്യം അനുമതി കൊടുത്തില്ല. ഇവിടുന്നുള്ളവരെ കൊണ്ടുപോകാൻ കൊളംബിയ രണ്ട് വിമാനങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു.
by Midhun HP News | Feb 5, 2025 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യ സ്‌നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗംഗയില്‍ പൂജ നടത്തിയ ശേഷമാണ് സ്‌നാനം നടത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മോദിക്കൊപ്പം ഉണ്ടായിരുന്നു.
ബോട്ടിലാണ് മോദി ത്രിവേണി സംഗമത്തില്‍ എത്തിയത്. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന സ്ഥലമാണ് ത്രിവേണി സംഗമം. പ്രധാനമന്ത്രിയെ അരയില്‍ ഘട്ടില്‍ വച്ചാണ് യോഗി ആദിത്യനാഥ് സ്വീകരിച്ചത്. തുടര്‍ന്നാണ് പ്രധാനമന്ത്രി ബോട്ടില്‍ കയറി സംഗം ഘട്ടില്‍ എത്തി സ്‌നാനം നടത്തിയത്.
ഹിന്ദു പാരമ്പര്യം അനുസരിച്ച് ഇന്ന് ഏറെ പ്രാധാന്യമുള്ള ദിവസമാണ്. വളരെയധികം ആത്മീയ പ്രാധാന്യമുള്ള ദിവസമാണ് ഇന്ന് എന്ന് തിരിച്ചറിഞ്ഞാണ് സ്‌നാനത്തിനായി മോദി ബുധനാഴ്ച തെരഞ്ഞെടുത്തത്. ആചാര പ്രകാരം ഇന്ന് മഹാ അഷ്ടമിയും ഭീഷ്മ അഷ്ടമിയുമായാണ് ഹിന്ദുക്കള്‍ ആചരിക്കുന്നത്.
by Midhun HP News | Feb 5, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി കുത്തി വീഴ്ത്തിയ വീട്ടമ്മ മരണപെട്ടു. തോട്ടവാരം രേവതിയിൽ 57 വയസ്സുള്ള ബിന്ദുകുമാരിയെയാണ് കാള കുത്തി വീഴ്ത്തിയത്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ വീട്ടമ്മ തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.
തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. കുഴിമുക്കിൽ നിന്നും വിരണ്ടോടിയ സമയത്തായിരുന്നു ബിന്ദുവിനെ കുത്തി വീഴ്ത്തിയത്. കാളയെ കൊല്ലംപുഴ ഭാഗത്ത് എത്തിയപ്പോഴാണ് കീഴടക്കാൻ ആയത്. ഏറെനേരം ആൾക്കാരെ മുൾമുനയിൽ നിർത്തിയെങ്കിലും ഒടുവിൽ തിരുവാറാട്ടു കാവ് ദേവീ ക്ഷേത്രത്തിലെ ആനപ്പാപ്പാനായ ബിജുവാണ് കീഴ്പെടുത്തിയത്. ഫയർഫോഴ്സും സംഘവും വൻ ജനാവലി എത്തിയിട്ടും മണിക്കൂറുകളോളം ഒന്നും ചെയ്യാനാകാതെ നിൽക്കുകയായിരുന്നു. ഒടുവിൽ രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് കാളയെ കീഴ്പ്പെടുത്തിയത്.
by Midhun HP News | Feb 5, 2025 | Latest News, ജില്ലാ വാർത്ത
ഇടയ്‌ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ മകയിര മഹോത്സവത്തോടനുബന്ധിച്ച് വനിതകൾക്കായി പെണ്ണങ്കം എന്ന പേരിൽ അഖിലകേരള കൈകൊട്ടിക്കളി മത്സരം ഇന്ന് സംഘടിപ്പിക്കുന്നു. വനിതാ കമ്മിറ്റിയുടെ പ്രവർത്തന മികവിലൂടെ ശ്രദ്ധേയമായ ഈ ക്ഷേത്രം, വനിതാ ശാക്തീകരണ സന്ദേശം ഉയർത്തിപ്പിടിച്ചാണ് വനിതകളുടെ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നത്. അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് പതിനായിരം രൂപ, അയ്യായിരം രൂപ, മൂവായിരം രൂപ എന്ന ക്രമത്തിൽ കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.
ക്ഷേത്ര മൈതാനത്ത് വർണ്ണാഭമായി തയ്യാറാക്കിയ പെണ്ണങ്കപ്പന്തലിലാണ് മത്സരം അരങ്ങേറുന്നത്. പെൺ പോരാട്ടത്തിന്റെ ആവേശം നാടാകെ നിറഞ്ഞ് നിൽക്കുന്നതാണ് ഇത്തവണത്തെ പൂവത്തറ തെക്കതിലുത്സവം.
വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമാകുന്നതാണ് എന്നും പൂവത്തറ തെക്കതിലെ ഉത്സവങ്ങൾ. പ്രളയകാലത്ത് ഒരു ലക്ഷം രൂപ സംഭാവന നൽകിയതും, കോവിഡാരംഭത്തിൽ മാസ്ക് തുന്നി നൽകിയും, അന്യം നിന്ന് പോകാവുന്ന നാട്ട് തൊഴിലുകളെ ആദരിച്ചും, ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു നൽകിയും ഓരോ കൊല്ലവും വേറിട്ട ഉത്സവങ്ങളാണ് ഇവിടെ സംഘടിപ്പിച്ച് വരുന്നത്. 2025 ഫെബ്രുവരി 4ന് ആരംഭിച്ച് 6 ന് ഉത്സവം സമാപിക്കും.
Recent Comments