by Midhun HP News | Oct 30, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അനധികൃത നിയമനം നേടിയവരും പ്രതികളാകും. 38 പേരാണ് അനധികൃത നിയമനം നേടിയത്. അനുബന്ധ കുറ്റപത്രം നൽകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. എന്ത് കുറ്റം ചുമത്തണമെന്ന് നിയമോപദേശം തേടും. ആദ്യ കുറ്റപത്രത്തിൽ വി സി അടക്കം എട്ട് പ്രതികളാണുള്ളത്. ആദ്യ കുറ്റപത്രം ഇന്ന് കോടതിയിൽ സമര്‍പ്പിക്കും.
by Midhun HP News | Oct 30, 2026 | Latest News, കേരളം
കേരളത്തിലും തമിഴ്നാട്ടിലുമായി അൻപതിലധികം മോഷണകേസുകളിൽ പ്രതിയായ 41-കാരൻ പിടിയിലായി ഒപ്പം സുഹൃത്തിന്റെ ഭാര്യയെയും. തിരുവനന്തപുരം കല്ലിയൂർ സ്വദേശി ശ്രീകാന്തും സുഹൃത്ത് ലിജിത്തിന്റെ ഭാര്യ സരിത രാവിയുമാണ് പോലീസിന്റെ പിടിയിലായത്.
മോഷ്ടിച്ച വാഹനത്തിൽ കറങ്ങി നടന്ന് വീടുകളുടെ വാതിലുകൾ പൊളിച്ചു അകത്ത് കടന്ന് സ്വർണ്ണവും പണവും മോഷ്ടിക്കുന്നതാണ് ശ്രീകാന്തിന്റെ രീതി. മോഷണം നടന്ന വീടുകളിൽ നിന്ന് ലഭിക്കുന്ന വിരലടയാളത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്ഥിരം കുറ്റവാളിയായ ശ്രീകാന്തിലേക്ക് പോലിസ് എത്തിച്ചേർന്നത്.
പതിനെട്ടാം വയസുമുതൽ മോഷണ കേസുകളിൽ പ്രതിയാണ് ശ്രീകാന്ത്. വാഹനമോഷണത്തിൽ നിന്നാണ് തുടക്കം. പള്ളിക്കത്തൊട്ടിലെ വീട് കുത്തിതുറന്ന് 26 പവനാണ് പ്രതി ഒടുവിൽ മോഷ്ടിച്ചത്. മോഷണ ശേഷം തിരുവനന്തപുരത്തെത്തുന്ന ശ്രീകാന്ത് സുഹൃത്തിന്റെ ഭാര്യ സരിതയുടെ സഹായത്തോടെ ആയിരുന്നു സ്വർണം വിറ്റിരുന്നത്.
by Midhun HP News | Oct 30, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച് വയസ്സ് വ്യക്തമാക്കിയതിന് ശേഷം മാത്രമെ മദ്യം നല്‍കാന്‍ പാടുള്ളൂവെന്ന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു. സംസ്ഥാനത്തെ ബാറുകള്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. 23 വയസ്സാണ് കേരളത്തില്‍ അംഗീകരിക്കപ്പെട്ട മദ്യ ഉപഭോഗത്തിന്റെ പ്രായം. കുട്ടികള്‍ക്ക് മദ്യം കൊടുത്ത ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നെടുമ്പാശ്ശേരിയില്‍ അപകടം ഉണ്ടായപ്പോള്‍ താന്‍ തന്നെയാണ് എക്‌സൈസിനോട് കേസെടുക്കാന്‍ പറഞ്ഞത്. കുട്ടികള്‍ക്ക് മദ്യം കൊടുത്ത ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഇനിയും വിട്ടുവീഴ്ചയില്ല. ആധാര്‍കാര്‍ഡ് പരിശോധിച്ചേ മദ്യം കൊടുക്കാവൂ. കൊട്ടിഘോഷിക്കപ്പെടുന്നില്ലെങ്കിലും എക്‌സൈസിന്റേത് മികച്ച പ്രവര്‍ത്തനം ആണെന്നും എം ലിജു പറഞ്ഞു.
മദ്യനയവുമായി ബന്ധപ്പെച്ച ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. നവംബറില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കും. ടൂറിസം സെക്ടര്‍ ഉള്‍പ്പെടെ പരിശോധിച്ച് കേരളത്തിന് അനുയോജ്യമായ മദ്യനയം ആണ് പ്രഖ്യാപിക്കുക. ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പനയെന്നത് ലാഘവ ബുദ്ധിയോടെ ചെയ്യേണ്ട ഒന്നല്ല. ഹോര്‍ട്ടി വൈന്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെങ്കിലും വിതരണം ചെയ്യേണ്ടത് സാമൂഹിക ഉത്തരവാദിത്തം ആയിരിക്കണം എന്നും എം ലിജു പറഞ്ഞു.
റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിംഗ് എന്ന സംസ്‌കാരം കേരളത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ലഹരിക്കുറച്ചുവരികയും അതേസമയം ടൂറിസം സെക്ടറിലെ തളര്‍ത്താതിരിക്കുകയും ചെയ്യുന്ന ബാലന്‍സായ നയമാണ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും ലിജു പറഞ്ഞു.
by Midhun HP News | Oct 30, 2026 | Latest News, കായികം, ജില്ലാ വാർത്ത
ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ തുടര്‍ച്ചയായ നാലാം മത്സരത്തിലും നിർണായക ടോസ് ജയിച്ച ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങുന്നത്. പരിക്കുമാറി ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോൾ കൗമാരതാരം വൈഭവ് സൂര്യവംശി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. ആദ്യ മൂന്ന് കളികളിലും തിളങ്ങാൻ കഴിയാതിരുന്ന പേസര്‍ ഭുവനേശ്വര്‍ കുമാറിന് പകരം മായങ്ക് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
വൈഭവ് പുറത്തായതോടെ ഇന്ന് സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ ഓപ്പണിംഗ് സഖ്യം തന്നെയാകും ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ന്യൂസിലന്‍ഡും ഒരു മാറ്റം വരുത്തി. കെയ്ൽ ജൈമിസണ് പകരം നഥാന്‍ സ്മിത്ത് ന്യൂസിലന്‍ഡിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് കളികളും ജയിച്ച് ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്ന് കളികളിലും ടോസ് ജയിച്ച ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: ഫിൻ അലൻ, ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബെവോൺ ജേക്കബ്സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്‍റ്നർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, ആദം മിൽനെ, ജേക്കബ് ഡഫി, മാത്യു ഫിഷർ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധീർ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, മയാങ്ക് യാദവ്, പ്രിൻസ് യാദവ്.
by Midhun HP News | Oct 30, 2026 | Latest News, കേരളം
കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പ്രതിയായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെ കോടതിയില്‍ നാടകീയ രംഗങ്ങള്‍. എറണാകുളത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. അപ്പീലില്‍ 17 കാരന്റെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയതില്‍ കോടതി പ്രോസിക്യൂഷനെ വിമര്‍ശിച്ചു.
17 കാരന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി എങ്ങനെ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. 17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ എന്നും കോടതി അഭിപ്രായപ്പെട്ടു. 17 കാരന്റെ വിവരങ്ങള്‍ പങ്കുവെയ്ക്കാതെ പുതിയ അപ്പീല്‍ സമര്‍പ്പിക്കാനും പ്രോസിക്യൂഷന് കോടതി നിര്‍ദേശം നല്‍കി. വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത് രണ്ടു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി ഓര്‍മ്മപ്പെടുത്തി. അപ്പീല്‍ നാളെ കോടതി പരിഗണിക്കും.
അതിനിടെ മരിച്ച ജയബാലകൃഷ്ണന്റെ ബന്ധു വക്കീലിനെതിരെ രംഗത്തെത്തി. ആരാണ് വക്കാലത്ത് നല്‍കിയതെന്ന് കോടതി ചോദിച്ചപ്പോള്‍, ജയബാലകൃഷ്ണന്റെ മകളാണ് നല്‍കിയതെന്ന് അഭിഭാഷകന്‍ പറഞ്ഞു. വക്കീല്‍ വക്കാലത്ത് നിര്‍ബന്ധിച്ച് ഒപ്പീടിക്കുകയായിരുന്നുവെന്ന് ജയബാലകൃഷ്ണന്റെ ബന്ധു ജയലക്ഷ്മി പറഞ്ഞു. ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ 17 കാരന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജഡ്ജിയാണ് ജാമ്യം നല്‍കിയത്.
Recent Comments