മൊഴികളില്‍ അടിമുടി ദുരൂഹത; രണ്ടുവയസ്സുകാരിയുടെ അമ്മയും അച്ഛനും അമ്മാവനും കസ്റ്റഡിയില്‍

മൊഴികളില്‍ അടിമുടി ദുരൂഹത; രണ്ടുവയസ്സുകാരിയുടെ അമ്മയും അച്ഛനും അമ്മാവനും കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസ്സുള്ള കുഞ്ഞിന്റെ മരണത്തില്‍ അടിമുടി ദുരൂഹതയെന്ന് പൊലീസ്. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

സംഭവം നടന്ന വീട് പൊലീസ് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. മുത്തശ്ശിയാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ ആള്‍മറയുള്ള കിണറ്റില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്.

പുലര്‍ച്ചെയോടെയാണ് കുഞ്ഞിനെ കാണാതായതെന്നാണ് വിവരം. കുട്ടിയുടെ മരണത്തില്‍ കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുധ്യമുള്ളതായി പൊലീസ് സൂചിപ്പിച്ചു. കുഞ്ഞിനെ അച്ഛന്റെ അടുത്ത് കിടത്തിയാണ് പോയത്. പുലര്‍ച്ചെ 5.15 ഓടെ കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്ന് അമ്മ ശ്രീതു പൊലീസിനോട് പറഞ്ഞു. അതേസമയം അമ്മയ്‌ക്കൊപ്പമാണ് കുഞ്ഞ് ഉണ്ടായിരുന്നതെന്നാണ് അച്ഛന്‍ ശ്രീജിത്തിന്റെ മൊഴി.

വീടിന്റെ ചായ്പില്‍ കയറുകള്‍ കുരുക്കിട്ട നിലയില്‍ പൊലീസ് കണ്ടെത്തി. കൂട്ടത്തോടെ ആത്മഹത്യ ചെയ്യാന്‍ കുടുംബം പദ്ധതിയിട്ടിരുന്നോയെന്ന സംശയവും ഉയരുന്നുണ്ട്. കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ അച്ഛന്‍ 16 ദിവസം മുമ്പാണ് മരിച്ചത്. ഇതിനു പിന്നാലെ 30 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി വീട്ടുകാര്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്നും പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല.

കുട്ടിയുടേത് കൊലപാതകമാണെന്ന നിഗമനത്തില്‍ അച്ഛന്‍ ശ്രീജിത്ത്, അമ്മ ശ്രീതു, അമ്മാവന്‍ ഹരികുമാര്‍, മുത്തശ്ശി എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പുലര്‍ച്ചെ വീട്ടില്‍ പുറത്തു നിന്നാരെങ്കിലും വന്നിരുന്നോയെന്ന് പൊലീസ് അന്വേഷിച്ചിരുന്നു. സമീപ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച പൊലീസ് പുറത്തു നിന്നാരും എത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് വീട്ടുകാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.

കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞതായി എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു. തീ അണച്ചതിനു ശേഷം തിരികെയെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്നാണ് ഇവർ പറഞ്ഞത്. അമ്മാവന്റെ മുറിയിൽ മണ്ണെണ്ണയുടെ ​ഗന്ധമുണ്ടായിരുന്നു. ഫയർഫോഴ്സ് നടത്തിയ തിരിച്ചിലിലാണ് കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും എം വിൻസെന്റ് എംഎൽഎ പറഞ്ഞു.

സ്വര്‍ണവില 61,000ലേക്ക്

സ്വര്‍ണവില 61,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. 60,880 രൂപയായി ഉയര്‍ന്ന് 61,000 കടന്നും കുതിക്കുമെന്ന സൂചനയാണ് നല്‍കിയത്. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. 30 ദിവസത്തിനിടെ 3600 രൂപയാണ് വര്‍ധിച്ചത്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റായി കണ്ണൻ ചന്ദ്ര പ്രെസിനെ തിരഞ്ഞെടുത്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റായി കണ്ണൻ ചന്ദ്ര പ്രെസിനെ തിരഞ്ഞെടുത്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റായി കണ്ണൻ ചന്ദ്ര പ്രെസിനെ തിരഞ്ഞെടുത്തു. ഇദ്ദേഹം നിലവിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗവും ആറ്റിങ്ങൽ യൂണിറ്റ് ജനറൽ സെക്രട്ടറിയും കൂടിയാണ്.

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരി മരിച്ച നിലയില്‍

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരി മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം വീടിന് സമീപമുള്ള കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ബാലരാമപുരം കോട്ടുല്‍കാല്‍ക്കോണത്താണ് സംഭവം.

ഇന്ന് രാവിലെ മകളെ കാണാനില്ലെന്ന് പറഞ്ഞ്‌ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മാതാവിന്റെ സഹോദരന് സംഭവത്തില്‍ ബന്ധമുണ്ടോയെന്ന സംശയം ബന്ധുക്കള്‍ക്കുണ്ട്. ഇക്കാര്യം ഇവര്‍ പൊലീസിനെ അറിയിച്ചിരുന്നു.

കുന്നുവാരം യുപി സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു

കുന്നുവാരം യുപി സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു

ആറ്റിങ്ങൽ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ കുന്നുവാരം യുപി സ്കൂളിൽ നടന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തുക്കൂട്ടം, വായനക്കൂട്ടം, ശില്പശാല തുടങ്ങിയവ സംഘടിപ്പിച്ചു. പരിപാടി വാർഡ് കൗൺസിലറും, ആറ്റിങ്ങൽ നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ഷീജ എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ് മാസ്റ്റർ മധു ജി ആർ അദ്ധ്യക്ഷനായിരുന്നു. അധ്യാപകരായ ഷീജു, ആതിര, ഷൈലജ, ശ്രീകുമാരി എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. 9.30 തുടങ്ങി 3.30 ശില്പശാല അവസാനിപ്പിച്ചു.