വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; കൊച്ചിയില്‍ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; കൊച്ചിയില്‍ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

നെടുമ്പാശേരി: വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദാണ് മരിച്ചത്.

ദോഹയില്‍ നിന്നും അമ്മയ്‌ക്കൊപ്പം കൊച്ചിയിലെത്തിയതാണ് ഫെസിന്‍. സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിമാനത്തില്‍ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന് നല്‍കിയിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

നിജസ്ഥിതി കണ്ടെത്തണം; ഗുളികയിൽ മൊട്ടുസൂചിയെന്ന പരാതിയിൽ കേസ്

നിജസ്ഥിതി കണ്ടെത്തണം; ഗുളികയിൽ മൊട്ടുസൂചിയെന്ന പരാതിയിൽ കേസ്

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്നു വിതരണം ചെയ്ത ​ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയിൽ കേസ്. വിഷയത്തിൽ നിജസ്ഥിതി കണ്ടെത്തണമെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ സത്യൻ എന്നയാളാണ് പരാതി നൽകിയത്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണം. മനുഷ്യ ജീവൻ അപായപ്പെടുത്താൻ ബോധപൂർവം ​ഗുളികയിൽ മൊട്ടുസൂചി വച്ചതായി സംശയിക്കുന്നവെന്നു പരാതിയിൽ പറയുന്നു.

നേരത്തെ, വിഷയത്തിൽ ആരോ​ഗ്യ വകുപ്പ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. സൂചി കണ്ടെന്ന പരാതി വ്യാജമാണെന്നും പിന്നിൽ ​ഗൂഢാലോചനയുണ്ടോ എന്നു പരിശോധിക്കണമെന്നും ആരോ​ഗ്യ വകുപ്പ് ഡയറക്ടർ രേഖാമൂലം ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.സർക്കാരിന്റെ മരുന്നു വിതരണ സംവിധാനത്തെ തകർക്കാൻ ബോധപൂർവമുള്ള ശ്രമമാണ് പിന്നിലെന്നു സംശയിക്കുന്നതായും പരാതിയിലുണ്ട്. ​മൊട്ടുസൂചി കിട്ടിയെന്നു പരാതി നൽകിയ രോ​ഗിയുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടായിരുന്നു. ഇതോടെയാണ് ആരോ​ഗ്യ വകുപ്പ് രേഖാമൂലം പരാതി നൽകിയത്.

വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്നായിരുന്നു പരാതി. മേമല ഉരുളക്കുന്ന് സ്വദേശി വസന്തയ്ക്ക് ശ്വാസംമുട്ടലിനു നൽകിയ സി–മോക്സ് ക്യാപ്സൂളിനുള്ളിൽ നിന്നാണ് മൊട്ടുസൂചി ലഭിച്ചത്.

സംഭവത്തിൽ തെളിവെടുപ്പും പരിശോധനയും നടത്തിയ ആരോ​ഗ്യ വകുപ്പ് പരാതിയിൽ കഴമ്പില്ലെന്നു കണ്ടെത്തി. പരാതിക്കാരിക്കു നൽകിയ ബാക്കി ​ഗുളികകളിലോ, മറ്റു സ്റ്റോക്കിലോ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.

‘വാഹനാപകടത്തില്‍ മരിച്ച പുരോഹിതന്റെ ഇന്‍ഷുറന്‍സ് തുകയില്‍ രൂപതയ്ക്ക് അവകാശമില്ല’; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

‘വാഹനാപകടത്തില്‍ മരിച്ച പുരോഹിതന്റെ ഇന്‍ഷുറന്‍സ് തുകയില്‍ രൂപതയ്ക്ക് അവകാശമില്ല’; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വാഹനാപകടത്തില്‍ മരിച്ച പുരോഹിതന്റെ ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാന്‍ രൂപതനേതൃത്വത്തിന് നിയമപരമായ അവകാശമില്ലെന്ന് ഹൈക്കോടതി. ഫാ. ടോം കളത്തില്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് കോട്ടയം സെയ്ന്റ് ജോസഫ് കപ്പൂച്ചിയന്‍ പ്രൊവിന്‍ഷ്യലേറ്റിന് 13.19 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച തൊടുപുഴ എംഎസിടി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

സന്ന്യസ്തരുടെ മരണശേഷം തുക ക്ലെയിം ചെയ്യുന്നതിന് അടുത്ത ബന്ധുക്കള്‍ക്കുള്ള അധികാരം സഭയ്ക്കില്ലെന്ന് മറ്റൊരു കേസില്‍ ഡിവിഷന്‍ ബെഞ്ച് വിധിച്ചത് ജസ്റ്റിസ് സി. പ്രദീപ്കുമാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. 2013 ഏപ്രില്‍ 16-ന് ഇടുക്കി കട്ടപ്പനയ്ക്ക് സമീപം ബൈക്കില്‍ യാത്രചെയ്യവേ ലോറിയിടിച്ചാണ് ഫാ. ടോം മരിച്ചത്.

അപകടത്തില്‍ നഷ്ടപരിഹാരത്തിനായി പ്രൊവിന്‍ഷ്യാല്‍ ഫാ. മാത്യു പൈകടയാണ് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യുണലിനെ സമീപിച്ചത്. എന്നാല്‍, രൂപതാ പ്രൊവിന്‍ഷ്യാലിന് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ നിയമപരമായി കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി അപ്പീല്‍ ഫയല്‍ ചെയ്തു.

നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പൊലീസാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ കേസെടുത്തത്.

കേസില്‍ നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ ജയചന്ദ്രന്‍ ഒളിവില്‍ പോയി. അന്നു മുതല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും നടനെ പിടികൂടാനായില്ല.

കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്‌കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നുണ്ട്.

‘ആ മരുന്നില്ലടാ.. ആ മരുന്ന് അവസാനമായിട്ട് തീര്‍ന്നു കാണും.. തീര്‍ത്താണ് ഞാന്‍ ഇച്ചായനു കൊടുത്തത്…’

‘ആ മരുന്നില്ലടാ.. ആ മരുന്ന് അവസാനമായിട്ട് തീര്‍ന്നു കാണും.. തീര്‍ത്താണ് ഞാന്‍ ഇച്ചായനു കൊടുത്തത്…’

തിരുവനന്തപുരം: കീടനാശിനി ചേര്‍ത്ത കഷായം നല്‍കിയശേഷം ഷാരോണുമായി നിഷ്‌കളങ്കത നടിച്ച് ഗ്രീഷ്മ നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവം. നിഷ്‌കളങ്കത അഭിനയിച്ച് ഗ്രീഷ്മ അയച്ച വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ബന്ധുക്കള്‍ പുറത്തു വിട്ടിരുന്നു. ഷാരോണ്‍ കഴിച്ച കഷായം ഏതാണെന്ന് സുഹൃത്ത് ചോദിച്ച സുഹൃത്തിന് ഗ്രീഷ്മ അയച്ച ശബ്ദസന്ദേശത്തില്‍ ഇങ്ങനെ പറയുന്നു.

‘ആ മരുന്നില്ലടാ.. ആ മരുന്ന് അവസാനമായിട്ട് തീര്‍ന്നു കാണും.. തീര്‍ത്താണ് ഞാന്‍ ഇച്ചായനു കൊടുത്തത്… അത് ഇച്ചായനും അറിയാം… അവസാനത്തെ ദിവസമായിരുന്നു… അതു കഴിക്കേണ്ട ലാസ്റ്റ് ഡേ ആയിരുന്നു. അതിനു ശേഷം എനിക്ക് പ്രിസ്‌ക്രൈബ് ചെയ്തിട്ടില്ല… അത് എന്റെ കയ്യില്‍ ഇല്ല.’

‘ഞാനാരു കാര്യം ചോദിക്കട്ടാ… നീ എന്താ ഉദ്ദേശിക്കുന്നത്…? ഞാനെന്തേലും ചെയ്തുവെന്നാണോ? നീ ഒന്ന് ഓര്‍ത്തു നോക്ക്… ഒന്നാലോചിച്ച് നോക്ക്… എന്തായാലും കുഴപ്പമില്ലെന്നൊക്കെ പറയുന്നതു കേക്കുമ്പം എനിക്കു തന്നെ എന്തോ പോലെ തോന്നുന്നു. എടാ ഞാന്‍ കഴിച്ച സാധനത്തിനെയാണ് ഞാന്‍ കൊടുത്തത്… അതിനപ്പുറം എനിക്കൊന്നും അറിഞ്ഞുകൂടാ… ഞാനൊന്നും അതില് കലര്‍ത്തിയിട്ടൊന്നും ഇല്ല… അയാളെ കൊന്നിട്ട് എനിക്കെന്തു കിട്ടാനാ…?’

ഷാരോണ്‍ കഷായം കുടിച്ച 2022 ഒക്ടോബര്‍ 14 ന് പകല്‍ 11.37 ന് അയച്ച ചാറ്റില്‍ ഇങ്ങനെ പറയുന്നു.

ഗ്രീഷ്മ : സോറി ഇച്ചായാ. ഇത് നോര്‍മലാണ്. ആദ്യം വൊമിറ്റ് (ഛര്‍ദി) ഒക്കെ ഞാനും ചെയ്തു. പക്ഷേ, ഞാന്‍ അത് കയ്പിന്റെ എന്നാണു വിചാരിച്ചെ. സോറി. ഞാന്‍ ഇത്രേം പ്രതീക്ഷിച്ചില്ല. ഞാന്‍ ഓര്‍ത്തില്ല, നിങ്ങള്‍ക്കു വൊമിറ്റിങ് ഉള്ളതല്ലേ. സോറി..

ഉച്ചയ്ക്കു 12.06 നുള്ള ചാറ്റ് :

ഷാരോണ്‍ : ഗ്രീന്‍ കളറില്‍ വൊമിറ്റ് ചെയ്തു പോണെ.

ഗ്രീഷ്മ : ആ ജൂസ് കുടിച്ചോണ്ട് ആയിരിക്കോ?

ഗ്രീഷ്മ : (പച്ചക്കളറില്‍ ഛര്‍ദിച്ചതിനെക്കുറിച്ച്) അത് കഷായം ആ കളര്‍. അതുകൊണ്ടാവും. ഞാന്‍ കാരണമല്ലേ. ഇനി വീട്ടില്‍ അറിയുമ്പോ. ഞാന്‍ കാരണം. നിങ്ങള്‍ ഒരു കാര്യം ചെയ്യ്. മെഡിക്കല്‍ സ്റ്റോറില്‍നിന്ന് വൊമിറ്റിങ് ടാബ്ലറ്റ്‌സ് വാങ്ങൂ. അപ്പോ ഓക്കെ ആവും. സോറി ഇച്ചായാ.

ഉച്ചയ്ക്ക് 12.22 മുതലുള്ള ചാറ്റ്:

ഷാരോണ്‍ : ഞാന്‍ ഉറങ്ങട്ടാ വാവേ?

ഗ്രീഷ്മ : എനിക്ക് വയ്യ. ഉറങ്ങിക്കോ.

ഷാരോണ്‍: (എനിക്ക് വയ്യ എന്നു പറഞ്ഞതിനെ കുറിച്ച്) എന്തോന്നു വയ്യ?

ഗ്രീഷ്മ : അല്ല സമാധാനം ഇല്ല.

ഷാരോണ്‍ : എനിക്ക് ഒന്നുമില്ല.

ഗ്രീഷ്മ : ശരി. ഉറങ്ങിക്കോ.

ഷാരോണ്‍ : കഷായം നെയിം (പേര്) എന്തോന്ന്?

ഗ്രീഷ്മ : എന്തോ? അത് ഉണ്ടാക്കുന്നത് ചോദിച്ച് പറയാം…

ഷാരോണ്‍: നിനക്ക് മരുന്നു തന്ന അവിടെനിന്നു വിളിച്ചു ചോദിക്ക്..നിന്റെ അമ്മ ഒന്നും കാണാതെ…

വൈകിട്ട് 5.31 മുതലുള്ള ചാറ്റ്:

ഷാരോണ്‍ : എന്റെ മോഷന്‍ ബ്ലാക്ക് ആയിട്ടാ പോണേ.

ഗ്രീഷ്മ : അത് (ജ്യൂസ്) കുടിച്ച ഓട്ടോ ചേട്ടനും വയ്യാന്ന്. ഇവിടെ അമ്മയെ കൊണ്ടുവിട്ട ഓട്ടോ ചേട്ടനു ഞാന്‍ അതാണു കൊടുത്തത്. ആ ചേട്ടനു വയ്യാന്നു മാമന്‍ പറഞ്ഞു കുറച്ചു മുന്നെ.

ഷാരോണ്‍: എനിക്ക് ചാറ്റ് ചെയ്യാന്‍ പറ്റൂല വാവേ.

ഗ്രീഷ്മ : ഇച്ചായന്‍ ആള്‍ ഉണ്ടെന്നു പറഞ്ഞോണ്ട് ആണ് ഞാന്‍ മെസേജ് ചെയ്യാത്തെ. ശരി ശരി.

ഷാരോണ്‍ : അറിയാം.

ഗ്രീഷ്മ : ശരി ഇച്ചായാ. റെസ്റ്റ് എടുക്ക്. ഞാന്‍ കാരണം

ഷാരോണ്‍ : ഇപ്പോ വീടെത്തി.

ഗ്രീഷ്മ : അഡ്മിറ്റ് ആക്കിയാ? ഏതു ഹോസ്പിറ്റല്‍?

ഷാരോണ്‍ : പാറശാല ഗവ.

ഗ്രീഷ്മ : നിങ്ങള്‍ക്ക് ഓക്കെ ആയോ ആരോഗ്യം?

1 സി 2025, ഗ്രീഷ്മയ്ക്ക് ഏകാന്ത തടവില്ല; വധശിക്ഷ കിട്ടി ഈ വർഷം എത്തുന്ന ആദ്യ പ്രതി

വേര്‍പിരിയാമെന്ന് ഗ്രീഷ്മ ഒന്നിലധികം തവണ ഷാരോണിനോട് പറഞ്ഞിട്ടുണ്ട്. അവസാനമായി കീടനാശിനി കലര്‍ത്തിയ കഷായം നല്‍കുന്നതിന് മുമ്പും ഗ്രീഷ്മ ഇക്കാര്യം ഷാരോണിനോട് ചോദിച്ചിരുന്നെങ്കിലും, ഷാരോണിന് പിരിയാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ആ സ്‌നേഹമാണ് ഷാരോണിന്റെ മരണത്തിലേക്ക് നയിച്ചതും. പിരിയാന്‍ വിസമ്മതിച്ച ഷാരോണിനെ ആരുമറിയാതെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തി ഒഴിവാക്കാനുള്ള പദ്ധതികളാണ് ഗ്രീഷ്മ ആസൂത്രണം ചെയ്തിരുന്നതെന്ന് പൊലീസ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.