by Midhun HP News | Jan 12, 2025 | Latest News, കേരളം
തൃശൂർ: ഒല്ലൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72), മേരി (73) എന്നിവരാണ് മരിച്ചത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. ഇന്ന് രാവിലെ ആറ് മണിയോടെ ഇരുവരും പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗത്തിലായിരുന്നോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്.
by Midhun HP News | Jan 12, 2025 | Latest News, കേരളം
കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍. ഡ്രൈവര്‍ തൃക്കോവില്‍വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സൂള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ശരീരത്തില്‍ സ്പര്‍ശിക്കുകയും, ലൈംഗിക ചുവയോടെ സാസാരിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് എട്ടു വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടത്. കുറച്ചു മാസങ്ങളായി ശല്യം തുടരുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഇതിനു പിന്നാലെയാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ പരാതി ശക്തികുളങ്ങര പൊലീസിന് കൈമാറിയത്. കുട്ടികളുടെ പക്കല്‍ നിന്നും പൊലീസ് രഹസ്യമൊഴി എടുത്തു. ഇതിനുശേഷമാണ് പ്രതികളായ സാബുവിനെയും സുഭാഷിനെയും ശക്തികുളങ്ങരെ പൊലീസ് അറസ്റ്റ് ചെയ്തത്.
by Midhun HP News | Jan 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാറശാല ബിവ്റേജസ് ഔട്ട്ലെറ്റിന് മുൻപിൽ വച്ച് പത്ത് രൂപ കടം ചോദിച്ച വയോധികന് മർദനം. ‘പൊലീസുകാരനോട് ആണോടാ കടം ചോദിക്കുന്നത്’ എന്ന് ആക്രോശിച്ചായിരുന്നു മർദനം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു സംഭവം. പാറശാല ജംഗ്ഷനിലെ ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയതായിരുന്നു വയോധികൻ.
ഇതിനിടെ മദ്യം വാങ്ങി ഇറങ്ങിയ ആളോട് വയോധികൻ പത്ത് കൂപ കടം ചോദിച്ചു. ഉടനെ ‘പൊലീസുകാരനോട് ആണോടാ കടം ചോദിക്കുന്നത്’ എന്ന് ആക്രോശിച്ച് ഇയാൾ വയോധികനെ മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. വിഷയത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ആക്രമിക്കപ്പെട്ട വയോധികൻ ഔട്ട്ലെറ്റിൽ സ്ഥിരം എത്താറുണ്ടെന്നും കടം വാങ്ങാറുണ്ടെന്നും ഔട്ട്ലെറ്റിലെ ജീവനക്കാർ പറഞ്ഞു. മർദിക്കുന്നത് പൊലീസാണെന്ന് അവകാശപ്പെട്ടതിനാൽ ആരും തടയാൻ ചെന്നില്ലെന്നും ജീവനക്കാർ പറഞ്ഞു. മർദിച്ചയാൾ വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണെന്നാണ് സൂചന.
by Midhun HP News | Jan 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തമ്പാനൂർ റെയിൽവെ സ്റ്റേഷന് സമീപം ലോഡ്ജ് മുറിയിൽ യുവതിയും യുവാവും മരിച്ച നിലയിൽ. തിരുവന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. സ്വകാര്യ ചാനലിലെ ജീവനക്കാരാനാണ് മരിച്ച കുമാർ. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയം.
രണ്ട് ദിവസം മുൻപാണ് കുമാർ മുറിയെടുത്തതെന്നാണ് ടൂറിസ്റ്റ് ഹോമിലെ ജീവനക്കാർ പറയുന്നത്. ഇന്നലെ രാവിലെയോടെയാണ് ആശ ഇവിടെ എത്തിയത്. ഇന്ന് രാവിലെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് യുവതിയെ കഴുത്തറുത്ത നിലയിലും യുവാവ് തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
പൊലീസും ഫോറൻസിക് വിഭാവം ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധ നടത്തുകയാണ്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
by Midhun HP News | Jan 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും പകല്‍ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ ശരീരത്തില്‍ കൂടുതല്‍ സമയം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കില്‍ ധാരാളം വെള്ളം കുടിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.
Recent Comments