by Midhun HP News | Apr 29, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ചെമ്പകമംഗലം ശ്രീപാദത്തിൽ സി രവീന്ദ്രൻ നായർ (78) നിര്യാതനായി.
ഭാര്യ: അമ്മിണി ആർ നായർ
മക്കൾ: അരവിന്ദ് ആർ നായർ, ആനന്ദ് ആർ നായർ
മരുമക്കൾ: ലക്ഷ്മി അരവിന്ദ്, രശ്മി കൃഷ്ണൻ
കുളി അടിയന്തിര ചടങ്ങുകൾ മെയ് 10 ഞായറാഴ്ച
by Midhun HP News | Apr 29, 2026 | Latest News, കേരളം
ആറ്റിങ്ങൽ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ വേൾഡ് ഡേ ഫോർ സേഫ്റ്റി & ഹെൽത്ത് അറ്റ് വർക്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചാത്തമ്പറ ഷിഫാ കോംപ്ലക്സിൽ വച്ച് ഡബ്ലിയു ഡി സി റെപ്രസന്ററ്റീവ്സ് ആയ ഡോക്ടർ പ്രിയ ലക്ഷ്മി, ഡോക്ടർ ഷെറിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ലാസുകൾ നടന്നത്.
സൈബർ സെക്യൂരിറ്റി ആൻഡ് സെൽഫ് ഡിഫൻസ് അവയർനസ്, എർഗണോമിക്സ് ടെന്റിസ്ട്രി എന്നീ വിഷയങ്ങളിൽ ജോബിൻ എം എസ്, യോഗേഷ് ആനന്ദ് പി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. 20 ഓളം ഡെന്റിസ്റ്റുകൾ പങ്കെടുത്തു.

by Midhun HP News | Apr 29, 2026 | Latest News, കേരളം
ബോക്സ് ഓഫീസിൽ ഓരോ ദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ‘മൈക്കൽ’. പോപ് ഇതിഹാസം മൈക്കൽ ജാക്സന്റെ ബയോപിക് ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഏപ്രിൽ 24 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 25.45 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. മൈക്കൽ ജാക്സന്റെ അനന്തരവൻ കൂടിയായ ജാഫർ ജാക്സൺ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
29 കാരനായ ജാഫറിന്റെ സിനിമാ അരങ്ങേറ്റം കൂടിയായിരുന്നു മൈക്കൽ. ചിത്രത്തെക്കുറിച്ച് ഇന്റർവ്യൂ മാഗസിനോട് ജാഫർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ തനിക്കേറ്റവും ചലഞ്ചിങ് ആയി തോന്നിയത് കറങ്ങുന്ന സ്റ്റെപ് ചെയ്യാനായിരുന്നുവെന്ന് പറയുകയാണ് ജാഫർ.
“എനിക്ക് എല്ലാം വിശകലനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മൈക്കലിൽ നിന്ന് ഞാൻ പഠിച്ച ഒരു കാര്യം അതാണ്. ഒരു ശാസ്ത്രജ്ഞനെപ്പോലെ അദ്ദേഹം എല്ലാം വിശകലനം ചെയ്യുമായിരുന്നു. എനിക്കെപ്പോഴും ഒരു താളബോധമുണ്ടായിരുന്നു. പക്ഷേ മൈക്കലിനെപ്പോലെ നൃത്തം ചെയ്യാൻ എനിക്കറിയില്ലായിരുന്നു.
അതുകൊണ്ട് ഞാൻ അതെന്റെ സ്വന്തം രീതിയിലും അഭിനയത്തിലും നൃത്തത്തിലും പ്രയോഗിച്ചു. വിശ്വസനീയമായ രീതിയിൽ അത് ചെയ്യുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. നിങ്ങൾക്ക് മൂൺവാക്ക് ചെയ്യാൻ കഴിയും, പക്ഷേ അത് വിശ്വസനീയമാക്കുക എന്നത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്.
എനിക്ക് ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് കറങ്ങുന്ന (സ്പിൻ) സ്റ്റെപ് ചെയ്യുമ്പോഴായിരുന്നു. സ്വാഭാവികമായും, ഞാൻ കറങ്ങുമ്പോൾ ബാലൻസ് കിട്ടാനായി വലതു വശത്തേക്ക് കറങ്ങും. പക്ഷേ മൈക്കൽ ഇടതുവശത്തേക്കാണ് കറങ്ങുന്നത്. ഷൂട്ട് തുടങ്ങുന്നതിന് ഏകദേശം രണ്ട് മാസം മുൻപാണ് ഞാനത് സ്ഥിരമായി ചെയ്ത് തുടങ്ങിയത്.
അതിനായി മൂന്ന് വർഷത്തോളം ഞാൻ അത് പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്നു. ആളുകൾ വിചാരിക്കും അത് ഭയങ്കര എളുപ്പമാണെന്ന്, പക്ഷേ അത് വളരെ സങ്കീർണ്ണമായിരുന്നു. വീണ്ടും വീണ്ടും ആവർത്തിച്ചു ചെയ്താണ് ഞാനത് പഠിച്ചത്. പിന്നെ അത് എനിക്കൊരു ആസക്തിയായി മാറി”.- ജാഫർ പറഞ്ഞു.

by Midhun HP News | Apr 29, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവാഹ ഓട്ടങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളെ വിളിക്കുന്നത് ട്രെന്‍ഡാകുന്നു. സാമ്പത്തികമായി വലിപ്പച്ചെറുപ്പമില്ലാതെ കെഎസ്ആര്‍ടിസി ബസുകളെ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടുകയാണെന്ന് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച വിവാഹ ആവശ്യങ്ങള്‍ക്ക് ആനവണ്ടിയുടെ ബുക്കിങ് ഇരട്ടിയായതാതാണ് കണക്കുകള്‍. വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് തുടങ്ങിയ പാക്കേജ് ട്രിപ്പുകള്‍ ആരംഭിച്ചതോടെയാണ് കല്യാണ ഓട്ടങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറിയത്.
കഴിഞ്ഞ ഏപ്രിലില്‍ 205 ബസുകള്‍ വിവാഹ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തപ്പോള്‍ ഇത്തവണ ഏപ്രിലില്‍ അത് 500ലധികമായി വര്‍ധിച്ചു. കഴിഞ്ഞ ഞായറാഴ്ച മാത്രം പത്തനംതിട്ട ജില്ലയില്‍ 17 ബസുകളാണ് ബുക്ക് ചെയ്തത്. ആലപ്പുഴയില്‍ അഞ്ച് ബസും സ്‌പെഷ്യല്‍ ഓട്ടത്തിനുപോയിട്ടുണ്ട്. ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളിലാണ് കല്യാണ ഓട്ടത്തിന് കെഎസ്ആര്‍ടിസി അധികവും ബുക്കിങ് വന്നിരിക്കുന്നത്.
ബസുകളില്‍ ഓഡിനറിയോടാണ് പൊതുജനങ്ങള്‍ക്ക് താത്പര്യം. ഇത്തരം ബസുകളാണ് കൂടുതലായും കല്യാണങ്ങളില്‍ സര്‍വീസ് നടത്തുന്നതും. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, ലോ ഫ്‌ളോര്‍ ബസുകളും വാടകയ്ക്ക് നല്‍കുന്നുണ്ട്. അതത് ഡിപ്പോകളിലെ വാഹനങ്ങളുടെ അവസ്ഥയനുസരിച്ചിരിക്കും ലഭ്യത. ഓഡിനറി ബസിന് 3600 രൂപ മുതല്‍ വാടക തുടങ്ങും. സ്വകാര്യ വാഹനങ്ങള്‍ക്ക് ഇരട്ടിത്തുക നല്‍കേണ്ട ഇടത്താണ് കെഎസ്ആര്‍ടിസി ഈ തുക വാങ്ങുന്നത്.

by Midhun HP News | Apr 29, 2026 | Latest News
ടെഹ്റാൻ: അമേരിക്കയും ഇസ്രായേലുമായി യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ, ഇറാന്റെ ഭരണസംവിധാനത്തിൽ നിർണ്ണായക മാറ്റങ്ങൾ സംഭവിക്കുന്നു. രാജ്യത്തിന്റെ പരമോന്നത നേതാവിനുണ്ടായിരുന്ന സർവ്വാധിപത്യം കുറയുകയും, സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഭരണകാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
1979 ൽ നടന്ന ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ എല്ലാ സുപ്രധാന തീരുമാനങ്ങളും പരമോന്നത നേതാവാണ് എടുത്തിരുന്നത്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം സൈനിക കമാൻഡർമാരിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെട്ടതായാണ് റിപ്പോർട്ട്.
മതനേതൃത്വത്തിന്റെ കൈപ്പിടിയിലായിരുന്ന ഇറാന്റെ ഭരണം ഇപ്പോൾ പൂർണ്ണമായും സൈനിക സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലായി മാറിയെന്നാണ് റിപ്പോർട്ട്. ഇത് മേഖലയിലെ യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും. മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ശേഷം അധികാരമേറ്റ മകൻ മുജ്‌തബ ഖമനെയി സൈനിക ജനറൽമാർ എടുക്കുന്ന തീരുമാനങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്യുന്നതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

സൈന്യത്തിന് മേധാവിത്വം ലഭിച്ചതോടെ അമേരിക്കയുമായുള്ള ചർച്ചകളിലും മറ്റും ഇറാൻ കൂടുതൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നു. ഇതാണ് സമാധാന ചർച്ചകളെ മന്ദഗതിയിലാക്കിയതെന്നും ചൂണ്ടിക്കാട്ടുന്നു. നയതന്ത്രപരമായ മറുപടികൾ നൽകുന്നതിൽ ഇറാൻ വളരെ വലിയ കാലതാമസം വരുത്തുന്നുവെന്ന് ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പാകിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാനിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ ഏകീകൃത നേതൃത്വത്തിൻ്റെ അഭാവമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Recent Comments