പാലക്കാട്‌ മുന്നിൽ, തൊട്ട് പിന്നിൽ തൃശൂർ, കേരള സ്കൂൾ കലോത്സവം ആവേശകരമായ അന്ത്യത്തിലേയ്ക്ക്

പാലക്കാട്‌ മുന്നിൽ, തൊട്ട് പിന്നിൽ തൃശൂർ, കേരള സ്കൂൾ കലോത്സവം ആവേശകരമായ അന്ത്യത്തിലേയ്ക്ക്

പാലക്കാട്‌ മുന്നിൽ, തൊട്ട് പിന്നിൽ തൃശൂർ, കേരള സ്കൂൾ കലോത്സവം ആവേശകരമായ അന്ത്യത്തിലേയ്ക്ക്.
995 പോയിന്റുമായാണ് തൃശ്ശൂർ കുതിക്കുന്നത്. പാലക്കാട് 992 പോയിന്റുമായി ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. കലോത്സവത്തിന്റെ ആദ്യ ദിനങ്ങളിൽ മുന്നിലായിരുന്ന കണ്ണൂർ 990 പോയിന്റുമായി മൂന്നാമതാണ്. കോഴിക്കോട് 985 പോയിന്റുമായി നാലാമതും 969 പോയിന്റുമായി മലപ്പുറം അഞ്ചാമതുമാണ്

ബൈക്ക് സ്റ്റാന്റ് റോഡില്‍ ഉരച്ച് തീപ്പൊരി ചിതറിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; ലൈസന്‍സ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

ബൈക്ക് സ്റ്റാന്റ് റോഡില്‍ ഉരച്ച് തീപ്പൊരി ചിതറിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; ലൈസന്‍സ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

ആലപ്പുഴ: അമ്പലപ്പുഴ വലിയഴീക്കല്‍ പാലത്തില്‍ രാത്രി കാലങ്ങളില്‍ ബൈക്കുകളില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം. യുവാക്കള്‍ കൂട്ടമായി ബൈക്കുകളില്‍ എത്തി അപകടകരമായ രീതിയില്‍ പാലത്തില്‍ അഭ്യാസപ്രകടനം നടത്തുന്നതായുള്ള വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് പ്രദേശത്ത് പരിശോധന കര്‍ശനമാക്കി.

ആലപ്പുഴ- കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലാണ് യുവാക്കള്‍ കൂട്ടമായി ബൈക്കുകളില്‍ എത്തി അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയത്. ബൈക്ക് സ്റ്റാന്റ് റോഡില്‍ ഉരച്ച് തീപ്പൊരി ചിതറിച്ചാണ് യുവാക്കള്‍ ബൈക്കുകള്‍ ഓടിച്ചിരുന്നത്.അപകടത്തിന് കാരണമാകുന്ന ഇത്തരം അഭ്യാസങ്ങള്‍ക്കെതിരെ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ രാത്രിയില്‍ ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ രമണന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രിയില്‍ മഫ്തിയില്‍ പരിശോധന നടത്തി. പാലത്തിന്റെ ഇരുവശത്തുമായി രണ്ടു സംഘമാണ് പരിശോധന നടത്തിയത്. ഇനിയും ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ ബൈക്കുകള്‍ ഓടിച്ചാല്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ രമണന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം ഡ്രൈവിങ്ങുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവയുടെ വിഡിയോയും ചിത്രങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ എം. പരിവാഹനനില്‍ പൊതുജനങ്ങള്‍ അപ് ലോഡ് ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.

ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം

ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം

പത്തനംതിട്ട: ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം. ജനുവരി 15 വരെ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി അയ്യായിരം ആയാണ് നിജപ്പെടുത്തിയത്. മകരവിളക്കിനോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് തീരുമാനം. ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങുന്നതിനും ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

മകരവിളക്ക് തീർത്ഥാടനത്തിന്‍റെ തിരക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികളേയും നിരോധിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് പരി​ഗണിച്ച് ജനുവരി 13 മുതൽ 15 വരെ എല്ലാതരം ടിപ്പർ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിൽ നിരോധിച്ചുവെന്ന് കളക്ടർ പ്രേം ക്രിഷ്ണൻ എസ് ഐ.എ.എസ് വാർത്താകുറിപ്പിൽ അറിയിച്ചു. ജില്ലയിൽ ഗതാഗത ക്രമീകരണവും വാഹനങ്ങളുടെ നിയന്ത്രണവുമുണ്ട്. തീർത്ഥാടകരുടെ സുരക്ഷയ്ക്കായാണ് നിയന്ത്രണമെന്നും കുറിപ്പിൽ പറയുന്നു.

നിയന്ത്രണം വിട്ട് സ്വകാര്യബസ് മരത്തിലിടിച്ചു, 30 പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട് സ്വകാര്യബസ് മരത്തിലിടിച്ചു, 30 പേര്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളം പറവൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തില്‍ ഇടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. ഗുരുവായൂരില്‍ നിന്ന് വൈറ്റിലയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. സ്റ്റിയറിങ് തകരാര്‍ ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നുണ്ട്. യാത്രയ്ക്കിടെ സ്റ്റിയറിങ്ങിന്റെ ഭാഗങ്ങള്‍ അഴിഞ്ഞുവീണെന്നാണ് യാത്രക്കാര്‍ പറയുന്നത്. അപകടത്തില്‍പ്പെട്ട ബസിന്റെ ടയറുകള്‍ തേഞ്ഞുതീര്‍ന്ന് കമ്പി പുറത്തുകാണുന്ന നിലയിലായിരുന്നു.

വള്ളുവള്ളി അത്താണിയില്‍ ഇന്ന് രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു. പൊലീസും ഫയര്‍ ഫോഴ്സും സംഭവ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് കുടുങ്ങിയ ഡ്രൈവറെ ബസിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടക്കത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് ഡ്രൈവറെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഡ്രൈവറെ രക്ഷിച്ചത്. പരിക്കേറ്റവരില്‍ 24 പേരെ കൊച്ചിയിലെ ആശുപത്രിയിലും ആറുപേരെ പറവൂരിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

അപകടത്തിന് തൊട്ടുമുന്‍പ് തന്നെ വാഹനത്തിന് വിറയല്‍ അനുഭവപ്പെട്ടിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. ഇക്കാര്യം ഡ്രൈവര്‍ കണ്ടക്ടറോട് പറഞ്ഞിരുന്നു. വിറയല്‍ അനുഭവപ്പെടുന്നുണ്ട്, വണ്ടി വേണമെങ്കില്‍ നിര്‍ത്താമെന്ന് ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ വാഹനത്തില്‍ നിറയെ യാത്രക്കാരാണ്. എല്ലാവരും ജോലിക്കാരാണ്. കൂടാതെ സമയം പോകും. അതുകൊണ്ട് വാഹനം നിര്‍ത്തേണ്ട എന്ന് കണ്ടക്ടര്‍ ഡ്രൈവറോട് പറഞ്ഞതായും യാത്രക്കാര്‍ പറയുന്നു.

ഇതിന് ശേഷം ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം മുന്നോട്ടുപോയി വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും യാത്രക്കാര്‍ പറയുന്നു. വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മരത്തില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. 2025 ഫെബ്രുവരി വരെ ബസിന് ഫിറ്റ്‌നസ് ഉണ്ട്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ബസിന്റെ ടയറുകള്‍ പൂര്‍ണമായി തേഞ്ഞുതീര്‍ന്ന് കമ്പികള്‍ പുറത്ത് കാണാന്‍ കഴിയുന്ന നിലയിലായിരുന്നു.

കോട്ടയത്ത് മാലിന്യക്കൂനയില്‍ തലയോട്ടിയും അസ്ഥികളും; അന്വേഷണം

കോട്ടയത്ത് മാലിന്യക്കൂനയില്‍ തലയോട്ടിയും അസ്ഥികളും; അന്വേഷണം

കോട്ടയം: കൊടുങ്ങൂരില്‍ മാലിന്യക്കൂനയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ടൗണിലെ ട്യൂഷന്‍ സെന്ററിനു സമീപമുള്ള ശുചിമുറിയുടെ സമീപത്തെ മാലിന്യത്തിലാണ് മനുഷ്യന്റേതെന്നു കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പ്ലാസ്റ്റിക് കൂടിലെ തലയോട്ടി ഈ വഴി പോയ കുട്ടികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

പള്ളിക്കത്തോടു പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. തലയോട്ടിക്കും എല്ലുകള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഒരു തലയോട്ടി, 4 വാരിയെല്ല്, തുടയെല്ല്, ഇടുപ്പെല്ല് എന്നിവയാണു ലഭിച്ചത്. തലയോട്ടിയും എല്ലുകളും വിശദപരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.