ഡ്രൈവര്‍ ഫിറ്റ്, നിര്‍ത്താന്‍ പറഞ്ഞിട്ടും നിര്‍ത്തിയില്ല; ബംഗളൂരുവില്‍ ഓട്ടോയില്‍ നിന്ന് ചാടിരക്ഷപ്പെട്ട് സ്ത്രീ

ഡ്രൈവര്‍ ഫിറ്റ്, നിര്‍ത്താന്‍ പറഞ്ഞിട്ടും നിര്‍ത്തിയില്ല; ബംഗളൂരുവില്‍ ഓട്ടോയില്‍ നിന്ന് ചാടിരക്ഷപ്പെട്ട് സ്ത്രീ

ബംഗളൂരു: സ്ത്രീ സുരക്ഷയില്‍ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകളാണ് ദിനം പ്രതി വരുന്നത്. സ്വന്തം സുരക്ഷയ്ക്കായി, ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരിക്കുകയാണ് ഒരു സ്ത്രീ. ഓട്ടോ ഡ്രൈവര്‍ മദ്യപിച്ച് വാഹനം ഓടിക്കുകയും നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്നും സ്ത്രീ ചാടി രക്ഷപ്പെടുകയായിരുന്നു.

‘നമ്മ യാത്രി’ എന്ന ആപ്ലിക്കേഷനിലൂടെ ഹൊറമാവുവില്‍ നിന്ന് തനിസാന്ദ്രയിലേയ്ക്ക് ഒരു ഓട്ടോറിക്ഷ ബുക്ക് ചെയ്തു. എന്നാല്‍ പോകേണ്ട സ്ഥലത്തേയ്ക്കായിരുന്നില്ല ഡ്രൈവര്‍ പോയത്. മാത്രമല്ല ഡ്രൈവര്‍ മദ്യപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ പോലുമില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടു. 24 മണിക്കൂര്‍ കാത്തിരിക്കാനാണ് നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ തങ്ങളോട് ആവശ്യപ്പെട്ടത്. അടിയന്തര സാഹചര്യത്തില്‍ 24 മണിക്കൂര്‍ കാത്തിരിക്കാന്‍ എങ്ങനെ കഴിയും? സ്ത്രീയുടെ സുരക്ഷ എന്നത് എങ്ങനെയാണെന്നും അദ്ദേഹം ബംഗളൂരു പൊലീസിനോട് ചോദിച്ചു.

തന്റെ പരാതി ഗൗരവമായി പരിഗണിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പൊലീസിനോട് അഭ്യര്‍ഥിച്ചു. നമ്മ യാത്രിക്കും പരാതി നല്‍കിയിരുന്നു. ഭാര്യക്കുണ്ടായ അസൗകര്യത്തെക്കുറിച്ച് കേട്ടതില്‍ ഖേദിക്കുന്നുവെന്നും അവര്‍ ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് പരാതിക്കു മറുപടി ലഭിച്ചത്. ദയവായി, യാത്രാ വിശദാംശങ്ങള്‍ അയച്ചു നല്‍കാനും ഉടന്‍ പരിശോധിക്കുമെന്നുമാണ് യാത്രാ ആപ്ലിക്കേഷന്‍ അധികൃതരില്‍ നിന്നുമുള്ള മറുപടി.

മെയ്- ജൂണ്‍ മാസത്തോടെ എടിഎം സൗകര്യവും മൊബൈല്‍ ആപ്പും; അറിയാം ഇപിഎഫ്ഒ 3.0

മെയ്- ജൂണ്‍ മാസത്തോടെ എടിഎം സൗകര്യവും മൊബൈല്‍ ആപ്പും; അറിയാം ഇപിഎഫ്ഒ 3.0

ഡല്‍ഹി: മെയ്- ജൂണ്‍ മാസത്തോടെ ഇപിഎഫ്ഒ വരിക്കാര്‍ക്ക് ഡെബിറ്റ് കാര്‍ഡ് സൗകര്യവും മൊബൈല്‍ ആപ്പും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴില്‍മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. മുഴുവന്‍ ഐടി സംവിധാനവും നവീകരിക്കുന്ന ഇപിഎഫ്ഒ 2.0 യുടെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പുരോഗമിക്കുകയാണ്. ജനുവരി അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.

ഇതിനുശേഷം, മെയ്-ജൂണ്‍ മാസങ്ങളില്‍ ഇപിഎഫ്ഒ 3.0 ആപ്പ് പുറത്തിറക്കും. ഇപിഎഫ്ഒ വരിക്കാര്‍ക്ക് ബാങ്കിങ് സൗകര്യം ലഭ്യമാക്കാനാണ് ആപ്പ് പുറത്തിറക്കുന്നത്. ഇത് മുഴുവന്‍ സിസ്റ്റത്തെയും കേന്ദ്രീകരിക്കുകയും ക്ലെയിം സെറ്റില്‍മെന്റ് പ്രക്രിയ ലളിതമാക്കുകയും ചെയ്യുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഇപിഎഫ്ഒ 3.0 വഴി ഇപിഎഫ്ഒ വരിക്കാര്‍ക്ക് ബാങ്കിങ് സൗകര്യങ്ങള്‍ നല്‍കുന്നതിനായി റിസര്‍വ് ബാങ്കും ധനകാര്യ മന്ത്രാലയവും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇത് യാഥാര്‍ഥ്യമായാല്‍ വരിക്കാര്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ ആക്സസ് ചെയ്യാനും എടിഎമ്മുകളില്‍ നിന്ന് ഇപിഎഫ്ഒ ഫണ്ട് പിന്‍വലിക്കാനും കഴിയുമെന്നും തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

എടിഎം കാര്‍ഡ് ലഭിച്ചാലും വരിക്കാര്‍ക്ക് അവരുടെ മുഴുവന്‍ പിഎഫ് തുകയും പിന്‍വലിക്കാന്‍ സാധിക്കില്ല. പിന്‍വലിക്കലിന് പരിധി വരും. എന്നാല്‍ ഈ പരിധിക്കുള്ളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇപിഎഫ്ഒയുടെ മുന്‍കൂര്‍ അനുമതി വേണ്ടിവരില്ല. നിലവില്‍ പണം പിന്‍വലിക്കുന്നതിന് ഇപിഎഫ്ഒയുടെ അനുമതി ആവശ്യമാണ്. പുതിയ പദ്ധതി ഇപിഎഫ്ഒ വരിക്കാര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും. ഫോം പൂരിപ്പിക്കുന്നതിനും ഇപിഎഫ്ഒ ഓഫീസ് സന്ദര്‍ശിക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകും.

വാ​മ​ന​പു​രം റേ​ഞ്ച് എ​ക്സൈ​സ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലിറ്റർ കണക്കിന് ചാ​രാ​യ​വും കോ​ട​യും പി​ടി​കൂ​ടി

വാ​മ​ന​പു​രം റേ​ഞ്ച് എ​ക്സൈ​സ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലിറ്റർ കണക്കിന് ചാ​രാ​യ​വും കോ​ട​യും പി​ടി​കൂ​ടി

വെ​ഞ്ഞാ​റ​മൂ​ട്: പു​തു​വ​ർ​ഷ​ദി​ന​ങ്ങ​ളി​ൽ, വാ​മ​ന​പു​രം റേ​ഞ്ച് എ​ക്സൈ​സ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1.75 ലി​റ്റ​ർ ചാ​രാ​യ​വും 152 ലി​റ്റ​ർ കോ​ട​യും പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ അ​റ​സ്റ്റി​ലായി. വാ​മ​ന​പു​രം ക​ള​മ​ച്ച​ൽ കു​ന്നി​ൽ ഹൗ​സി​ൽ പ്ര​സ​ന്ന​കു​മാ​റാ​ണ് (53) അ​റ​സ്റ്റി​ലാ​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​അ​രു​ണി​ൻ്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഗ്രേ​ഡ് അ​സി​സ്റ്റ​ൻ്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി, പ്രി​വ​ൻ്റീ​വ് ഓ​ഫീ​സ​ർ സ്നേ​ഹേ​ഷ്, ഗ്രേ​ഡ് പ്രി​വ​ൻ്റീ​വ് ഓ​ഫീ​സ​ർ അ​ൻ​സ​ർ, സി​വി​ൾ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ദ​ർ​ശ് പി. ​കെ, ഹി​മ​ല​ത എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

അഭിമാനപ്പോരാട്ടത്തിലും തകര്‍ന്ന് ഇന്ത്യ, 185 റണ്‍സിന് പുറത്ത്

അഭിമാനപ്പോരാട്ടത്തിലും തകര്‍ന്ന് ഇന്ത്യ, 185 റണ്‍സിന് പുറത്ത്

സിഡ്‌നി: അഭിമാനപ്പോരാട്ടത്തിനായി കളത്തില്‍ ഇറങ്ങിയ ഇന്ത്യ 185 റണ്‍സിന് പുറത്ത്. ഓസ്‌ട്രേലിയയുടെ ബോളന്‍ഡിന്റെയും സ്റ്റാര്‍ക്കിന്റെയും തീപ്പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുന്‍നിര കൊഴിഞ്ഞുവീഴുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. 100 റണ്‍സ് തികയ്ക്കുന്നതിന് മുന്‍പ് തന്നെ നാലുവിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ വിധി ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഒരു വശത്ത് ഋഷഭ് പന്ത് നില്‍ക്കുന്നത് നേരിയ പ്രതീക്ഷ നല്‍കി. 98 പന്തില്‍ 40 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ ഋഷഭ് പന്ത് ഔട്ടായത് പ്രതീക്ഷകള്‍ അസ്തമിക്കാന്‍ കാരണമായി.

അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 98 പന്തില്‍ 40 റണ്‍സെടുത്തു പുറത്തായ ഋഷഭ് പന്തിന്റെ ഇന്നിങ്‌സാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടക്കാന്‍ സഹായിച്ചത്. സ്‌കോട്ട് ബോളന്‍ഡ് എറിഞ്ഞ 57-ാം ഓവറിലെ നാലാം പന്തില്‍ പാറ്റ് കമിന്‍സ് ക്യാച്ചെടുത്തു ഋഷഭിനെ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി ഗോള്‍ഡന്‍ ഡക്കായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ജഡേജ സ്റ്റാര്‍ക്കിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി.

വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ബുംറ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.17 പന്തില്‍ ഒരു സിക്‌സിന്റെയും മൂന്ന് ബൗണ്ടറികളുടെയും അകമ്പടിയോടെ 22 റണ്‍സ് നേടിയ ബുംറയാണ് അവസാനം വീണത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സ്റ്റാര്‍ക്ക് പിടിച്ചാണ് ബുംറ ഔട്ടായത്. ബുംറയുടെ വെടിക്കെട്ട് ബാറ്റിങ് കണ്ടപ്പോള്‍ ഇന്ത്യ 200 കടക്കുമെന്ന് തോന്നിപ്പിച്ചിരുന്നു.

യശസ്വി ജയ്‌സ്വാള്‍ (26 പന്തില്‍ 10), കെ.എല്‍. രാഹുല്‍ (14 പന്തില്‍ 4), ശുഭ്മന്‍ ഗില്‍ (64 പന്തില്‍ 20), വിരാട് കോലി (69 പന്തില്‍ 17) എന്നിവരാണ് ആദ്യ ഇന്നിങ്‌സില്‍ പുറത്തായ മുന്‍നിര താരങ്ങള്‍. സ്‌കോര്‍ 11ല്‍ നില്‍ക്കെ രാഹുലിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ സാം കോണ്‍സ്റ്റാസ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സ്‌കോട്ട് ബോളന്‍ഡാണ് ജയ്‌സ്വാളിനെ ഔട്ടാക്കിയത്. സ്പിന്നര്‍ ലയണിന്റെ പന്തില്‍ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്തു ഗില്ലും മടങ്ങി. 17 റണ്‍സെടുത്ത കോഹ്‌ലിയെ ബോളന്‍ഡ് ബ്യൂ വെബ്സ്റ്ററുടെ കൈകളിലെത്തിച്ചു. ടോസ് നേടിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആറ്റിങ്ങൽ പൊന്നറ ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിനു മാർച്ച് 14 നു തുടക്കമാകും

ആറ്റിങ്ങൽ പൊന്നറ ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിനു മാർച്ച് 14 നു തുടക്കമാകും

ആറ്റിങ്ങൽ പൊന്നറ ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം 2025 മാർച്ച് 14 മുതൽ 21 വരെയുള്ള തീയതികളിലാണ് നടക്കുക. ചരിത്ര പ്രാധാന്യവും നൂറ്റാണ്ടുകളുടെ പാരമ്പര്യവും ഉൾക്കൊള്ളുന്നതാണ് ആറ്റിങ്ങൽ പൊന്നറ ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൻ്റെ ഐതിഹ്യം. മൂന്നുവർഷത്തിലൊരിക്കൽ നടക്കുന്ന കാളിയൂട്ട് ഉത്സവം ഈ നാടിൻ്റെ ആകെ ഉത്സവ മായിട്ടാണ് ആഘോഷിച്ചു വരുന്നത്. കോവീഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ തവണത്തെ കാളിയൂട്ട് ഉത്സവം നടത്തിയിരുന്നില്ല. അങ്ങനെ 6 വർഷങ്ങൾക്കു ശേഷമാണ് ഇവിടെ കാളിയൂട്ട് ഈ വർഷം നടത്തുന്നത്.