by Midhun HP News | Dec 24, 2024 | Latest News, കേരളം
ഇന്ന് അർധരാത്രിയും ബുധനാഴ്ച രാവിലെയും പ്രത്യേക പ്രാർഥനയും കുർബാനയുമായി നാടെങ്ങും വിശ്വാസികൾ ക്രിസ്‌മസ് ആഘോഷിക്കും.
പട്ടം സെയ്‌ന്റ് മേരീസ് കത്തീഡ്രലിൽ ചൊവ്വാഴ്ച രാത്രി ഏഴിന് ആരംഭിക്കുന്ന ക്രിസ്‌മസ് തിരുക്കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരിക്കും.
by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
തൃശൂർ: എക്സൈസ് ഇൻസ്പെക്ടറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ ഏതാണ്ട് 72,500 രൂപയും വാഹനത്തിൽ നിന്നു 10 കുപ്പി മദ്യവും പിടിച്ചെടുത്തു. 42,500 രൂപയോളം വാഹനത്തിൽ നിന്നാണ് കണ്ടെത്തിയത്. എക്സൈസ് ഓഫീസറുടെ പക്കൽ നിന്നാണ് 30,000ത്തോളം രൂപ പിടിച്ചെടുത്തത്. ഇതിനൊപ്പം മൂന്ന് ക്രിസ്മസ് കേക്കുകളും കണ്ടെത്തിയിട്ടുണ്ട്.
ക്രിസ്മസ് തലേന്ന് പണത്തിന്റേയോ, മദ്യത്തിന്റേയോ ഇടപാടുകളുണ്ടോ എന്നറിയാനായിരുന്നു വിജിലൻസ് പരിശോധന. ഓഫീസിൽ പരിശോധിക്കും മുൻപാണ് വാഹനം പരിശോധിച്ചത്. ഈ പരിശോധനയിലാണ് 10 കുപ്പിയോളം വരുന്ന വിദേശ മദ്യം കണ്ടെത്തിയത്. ബെക്കാഡി, സ്മിർനോഫ്, മോർഫ്യൂസ് തുടങ്ങിയ വില കൂടിയ മദ്യങ്ങളാണ് പിടിച്ചെടുത്തത്.
ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് പിടിച്ച മദ്യമല്ല ഇത് എന്നാണ് വിവരം. പാരിതോഷികമായി നൽകാനായി സൂക്ഷിച്ചതാണോ ഇവയെന്നാണ് വിജിലൻസ് അന്വേഷിക്കുന്നത്.
ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് വൻ തോതിൽ ഇത്തരത്തിൽ പാരിതോഷികങ്ങൾ ലഭിക്കുന്നതായുള്ള രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
by Midhun HP News | Dec 24, 2024 | Latest News, കേരളം
ആലപ്പുഴ: ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ചിറയില്‍ കാര്‍ത്യായനിയാണ് മരിച്ചത്. 81 വയസ്സായിരുന്നു. വീട്ടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം. വയോധികയുടെ മുഖം നായ പൂര്‍ണമായും കടിച്ചെടുത്തതായി അയല്‍വാസികള്‍ പറഞ്ഞു.
തകഴി സ്വദേശിയായ വീട്ടമ്മ മകന്റെ വീട്ടില്‍ എത്തിയപ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. മുഖത്ത് കടിക്കുകയും കണ്ണുകള്‍ കടിച്ചുകീറുകയും ചെയ്തു. മൃതദേഹം കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
by Midhun HP News | Dec 24, 2024 | Latest News, കേരളം
കൊല്ലം: കൊല്ലം നിലമേലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. ബസിന് പിന്നാലെയെത്തിയ ഓട്ടോറിക്ഷയും അപകടത്തിൽപെട്ടു. കാർ യാത്രികരായിരുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. സ്ത്രീകളടക്കം പരുക്കേറ്റ യാത്രക്കാരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലമേൽ മുരുക്കുമണ്ണിലാണ് അപകടം നടന്നത്. കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് പരിധിയിലെ 86 വിദ്യാലയങ്ങളും 4 കോളേജുകളും ഹരിത വിദ്യാലയങ്ങൾ ആക്കി മാറ്റിയതിന്റെ പ്രഖ്യാപനവും ഹരിത കേരളം മിഷനിൽ നിന്നുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബികയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാരായ ഡി സ്മിത, ബിജുകുമാർ, എം ഹസീന ബേബി രവീന്ദ്രൻ, എൻ സലിൽ വൈസ് പ്രസിഡന്റ് കെ ഗിരിജ, ഡിവിഷൻ മെമ്പർ മാരായ പി പ്രസീത, ഐഷ റഷീദ് എന്നിവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബി പി മുരളി സ്വാഗതവും സെക്രട്ടറി ബിനിൽ എസ് നന്ദിയും അറിയിച്ചു.
Recent Comments