വർക്കല ശിവഗിരി മഠത്തിലെ ശാരദാ- ദേവിയക്ക് പുതുതായി നിർമ്മിച്ച തിരുവാഭരണം കൈമാറി

വർക്കല ശിവഗിരി മഠത്തിലെ ശാരദാ- ദേവിയക്ക് പുതുതായി നിർമ്മിച്ച തിരുവാഭരണം കൈമാറി

വർക്കല ശിവഗിരി മഠത്തിലെ ശാരദാ- ദേവിയക്ക് പുതുതായി നിർമ്മിച്ച തിരുവാഭരണം കൈമാറി. ആറ്റിങ്ങലിലെ പ്രശസ്ത ജൂവലറി ഗ്രൂപ്പായ ആദിത്യ ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടർ പ്രദീപ് ദേശപാലൻ്റെ സഹോദരൻ സജീവ് ദേശപാലനിൽ നിന്ന് ശ്രീമദ് വിശാലനന്ദസ്വാമികൾ, ശ്രീമദ് ഹംസതീർത്ഥ സ്വാമി എന്നിവർ ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് 110 പവൻ തൂക്കം വരുന്ന 916 പരിശുദ്ധ തിരുവാഭരണം കൈമാറിയത്. ഗുരുദേവ ഭക്തർ സമർപ്പിച്ച സ്വർണ്ണാഭരണങ്ങൾ മാറ്റി ശാരദാ ദേവിക്ക് തിരുവാഭരണം നിർമ്മിക്കാൻ തീരുമാനിക്കുകയും അത് നിർമ്മിക്കാൻ അവർ ആദിത്യ ജുവലറി തിരഞ്ഞെടുക്കുകയായിരുന്നു.

സ്വാമിമാർ ഏറ്റുവാങ്ങിയ – തിരുവാഭരണം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്‌ പ്രസിഡൻറ്റ് ബ്രഹ്മശീ സച്ചിദാനന്ദ സ്വാമി, ജനറർ സെക്രട്ടറി ശ്രീമദ് ശുഭാന്ഗാനന്ദ സ്വാമി, ശ്രീമദ് ബോധി തീർത്ഥ സ്വാമി, ട്രെഷറർ ശ്രീമദ് ശാരദാനന്ദസ്വാമി, തീർത്ഥാടന സെക്രട്ടറി ശ്രീമദ് ഋതംബരാനന്ദ സ്വാമി, തീർത്ഥാടന ജോയിന്റ് സെക്രട്ടറി ശ്രീമദ് വിരജാനന്ദ സ്വാമി എന്നിവർക്ക് വർക്കല ശിവഗിരി മഠത്തിൽ വെച്ച് കൈമാറി. ചടങ്ങിൽ ആദിത്യ ഗ്രൂപ്പിലെ അംഗങ്ങളും മാനേജർ കൃഷ്ണനുണ്ണി, സ്ഥാപനത്തിലെ മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

സുമനസുകളുടെ കനിവ് തേടുന്നു

സുമനസുകളുടെ കനിവ് തേടുന്നു

സുമനസുകളുടെ കനിവ് തേടുകയാണ് ഈ കുടുംബം. കടയ്ക്കാവൂർ പഞ്ചായത്തിലെ കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ 9ാം ക്ലാസ്സിൽ പഠിക്കുന്ന ശ്രീഹരി (14) എന്ന കുട്ടി കളിയ്ക്കിടയിൽ അപകടം പറ്റി തലയ്ക്ക് പരുക്കേറ്റു ചികിത്സയിലാണ്. ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റുമാണ്. എത്രയും പെട്ടന്നു തന്നെ സർജറി വേണമെന്നാണ്‌ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. വളരെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന് സർജറിയ്ക്കായുള്ള വലിയ ഒരു തുക താങ്ങാവുന്നതിനുമപ്പുറമാണ്. അമ്മയും സഹോദരിയും മാത്രമുള്ള കുടുബമാണ് കുട്ടിയുടേത്. ബാങ്ക് വിവരങ്ങൾ താഴെ കൊടുക്കുന്നു.

A/C No: 99980106527638
Bank Name: Fedaral Bank Ltd
Branch: Alamcode
IFSC Code: FDRL0002038
GPAY No: 9745017668

വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്

വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്

വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്. സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്ക് നല്‍കരുതെന്നും നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

റെന്റ് എ ക്യാബ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കുറഞ്ഞത് 50 വാഹനങ്ങള്‍ക്ക് ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വാങ്ങണം. കുറഞ്ഞത് അഞ്ച് ബൈക്കുകള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനമായി രജിസ്റ്റര്‍ ചെയ്താലേ വാടകയ്ക്കു നല്‍കാന്‍ പറ്റൂ. എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ ഉടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികള്‍ക്ക് പണം വാങ്ങി വാടകയ്ക്കു നല്‍കുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നും പറയുന്നു. അനധികൃതമായി വാടകയ്ക്കു നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉണ്ടായിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 411 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. NT 654969 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ NX 168030 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.