ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു; മഴ കനക്കും, ഇടിമിന്നലിനും സാദ്ധ്യത

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു; മഴ കനക്കും, ഇടിമിന്നലിനും സാദ്ധ്യത

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമദ്ധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് ബുധനാഴ്ചയോടെ തെക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ശ്രീലങ്ക – തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 11 ന് ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. ബുധനാഴ്‌ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.കൂടാതെ മറ്റന്നാൾ വരെ വടക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്.

‘മെഡിസെപ്പ് ഇൻഷുറൻസ് വകുപ്പിന്റെ പൂർണനിയന്ത്രണത്തിലാക്കുക’: കെ.എസ്.റ്റി.എ സമേളനം

‘മെഡിസെപ്പ് ഇൻഷുറൻസ് വകുപ്പിന്റെ പൂർണനിയന്ത്രണത്തിലാക്കുക’: കെ.എസ്.റ്റി.എ സമേളനം

സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് എ.എസ് ദിലിത്ത് അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ, ലോക്കൽ കമ്മിറ്റി അംഗം എസ് സതീഷ് കുമാർ, കെ.എസ്.ടി.എ ജില്ലാ ട്രഷറർ ബി.എസ് ഹരിലാൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ എച്ച് അരുൺ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം മഹേഷ്, റ്റി.പി രഞ്ജുഷ, മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി വിജയകുമാര് കുറുപ്പ്, സബ്ജില്ലാ സെക്രട്ടറി എസ് നിഹാസ് എന്നിവർ സംസാരിച്ചു.

കെ..എസ് അനിൽ കുമാർ എൻഡോമെന്റ് കെ. പ്രസാദ് വിതരണം ചെയ്തു. സബ്ജില്ലാ വൈസ് പ്രസിഡന്റ്മാരായ ബബിതാനാഥ് രക്തസാക്ഷി പ്രമേയവും രജിതാരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.എസ് ബെൻറജി സംഘടനാ റിപ്പോർട്ടും അവതരിപ്പു. പ്രവർത്തന റിപ്പോർട്ട് സബ് ജില്ല സെക്രട്ടറി എസ് നിഹാസും വരവ് ചെലവ് കണക്ക് ട്രഷറർ എസ് അജിയും അവതരിപ്പിച്ചു. പുതിയ സെക്രട്ടറിയായി എസ് നിഹാസിനേയും പ്രസിഡന്റായി റ്റി.പി രഞ്ജുഷയേയും തെരഞ്ഞെടുത്തു.

സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ 1785 ഒഴിവുകള്‍; ഐ.ടി.ഐക്കാര്‍ക്ക് വമ്പന്‍ അവസരം; അപേക്ഷ 27 വരെ

സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ 1785 ഒഴിവുകള്‍; ഐ.ടി.ഐക്കാര്‍ക്ക് വമ്പന്‍ അവസരം; അപേക്ഷ 27 വരെ

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ അപ്രന്റീസ്ഷിപ്പിന് അവസരം. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. വിവിധ ട്രേഡുകളിലായി ആകെ 1785 ഒഴിവുകളിലേക്കാണ് നിയമനം.

പത്താം ക്ലാസും, ഐ.ടി.ഐ യോഗ്യതയുമുള്ളവര്‍ക്ക് അവസരം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 27 വരെ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ അപ്രന്റീസ് നിയമനം. ആകെ

1785 ഒഴിവുകള്‍
ഫിറ്റര്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, മെക്കാനിക്, മെഷീനിസ്റ്റ്, പെയിന്റര്‍, റഫ്രിജറേറ്റര്‍ ആന്റ് എസി മെക്കാനിക്, ഇലക്ട്രോണിക്‌സ് ആന്റ് മെക്കാനിക്, കേബിള്‍ ജോയിന്റര്‍/ ക്രെയിന്‍ ഓപ്പറേറ്റര്‍, കാര്‍പെന്റര്‍, വൈന്‍ഡര്‍, ലൈന്‍മാന്‍, വയര്‍മാന്‍, ട്രിമ്മര്‍, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്, ഫോര്‍ജര്‍ ആന്റ് ഹീറ്റ് ട്രീറ്റര്‍ എന്നീ ട്രേഡുകളിലാണ് നിയമനം.

പ്രായപരിധി

15 വയസ് പൂര്‍ത്തിയായിരിക്കണം. 24 വയസ് കവിയാന്‍ പാടില്ല. 01.01.2025 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് വിജയം. ബന്ധപ്പെട്ട ട്രേഡുകളില്‍ ഐ.ടി.ഐ (NCVT/SCVT) സര്‍ട്ടിഫിക്കറ്റ്.

അപേക്ഷ ഫീസ്

എസ്.സി,എസ്.ടി, പിഡബ്ല്യൂഡി, വനിതകള്‍ ഒഴികെയുള്ളവര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്.

അപേക്ഷ

താല്‍പര്യമുള്ളവര്‍ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.
Phone: +033 – 2439 6943
Email: cmrrcrailnet@gmail.com
Address: 11, Garden Reach Road, Kolkata-700 043

ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്‌സ് ഫോറം ജില്ലാ സമ്മേളനം നടന്നു

ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്‌സ് ഫോറം ജില്ലാ സമ്മേളനം നടന്നു

ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്‌സ് ഫോറം(AKNAF) തിരുവനന്തപുരം ജില്ലാ സമ്മേളനം ആറ്റിങ്ങൽ കാർത്തിക ഹോട്ടലിൽ വെച്ച് നടന്നു. അഡ്വ.. കിളിമാനൂർ ബി ശ്രീകുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അഡ്വ. ഷഹീർ സ്വാഗതം ആശംസിച്ചു.

സമ്മേളനം സംസ്ഥാന പ്രസിഡൻ്റ്.അഡ്വ.ജോസ് മേച്ചേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ ഖാദർ കണ്ണേഴത്ത്, ട്രഷറർ അഡ്വ. വി എ .റസാഖ് പാലക്കാട്, അഡ്വ.അനസ്, അഡ്വ.രഞ്ജിത് സി നായർ, അഡ്വ. റീന, അഡ്വ.ഷിനു വർക്കല, അഡ്വ.ശശിധരൻ കാട്ടാക്കട എന്നിവർ സംസാരിച്ചു. അഡ്വ.സ്വപ്ന നന്ദി പറഞ്ഞു. മുതിർന്ന നോട്ടറിമാരായ അഡ്വ.ശശിധരൻ കാട്ടാക്കട, അഡ്വ സുരേഷ് വർക്കല, അഡ്വ . ചെമ്മരുതി ജയപ്രകാശ്, അഡ്വ .രാജീവ്, അഡ്വ.ലളിത, അഡ്വ. വി. എസ്.ഗീത,
അഡ്വ .ബാബു, അഡ്വ.മധുസൂദനൻ പിള്ള എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.

ലോക ഭിന്നശേഷി വാരാചരണത്തിൻ്റെ ഭാഗമായി ഭിന്നശേഷി ദിന സന്ദേശ റാലി സംഘടിപ്പിച്ചു

ലോക ഭിന്നശേഷി വാരാചരണത്തിൻ്റെ ഭാഗമായി ഭിന്നശേഷി ദിന സന്ദേശ റാലി സംഘടിപ്പിച്ചു

ലോക ഭിന്ന ശേഷി വാരാചരണത്തിൻ്റെ ഭാഗമായി ഭിന്നശേഷി ദിന സന്ദേശ റാലി സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും പരിഹരിക്കുന്നതിനും എല്ലാ മേഖലകളിലും മറ്റുള്ളവരെ പോലെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും ദിനാചരണം ലക്ഷ്യമിടുന്നത്. കെ നവാസ് ബ്ലോക്ക് പ്രൊജക്ട് കൊർഡിനേകർ കിളിമാനൂർ ബി ആർ സി, ഫ്ലാഗ് ഓഫ് ചെയ്ത സന്ദേശ റാലി കിളിമാനൂർ ബി.ആർ.സി യിൽ നിന്ന് ആരംഭിച്ച് പഴയകുന്നുമ്മേൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അവസാനിച്ചു.

വിവിധ സ്കൂളുകളിലെ ജെ.ആർ.സി, എൻ.സി.സി, എസ്. പി സി കുട്ടികൾ പങ്കെടുത്തു. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡൻ്റ് സലിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കിളിമാനൂർ BPC ശ്രീനവാസ് അധ്യക്ഷനായി. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഭിന്നശേഷി ദിന സന്ദേശം, ഫ്ലാഷ് മോബ് എന്നിവ അവതരിപ്പിച്ചു.

ട്രെയിനർ വിനോദ്.ടി സ്വാഗതം ആശംസിച്ച പരിപാടിയിൽ കിളിമാനൂർ എ ഇ ഒ വി സ് പ്രദീപ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സിബി, വാർഡ് മെമ്പർ ശ്യാം നാഥ്, സി ആർ സി കോർഡിനേറ്റർ സുരേഷ് കുമാർ സ്പെഷ്യലിസ്റ്റ് അധ്യാപകൻ സനിൽ കെ എന്നിവർ ആശംസകൾ അറിയിച്ചു. ബി ആർ സി ട്രെയിനർ
ഷാനവാസ്.ബി, സി.ആർ സി കോഡിനേറ്റർസ് സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ്, സ്‌പെഷ്യലിസ്റ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.