വൈദ്യുതി നിരക്ക് വർധന; കോൺ​ഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം ഇന്ന്

വൈദ്യുതി നിരക്ക് വർധന; കോൺ​ഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ സർക്കാർ നടപടയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് സംസ്ഥാനവ്യാപക പ്രക്ഷോഭം ആരംഭിക്കും. കെപിസിസി നിര്‍ദേശപ്രകാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദ്യ പ്രതിഷേധം. ഇന്ന് വൈകിട്ട് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.

നിരക്ക് കൂട്ടിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ധിക്കാരപരമായ തീരുമാനമെന്നായിരുന്നു സുധാകരൻ വിശേഷിപ്പിച്ചത്. വർധനയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാനവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കിയിട്ടുണ്ട്.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന്‍ 57000 രൂപയില്‍ താഴെ തന്നെ

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന്‍ 57000 രൂപയില്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന്‍ വില 57000ല്‍ താഴെ തന്നെ തുടരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,920 രൂപയാണ്. ഇന്നലെ പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7115 രൂപയാണ്.

രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില 80 രൂപ കൂടി 57120 രൂപയില്‍ എത്തിയിരുന്നു. പിന്നീട് 200 രൂപ കൂടിയ വിലയാണ് മാറ്റമില്ലാതെ തുടരുന്നത്.രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഭിന്നശേഷി വാരാചരണത്തിന്റെ സമാപന സമ്മേളനം നടന്നു

ഭിന്നശേഷി വാരാചരണത്തിന്റെ സമാപന സമ്മേളനം നടന്നു

ആറ്റിങ്ങൽ: ലോക ഭിന്നശേഷി ദിനത്തിനോട് അനുബന്ധിച്ച് നടക്കുന്ന ഭിന്നശേഷി വാരാചരണത്തിന്റെ സമാപന സമ്മേളനം മണനാക്ക് റോയൽ കാസ്റ്റിൽ റിസോർട്ടിൽ ആറ്റിങ്ങൽ നിയോജകമണ്ഡലം എംഎൽഎ ഒ എസ് അംബിക നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആറ്റിങ്ങൽ ബിപിസി വിനു. എസ് സ്വാഗതം ആശംസിക്കുകയും സമഗ്ര ശിക്ഷ കേരള തിരുവന്തപുരം ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ:ബി നജീബ് മുഖ്യപ്രഭാഷണം നടത്തുകയും ജില്ലാ പ്രോജക്ട് ഓഫീസർ ബി ശ്രീകുമാരൻ പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു.

ജി.വി എച്ച്എസ്എസ് ഞെക്കാട് സ്കൂളിലെ പ്രഥമ അധ്യാപകൻ സന്തോഷ് നാരായണൻ ആശംസകൾ അറിയിക്കുകയും ട്രെയിനർ ആയ ബീനു.വി. നാഥ് നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന്‌ കേരളത്തിന്റെ തനത് കലാപരിപാടികൾ കൂട്ടിയോജിപ്പിച്ചുകൊണ്ട് 20 ദിന ശേഷി കുട്ടികൾ ചേർന്ന് ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ചു.

ആറ്റിങ്ങൽ ബിആർസി പരിധിയിലെ ഭിന്നശേഷി അധ്യാപകരായ കുമാരി ഡിമ്പിൾ, കുമാരി അനുശ്രീ എന്നിവരെ ആദരിച്ചു. ഭിന്നശേഷി കുട്ടികൾക്കുള്ള അസാധാരണ ശേഷികളെ പൊതു സമൂഹത്തിൽ എത്തിക്കുന്നതിനുള്ള ഷോർട്ട് ഫിലിം വലിയവൻ പ്രദർശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

വീണ്ടും ഷോക്ക് ! വൈദ്യുതി നിരക്കിൽ യൂണിറ്റിന് 16 പൈസ വർധന

വീണ്ടും ഷോക്ക് ! വൈദ്യുതി നിരക്കിൽ യൂണിറ്റിന് 16 പൈസ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും കൂട്ടി. യൂണിറ്റ് 16 പൈസ വീതം വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം (2025-26) ഏപ്രിൽ മുതൽ യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്സഡ് ചാർജ്ജും കൂട്ടിയിട്ടുണ്ട്.

സിബ്രാ ലൈന്‍ മുറിച്ചുകടക്കുന്നതിനിടെ ബസ്സുകള്‍ക്കിടയില്‍പ്പെട്ടു; കേരള ബാങ്ക് മാനേജര്‍ക്ക് ദാരുണാന്ത്യം

സിബ്രാ ലൈന്‍ മുറിച്ചുകടക്കുന്നതിനിടെ ബസ്സുകള്‍ക്കിടയില്‍പ്പെട്ടു; കേരള ബാങ്ക് മാനേജര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കിഴക്കെകോട്ടയില്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് വികാസ് ഭവനിലെ സീനിയര്‍ മാനേജര്‍ ഉല്ലാസ് മുഹമ്മദ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം.

സീബ്രാലൈനിലുടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉല്ലാസ് ബസ്സുകള്‍ക്കിടയില്‍ അകപ്പെട്ട് പോവുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ് മുന്നോട്ടെടുക്കുമ്പോള്‍ തന്നെ ഒരു പ്രൈവറ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് ഉല്ലാസിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.