by Midhun HP News | Dec 4, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല് എന്നിവിടങ്ങളില് ഇടത്തരം മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കര്ണാടക തീരത്തിനും മധ്യ കിഴക്കന് അറബിക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 2 ദിവസങ്ങളിലായി പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയില് മധ്യ കിഴക്കന് അറബിക്കടലിനു മുകളിലൂടെ സഞ്ചരിക്കാന് സാധ്യതയുള്ളതിനാല് ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്ദേശം
ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിന് സാധ്യത. അതിനാല് ഈ പ്രദേശത്ത് നാളെ വരെ മത്സ്യബന്ധനത്തിന് പോകാന് പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
by Midhun HP News | Dec 4, 2024 | Latest News, കേരളം
ആലപ്പുഴ: കളര്കോടിലുണ്ടായ വാഹനാപകടത്തില് 5 മെഡിക്കല് വിദ്യാര്ത്ഥികള് മരിച്ച സംഭവത്തില് മോട്ടര് വാഹന വകുപ്പ് ട്രാന്സ്പോര്ട്ട് കമ്മീഷണര്ക്ക് റിപ്പോര്ട്ട് സമര്പ്പിച്ചു. അപകടത്തിന് ഇടയാക്കിയത് നാലുകാരണങ്ങളാണെന്നാണ് റിപ്പോര്ട്ടിലുള്ളത്. മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി. ഏഴു പേര് യാത്ര ചെയ്യേണ്ട ടവേര വാഹനത്തില് 11 പേര് യാത്ര ചെയ്തത് അപകടത്തിന്റെ ആഘാതം വര്ധിപ്പിച്ചുവെന്നും റിപ്പോര്ട്ടിലുണ്ട്.
ടവേര വാഹനം ഓടിച്ചയാള് 5 മാസം മുമ്പാണ് ലൈലന്സ് എടുത്തത്. വാഹനം തെന്നിയപ്പോള് നിയന്ത്രണത്തിലാക്കാന് സാധിച്ചില്ല. വാഹനത്തിന് 14 വര്ഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന് എന്നിവ ഇല്ലാത്തതിനാല് വാഹനം ബ്രേക്ക് ചെയ്തപ്പോള് തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോര്ട്ടില് പറയുന്നു. മോട്ടര് വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്ട്ട് സമര്പ്പിച്ചിരിക്കുന്നത്.
ഇന്നലെ രാത്രിയായിരുന്നു വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്, മലപ്പുറം കോട്ടക്കല് സ്വദേശി ദേവനന്ദന്, കണ്ണൂര് സ്വദേശി മുഹമ്മദ് അബ്ദുല് ജബ്ബാര്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില് മരിച്ചത്.
by Midhun HP News | Dec 4, 2024 | Latest News, കേരളം
ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് സമീപം പ്രവർത്തിക്കുന്ന സഞ്ചാരി മോട്ടോഴ്സ് എന്ന സ്ഥാനത്തിനുള്ളിൽ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിശദവിവരങ്ങൾ അറിവായിട്ടില്ല
by Midhun HP News | Dec 4, 2024 | Latest News, കേരളം
വയനാട് വൈത്തിരിയില് ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 11 പേര്ക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയയായിരുന്നു. കർണാടകയിലെ കുശാൽനഗറിൽ നിന്നുള്ള ബസ് ആണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. 45 വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്.
ഒമ്പത് അധ്യാപകരും ഒരു കുക്കും ബസിലുണ്ടായിരുന്നു. വിനോദയാത്രയ്ക്ക് എത്തിയ കെപിഎസ് ആർനള്ളി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് അപകടത്തില്പെട്ടത്.
by Midhun HP News | Dec 3, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്.
വാഹനം നിർത്താതെ പോയി.
ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിക്കാണ് പരിക്കേറ്റത്.
വൈകുന്നേരം സ്പെഷ്യൽ ക്ലാസിലേയ്ക്കു നടന്നുപോകുമ്പോൾ കിഴക്കേ നാലു മുക്കിൽ വച്ചായിരുന്നു അപകടം. ശബരിയെ ഉടൻതന്നെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാൽപാദത്തിൽ പൊട്ടൽ ഉള്ളതായി ഡോക്ടർമാർ പറഞ്ഞു.
Recent Comments