by Midhun HP News | Aug 24, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്ത് പഞ്ചസാരയ്ക്ക് പിന്നാലെ സവാള വിലയും കുതിച്ചുയരുന്നു. രാജ്യത്തെ ശരാശരി സവാള വില കിലോയ്ക്ക് 42 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 45 ശതമാനമാണ് വര്‍ധന. ഡല്‍ഹി, കേരളം, തമിഴ്‌നാട്, അസം തുടങ്ങിയ മേഖലകളിലെല്ലാം സവാള വില കുതിച്ചുയര്‍ന്നു.

ഡല്‍ഹിയില്‍ കിലോയ്ക്ക് 65 രൂപയും (കഴിഞ്ഞ വര്‍ഷം 35 രൂപ) ചെന്നൈയില്‍ 58 രൂപയുമാണ് (കഴിഞ്ഞ വര്‍ഷം 33 രൂപ) നിലവിലുള്ള നിരക്ക്. ഡല്‍ഹിയില്‍ കഴിഞ്ഞ മാസത്തേക്കാള്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സവാള വില കുതിച്ചുയരുന്നത് പരിഗണിച്ച്, വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി.

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഡല്‍ഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിന്‍ മാര്‍ഗം സവാള ഉള്ളി എത്തിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. സവാളയുമായി ‘കാന്ദ എക്‌സ്പ്രസ്’ ഇന്നു മുതല്‍ ഈ സംസ്ഥാനങ്ങളിലേക്ക് ഓടിത്തുടങ്ങും. മഹാരാഷ്ട്രയിലെ ബഫര്‍ സ്റ്റോക്കുകളില്‍ നിന്ന് പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് ഉള്ളി എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


by Midhun HP News | Aug 24, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്. ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.

ബാങ്കിങ് പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമായി കുറയ്ക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതിലെ കാലതാമസം, പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍, പെന്‍ഷന്‍ സംബന്ധമായ വിഷയം ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 11 വെള്ളിയാഴ്ചയാണ്. സെപ്റ്റംബര്‍ 12 രണ്ടാം ശനിയാഴ്ചയും സെപ്റ്റംബര്‍ 13 ഞായറാഴ്ചയുമാണ്. ചില സംസ്ഥാനങ്ങളില്‍ വിനായക ചതുര്‍ഥിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 14 തിങ്കളാഴ്ച ബാങ്ക് അവധിയാണ്. ഫലത്തില്‍ നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ഒന്‍പത് ബാങ്കിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും യൂണിയനുകളുടെ സംയുക്ത ഫോറമാണ് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്. ഇതിന് പുറമേ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 28 മുതല്‍ മൂന്ന് ദിവസത്തെ രാജ്യ വ്യാപക പണിമുടക്ക് നടത്തുമെന്നും യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അര്‍ദ്ധ വാര്‍ഷിക കണക്കെടുപ്പ് സെപ്റ്റംബര്‍ അവസാനമാണ്. ഈസമയത്ത് പണിമുടക്ക് നടത്തിയാല്‍ അത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും. തുടര്‍ന്നും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരും ബാങ്ക് മാനേജ്‌മെന്റുകളും തയ്യാറായില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

by Midhun HP News | Aug 24, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ജിഎച്ച്എസ് ജംഗ്ഷനു സമീപം മണി പ്രസാദത്തിൽ (VRA 19/ A ) പ്രസന്നകുമാരി (73) അന്തരിച്ചു. സംസ്കാരം ഇന്ന് (24 .8 .26) ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ നടക്കും. കോൺഗ്രസ് നേതാവായ പ്രസന്നകുമാരി 2000 -2005 കാലയളവിൽ ആറ്റിങ്ങൽ നഗരസഭ കൗൺസിൽ അംഗവും, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു.
ഭർത്താവ്: മണികണ്ഠൻ പിള്ള
by Midhun HP News | Aug 24, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ക്ലബ്ബിലെ ഫ്രണ്ട് ഓഫീസിലേക്ക് രണ്ട് സ്റ്റാഫിന്റെ ഒഴിവുകൾ ഉണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
മൊബൈൽ നമ്പർ: +919447262222, +919447218074
by Midhun HP News | Aug 24, 2026 | Latest News, കേരളം
കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസില്‍ ഭര്‍ത്താവിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു വെച്ച് ഭാര്യയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും, പിന്നീട് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വില്‍പ്പനയ്ക്ക് വെക്കുകയും ചെയ്തു എന്നാണ് പരാതി. ഒരു സുഹൃത്താണ് ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്ന കാര്യം യുവതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ ഇമെയിലും ടെലഗ്രാം അക്കൗണ്ടും മൊബൈല്‍ഫോണും പരിശോധിച്ചപ്പോള്‍ അശ്ലീല ദൃശ്യങ്ങളും, ദൃശ്യങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും കണ്ടെത്തി. ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. പിന്നീട് യുവതി തന്ത്രപൂര്‍വം ഭര്‍ത്താവിനെ നാട്ടിലെത്തിക്കുകയായിരുന്നു. നാട്ടില്‍ വെച്ച് നാലു വയസ്സുള്ള കുട്ടിക്ക് മുന്നില്‍ വെച്ചും ഇയാള്‍ ലൈംഗിക വൈകൃതം കാണിച്ചു. ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

തുടക്കത്തില്‍ പൊലീസ് കാര്യമായ അന്വേഷണം നടത്താന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് യുവതി ഡിജിപിക്കും കോടതിയിലും പരാതി നല്‍കിയതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസിപി നേരിട്ട് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെടുകയും, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നാലു വയസ്സുള്ള കുട്ടിയുടെ മൊഴിയെടുക്കുകയും റിപ്പോര്‍ട്ട് പൊലീസിന് നല്‍കുകയും ചെയ്തു. കുട്ടി പിതാവിനെതിരെ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് കുട്ടിക്ക് മുന്നില്‍ വെച്ച് ലൈംഗികവൈകൃതം കാണിച്ചതിന് പോക്‌സോ കേസെടുത്തത്.

പത്തു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം ഇവർ യുകെയിലായിരുന്നു. ഭർത്താവ് അശ്ലീല വിഡിയോകൾക്ക് അടിമയാണെന്നാണ് യുവതി പരാതിയിൽ പറയുന്നത്. നിരന്തരം കിടപ്പറ ദൃശ്യങ്ങൾ പകർത്തുമായിരുന്നു. കുളിമുറിയിൽ ഒളിക്യാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നൽകി. നഗ്നദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

Recent Comments