by Midhun HP News | Aug 24, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ് സിലിണ്ടര്‍ പദ്ധതി, സ്ത്രീകളുടെ സൗജന്യബസ് യാത്ര വിപുലീകരിക്കല്‍ എന്നിവയാണ് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചത്.
വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കുന്നതാണ് ഒരു പദ്ധതി. 2.5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. പദ്ധതി അടുത്ത പൊങ്കല്‍ മുതല്‍ ആരംഭിക്കുമെന്നും വിജയ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചതാണ് മറ്റൊന്ന്. നേരത്തെ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരുന്നു സൗജന്യയാത്ര. ഇനിമുതല്‍ എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളിലും സ്്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നും വിജയ് അറിയിച്ചു. സ്ത്രീകള്‍ക്ക് സൗജന്യബസ് യാത്ര ലഭിക്കുന്നതിന് വരുമാന പരിധിയോ യാത്രകളുടെ എണ്ണമോ പോലുള്ള യാതൊരു നിബന്ധനയും ഉണ്ടാകില്ലെന്നും വിജയ് വ്യക്തമാക്കി.
കൂടാതെ വിവാദമായ പരാന്ദൂര്‍ വിമാനത്താവളം പദ്ധതി വിജയ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. ചെന്നൈയില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള പരാന്ദൂരില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിമാനത്താവള പദ്ധതിക്കെതിരെയുള്ള സമരക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു. നിര്‍ദിഷ്ട വിമാനത്താവളത്തിനെതിരെയുള്ള സമരക്കാര്‍ക്കൊപ്പമാണ് താന്‍ എന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് പരാന്ദൂര്‍ പദ്ധതി ഉപേക്ഷിച്ചതായി വിജയ് അറിയിച്ചത്.




by Midhun HP News | Aug 24, 2026 | Latest News, ജില്ലാ വാർത്ത
പുരവൂർ ജി എസ് വി യു പി സ്കൂളിലെ ചെണ്ടുമല്ലികൃഷി വിളവെടുപ്പ് ഉദ്ഘാടനം കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക, വാർഡ് മെമ്പർ വിനീത്, നിസാം മുടപുരം, ഹെഡ്മിസ്ട്രസ് ബിന്ദു കെ ബി, പിടിഎ പ്രസിഡന്റ് രശ്മി, എസ്എംസി ചെയർമാൻ മഞ്ജു, എംപിടിഎ പ്രസിഡന്റ് ശരണ്യ, ഷീജ എന്നിവർ പങ്കെടുത്തു.




by Midhun HP News | Aug 24, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം വിവിധ കലാ-കായിക പരിപാടികളോടുകൂടി വിപുലമാക്കി. കഴിഞ്ഞ 5ദിവസം ആയി നടന്നു വന്നിരുന്ന ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം ചലച്ചിത്ര താരം പ്രേംകുമാർ ഉദ്ഘാടനം നിർവഹിച്ചു.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഷിഹാബുദീൻ കുറിയേടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ :ദിലീപ് വി. എൽ, മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബൂണൽ ജഡ്ജ് ഫാത്തിമ ബീവി, സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് ജഡ്ജ്. ബിജുകുമാർ, മുൻസിഫ് ആറ്റിങ്ങൽ സ്വാതി കൃഷ്ണൻ, ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അഡ്വ:നജിമുദീൻ, ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ:രഞ്ജു വി. എം, ട്രഷറർ അഡ്വ :പെരുമാതുറ നിസാർ, കമ്മിറ്റി അംഗങ്ങളായ അഡ്വ: ശ്രീരാഗ്, അഞ്ജന, ബിസ്മി, സഹാന സലിം തുടങ്ങിയവർ പങ്കെടുത്തു.

കൂടാതെ അഭിഭാഷക വൃത്തിയിൽ പ്രവേശിച്ച പുതിയ അഭിഭാഷകർക്ക് ഇൻഡക്ഷൻ സെറിമണി നടത്തി. ഓണാഘോഷ പരിപാടികളിൽ വിജയിച്ച അഭിഭാഷകർക്ക് അവാർഡ് വിതരണവും, എസ് എസ് എൽ സി, പ്ലസ്ടു
പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിഭാഷകരുടെ മക്കളെ ആദരിക്കുകയും ചെയ്തു. തുടർന്ന് അഭിഭാഷകരുടെ തിരുവാതിരകളിയും മറ്റു കലാപരിപാടികളും നടന്നു. തുടർന്ന് തിരുവനന്തപുരം വരമൊഴി കൂട്ടം അവതരിപ്പിച്ച
നാടൻ പാട്ടോടുകൂടി ആഘോഷ പരിപാടി അവസാനിച്ചു.


by Midhun HP News | Aug 24, 2026 | Latest News, കേരളം
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല നട ഇന്ന് (തിങ്കളാഴ്ച) തുറക്കും. വൈകീട്ട് അഞ്ചു മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നട തുറന്നു ദീപം തെളിക്കും. ഇതിന് പിന്നാലെ പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും.
ഉത്രാട ദിനമായ ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്ക് ആണ് ദര്‍ശനത്തിനായി നട തുറക്കുക. തിരുവോണ ദിവസം അയ്യപ്പഭക്തര്‍ക്കും ജീവനക്കാര്‍ക്കും തിരുവോണ സദ്യ ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇത്തവണ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ടാണ് തിരുവോണ ദിനത്തില്‍ സദ്യ ഒരുക്കുന്നത്. ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാത്രി 10 മണിക്ക് നട അടയ്ക്കും.




by Midhun HP News | Aug 24, 2026 | Latest News, ജില്ലാ വാർത്ത
ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ എസ് ജാനകി അനുസ്മരണം സംഘടിപ്പിച്ചു. ദിവ്യ പത്മ അനുസ്മരണ പ്രഭാഷണം നടത്തി. ഇരുപതോളം ഗായകർ എസ് ജാനകിയുടെ ഗാനങ്ങൾ ആലപിച്ചു. അനുസ്മരണ യോഗത്തിൽ ഗ്രന്ഥശാല വനിതാവേദി പ്രസിഡന്റ് രാജിമോൾ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ അനിൽകുമാർ, പ്രസിഡന്റ് സജി കുമാർ, കെ രവികുമാർ എന്നിവർ സംസാരിച്ചു. വനിതാ വേദി സെക്രട്ടറി രേവതി സ്വാഗതവും ശകുന്തള നന്ദിയും പറഞ്ഞു.




Recent Comments