by Midhun HP News | Dec 3, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി. സബ്സിഡി ലഭിക്കുന്ന അരിക്ക് ഈ മാസം മൂന്നു രാപ വീതമാണ് കൂട്ടിയത്. ഇതോടെ കിലോഗ്രാമിന് യഥാക്രമം 29, 33 രൂപ വീതമായി. കുറുവ, മട്ട അരികളുടെ വില മൂന്നു മാസം മുമ്പു തന്നെ വര്ധിപ്പിച്ചിരുന്നു. നിലവില് കിലോയ്ക്ക് 33 രൂപയാണ് ഇവയുടെ സബ്സിഡി വില.
വന്പയറിന് നാലു രൂപയും ഈ മാസം കൂട്ടിയിട്ടുണ്ട്. ഇതോടെ കിലോഗ്രാമിന് 79 രൂപയായി. അതേസമയം വെളിച്ചെണ്ണ വില കുറച്ചു. ലിറ്ററിന് 175 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് 8 രൂപയാണ് കുറച്ചത്. ജിഎസ്ടി കണക്കാക്കാതെയുള്ള നിരക്കാണ് ഇത്.വിപണി വിലയ്ക്ക് അനുസൃതമായി നിരക്കില് മാറ്റം വരുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് സബ്സിഡി സാധനങ്ങളുടെ വില സപ്ലൈക്കോ പുതുക്കിയത്. ചെറുപയര് (കിലോ) 90 രൂപ, ഉഴുന്ന് ( കിലോ) 95 രൂപ, വന്കടല-69 രൂപ, തുവര പരിപ്പ് 115 രൂപ, പഞ്ചസാര (കിലോ) 33 രൂപ എന്നിങ്ങനെയാണ് മറ്റ് സബ്സിഡി നിരക്ക്.
by Midhun HP News | Dec 3, 2024 | Latest News, കേരളം
കൊച്ചി: പൊലീസ് സ്റ്റേഷനില് ഒരാളെ ശാരീരിക പീഡനത്തിന് ഇരയാക്കുന്നത് പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം നടപടികളില് ഉദ്യോഗസ്ഥര്ക്കെതിരെ പ്രോസിക്യൂഷന് അനുമതി സ്വീകരിക്കുന്നതിന് സര്ക്കാരിന്റെ മുന്കൂര് അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരെ കേസെടുക്കാന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ നിലമ്പൂര് എസ്ഐ ആയിരുന്ന സി അലവി നല്കിയ റിവിഷന് പെറ്റീഷന് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ ബാബു ഉത്തരവ് പുറപ്പെടുവിച്ചത്.
ഹര്ജിക്കാരന്റെ പ്രവൃത്തിയും ഒദ്യോഗിക കൃത്യനിര്വഹണവും തമ്മില് ന്യായമായ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്ന് കോടതി വിലയിരുത്തി. സ്ത്രീയെ അധിേപിച്ചെന്ന പരാതിയില് 2008 ജൂലൈയില് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി യുവാവിനെ എസ്ഐ മര്ദ്ദിച്ചെന്നാണ് കേസ്. സ്റ്റേഷനില് കോണ്സ്റ്റബിളായിരുന്ന യുവാവിന്റെ സഹാദരി മര്ദ്ദനം തടയാന് ശ്രമിച്ചു. ഗര്ഭിണിയായ സഹോദരിയെയും മര്ദ്ദിച്ചെന്നും കേസില് പറയുന്നു.
യുവാവിനെതിരെ കേസ് രജിസ്റ്റര് ചെയ്തെങ്കിലും, അന്വേഷണം നടത്തിയ ഡിവൈഎസ്പി വ്യാജ കേസാണ് ഇതെന്ന് റിപ്പോര്ട്ട് നല്കി. തുടര്ന്ന് നല്കിയ സ്വകാര്യ അന്യായത്തിലാണ് എസ്ഐക്കെതിരെ കേസെടുക്കാന് നിലമ്പൂര് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. എന്നാല് കൃത്യനിര്വഹണത്തിനിടെയുള്ള സംഭവമായിരുന്നു ഇതെന്നാണ് എസ്ഐ വാദിച്ചത്. സര്ക്കാരിന്റെ അനുമതിയോടെ മാത്രമേ കേസെടുക്കാനാകൂ എന്നും ഹര്ജിക്കാരന് വാദിച്ചു. ഇതു മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ഹൈക്കോടതിയില് റിവിഷന് പെറ്റീഷന് നല്കിയത്.
by Midhun HP News | Dec 3, 2024 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്ണവിലയില് ചാഞ്ചാട്ടം. ഇന്നലെ ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ സ്വര്ണവില ഇന്ന് തിരിച്ചുകയറി വീണ്ടും 57000ന് മുകളില് എത്തി. ഇന്ന് പവന് 320 രൂപ വര്ധിച്ചതോടെയാണ് 57,000ന് മുകളില് എത്തിയത്. 57,040 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് വര്ധിച്ചത്. 7130 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്ണവിലയില് പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ഏറിയും കുറഞ്ഞും നിന്ന സ്വര്ണവില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വര്ധിച്ചു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് തിരിച്ചുകയറിയത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്ണവിലയില് പ്രതിഫലിക്കുന്നത്.
by Midhun HP News | Dec 2, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിൽ പളിയ നൃത്തത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി കടയ്ക്കാവൂർ എസ് എസ് പി ബി എച്ച് എസ് എസ്സിലെ വിദ്യാർത്ഥികൾ. കൃപഷിബു, നിരഞ്ജന, പൗർണമി, അനന്യ, ഷാനു, ആൻമരിയ, ആനി, നയന, ദേവയാനി, ആയിഷ, കാർത്തിക്, ശരത്ത് എന്നിവരാണ് പളിയ നൃത്തത്തിൽ പങ്കെടുത്തവർ.
by Midhun HP News | Dec 2, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: “ബ്ലാക്ക് & വൈറ്റ് എക്സ്പ്രസ് അയൺനിംഗ് പാർട്ട്ണർ” ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചു. എല്ലാവിധ വസ്ത്രങ്ങളും സ്റ്റീം അയൺ ചെയ്തു നൽകുന്നു. സൗജന്യ പിക്കപ്പ് & ഡെലിവറി സേവനവും ഉറപ്പ് നൽകുന്നു. കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കും താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക:
മൊബൈൽ നമ്പർ: 9847633388.
Recent Comments