ലോഡ്ജ് മുറിയിൽ യുവതിയെ കൊന്ന് രക്ഷപ്പെട്ടു; പ്രതി സനൂഫ് ചെന്നൈയിൽ പിടിയിൽ

ലോഡ്ജ് മുറിയിൽ യുവതിയെ കൊന്ന് രക്ഷപ്പെട്ടു; പ്രതി സനൂഫ് ചെന്നൈയിൽ പിടിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോ‍ഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ തിരുവില്വാമല സ്വദേശി അബ്​ദുൽ സനൂഫ് പിടിയിൽ. ചെന്നൈയിലെ ആവഡിയിൽ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും.

മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല (35)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നു അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.

യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ സനൂഫ് കാറിൽ പാലക്കാടേയ്ക്ക് പോയിരുന്നു. അയൽ സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്നു പോയിട്ടുണ്ടാകും എന്നായിരുന്നു പൊലീസ് നി​ഗമനം. ഇതേത്തുടർന്നു തമിഴ്നാട്ടിലും കർണാടകയിലും സനൂഫിനായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് ചെന്നൈയിൽ നിന്നു കസ്റ്റഡിയിലെടുത്തത്.

‘സുപ്രീംകോടതി വിധി സ്വാഗതാർഹം’: എസ്.കെ.ജെ.എം

‘സുപ്രീംകോടതി വിധി സ്വാഗതാർഹം’: എസ്.കെ.ജെ.എം

ആറ്റിങ്ങൽ: ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളിയത് സ്വാഗതാർഹമെന്ന് സമസ്ത കേരള ജം-ഇയ്യത്തുൽ മുഅ:ല്ലിമീൻ ആലംകോട് റെയിഞ്ച് പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു.

എസ്കെജെഎം ആലംകോട് റെയിഞ്ച് പ്രസിഡന്റ്‌ ഷെഫീഖ് ബാഖവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അർശുദ്ദീൻ മുസ്‌ലിയാർ, ട്രഷറർ ഹുസൈൻ മുസ്‌ലിയാർ, പരീക്ഷാ ബോർഡ് ചെയർമാൻ സജ്ജാദ് ദാരിമി, ഐടി കോ-ഓർഡിനേറ്റർ തമീം അശ്അരി, ക്ഷേമനിധി ചെയർമാൻ നവാസ് സഅദി, നൗഫൽ ബാഖവി, ഹുസൈൻ ജൗഹരി, മാഹിൻ മുസ്ലിയാർ, മുബാറക്ക് ദാരിമി, മുനീർ അൻവരി, നജീബ് റഹ്മാനി എന്നിവർ സംസാരിച്ചു.

എച്ച്.എസ് സ്കോളർഷിപ്പ് പരീക്ഷയുടെ കൈപുസ്തകത്തിന്റെ വിതരണോദ്ഘാടനം ആലംകോട് മദ്രസ സദർ-മുഅല്ലിം ഹുസൈൻ ജൗഹരിക്ക് കൈപുസ്തകം നൽകി റെയിഞ്ച് പ്രസിഡന്റ്‌ ഷെഫീഖ്‌ ബാഖവി നിർവഹിച്ചു.

പി രാജു (69) നിര്യാതനായി

പി രാജു (69) നിര്യാതനായി

ആറ്റിങ്ങൽ ഗ്രാമത്തിൻമുക്ക് ആറാട്ട്കടവ് കൗസ്തുഭത്തിൽ പി രാജു (69) നിര്യാതനായി.

ഭാര്യ: ശാന്ത

മക്കൾ: രാകേഷ് രാജ്, സൗമ്യ

മരുമക്കൾ: പ്രവീൺകുമാർ, മായ

ജില്ലാ സർഗവസന്തം; ആറ്റിങ്ങൽ ഓവറോൾ ചമ്പ്യന്മാർ

ജില്ലാ സർഗവസന്തം; ആറ്റിങ്ങൽ ഓവറോൾ ചമ്പ്യന്മാർ

തിരുവനന്തപുരം: വിസ്ഡം എജ്യൂക്കേഷൻ ബോർഡ് സംഘടിപ്പിച്ച മദ്രസാ വിദ്യാർത്ഥികളുടെ ‘സർഗവസന്തം’ ജില്ലാതല മത്സരങ്ങളിൽ ആറ്റിങ്ങൽ എഡ്യൂക്കേഷൻ കോംപ്ലക്സ് ചാമ്പ്യന്മാരായി. കൊല്ലായിൽ അൽ ഫലാഹ് കോളേജിൽ സമാപിച്ച മത്സരങ്ങളിൽ 446 പോയിൻ്റുകൾ കരസ്ഥമാക്കിയാണ് ആറ്റിങ്ങൻ കോംപ്ലക്സ് ഓവറോൾ ഒന്നാം സ്ഥാനം നിലനിർത്തിയത്. 414 പോയിൻ്റുകളോടെ തിരുവനന്തപുരം വെസ്റ്റ് കോംപ്ലക്സ് ഓവറോൾ രണ്ടാം സ്ഥാനം നേടി.

7 വേദികളിലായി 106 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ 338 വിദ്യാർത്ഥികൾ പങ്കെടുത്തു. കൊല്ലായിൽ അൽഫലാഹ് ഹിഫ്ദ് കോളേജ്, ലിറ്റിൽ ഫ്ലോക്ക് പബ്ലിക് സ്കൂൾ, സലഫി മദ്രസാ ഹാൾ എന്നിവടങ്ങളിലാണ് വേദികൾ തയ്യാറാക്കിയത്.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നസീർ വള്ളക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ മദ്രസാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനായി. വാമനപുരം എം.എൽ.എ അഡ്വ.ഡി.കെ മുരളി മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ്, വിസ്‌ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട്,
വിസ്ഡം യൂത്ത് ജില്ലാ പ്രസിഡൻറ് ഹാറൂൺ വള്ളക്കടവ്, വിസ്ഡം സ്റ്റുഡൻസ് ജില്ലാ പ്രസിഡന്റ് സമീർ കരിച്ചാറ എന്നിവർ സംസാരിച്ചു. ജില്ലാ സർഗവസന്തം കൺവീനർ അൻസാറുദ്ദീൻ സ്വലാഹി സ്വാഗതവും മദ്രസാ കൺവീനർ നിസാറുദ്ദീൻ മൗലവി നന്ദിയും പറഞ്ഞു.

റവന്യൂ ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗത്തിൽ എ ഗ്രേഡ് നേടി പകൽക്കുറി ഗവ.വി എച്ച് എസ് എസ്സിലെ വിദ്യാർത്ഥികൾ

റവന്യൂ ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗത്തിൽ എ ഗ്രേഡ് നേടി പകൽക്കുറി ഗവ.വി എച്ച് എസ് എസ്സിലെ വിദ്യാർത്ഥികൾ

തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗം യുപി വിഭാഗത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി പകൽക്കുറി ഗവ.വി എച്ച് എസിലെ വിദ്യുദ് വി റാം & പാർട്ടി.