വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പാൽപ്പായസ പൊങ്കാല നാളെ

വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പാൽപ്പായസ പൊങ്കാല നാളെ

വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവത്തോടനുബന്ധിച്ച് നാളെ (26.04.26) രാവിലെ 8.30ന് പാൽപ്പായസ പൊങ്കാല ഉണ്ടായിരിക്കുന്നതാണ്.

ഉച്ചയ്ക്ക് 11. 35ന് അന്നദാനം, രാത്രി 7നു തിരുവാതിര ഫ്യൂഷൻ, 7.45നു നൃത്തനൃത്യങ്ങൾ, 8.35ന് ലഘു ഭക്ഷണവും ഉണ്ടാകും.

ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം നടന്നു

ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം നടന്നു

ആറ്റിങ്ങൽ: ബിന്ദു നന്ദന സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്യുന്ന
ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം തിരുവനന്തപുരത്ത് നടന്നു.
‘മധു വിളമ്പുന്ന മധുരക്കാരൻ’ എന്ന ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം മാധ്യമ പ്രവർത്തകനായ രതീഷ് അനിരുദ്ധനാണ് നിർവഹിച്ചത്. മാധ്യമ പ്രവർത്തകനായ വിവേക് ആർ ചന്ദ്രൻ, ആര്യൻ എസ് ബി നായർ, ബിന്ദു നന്ദന തുടങ്ങിയവർ പങ്കെടുത്തു. ഗ്രീൻ ആപ്പിൾ ക്രിയേഷൻസ് ആണ് ഡോക്യുമെൻ്ററിയുടെ നിർമ്മാണം. ആര്യൻ എസ് ബി നായർ ആണ് സാങ്കേതിക സഹായം.

ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത ചൂടില്‍ വെന്തുരുകുമ്പോള്‍ ആശ്വാസമായി മഴ എത്തുന്നു. ബുധനാഴ്ച നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം സംസ്ഥാനത്ത് കടുത്ത ചൂട് തുടരുകയാണ്. എന്നാല്‍ ഇന്നും നാളെയും (ശനി, ഞായര്‍) എവിടെയും ഉഷ്ണതരംഗ മുന്നറിയിപ്പ് ഇല്ല. ഈ ദിവസങ്ങളില്‍ പാലക്കാട് താപനില 40 ഡിഗ്രി വരെ ഉയരാമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം,ആലപ്പുഴ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ചൂടുമായി ബന്ധപ്പെട്ട് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഈ ദിവസങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ശുദ്ധി ചടങ്ങുകള്‍: മെയ് ഒന്നിനും രണ്ടിനും ഗുരുവായൂരില്‍ ദര്‍ശന നിയന്ത്രണം

ശുദ്ധി ചടങ്ങുകള്‍: മെയ് ഒന്നിനും രണ്ടിനും ഗുരുവായൂരില്‍ ദര്‍ശന നിയന്ത്രണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍ നടക്കും. ഗുരുവായൂരപ്പന് മെയ് ഒന്ന് വെള്ളിയാഴ്ച വൈകുന്നേരവും മെയ് 2 ശനിയാഴ്ച രാവിലെയുമാണ് ശുദ്ധി ചടങ്ങുകള്‍.

മെയ് 3 ഞായറാഴ്ച അയ്യപ്പസ്വാമിക്കും മെയ്് 4 തിങ്കളാഴ്ച ഗണപതിക്കും മെയ്് 5 ചൊവ്വാഴ്ച ഭഗവതിക്കും ശുദ്ധി ചടങ്ങുകള്‍ ഉണ്ടാകും. ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ മെയ് 1, മെയ് 2 ദിവസങ്ങളില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അതീവ ജാ ഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍ ഉറപ്പാക്കണമെന്നും അങ്കണവാടികളിലും സ്‌കൂളുകളിലും കൂള്‍ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ട്രാഫിക്ക് സിഗ്‌നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കണം. കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും പൊതു ഇടങ്ങളില്‍ വെള്ളം, ഒആര്‍എസ് എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൂര്യാഘാത പ്രഥമ ശുശ്രൂഷ ഉറപ്പാക്കും. പൊതുവിടങ്ങളില്‍ വഴിയോരങ്ങള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഓട്ടോ ടാക്‌സി സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലാണ് തണ്ണീര്‍പ്പന്തലുകള്‍ സജ്ജമാക്കുക. മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കാനും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ആരോഗ്യ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹീറ്റ് റെസിലിയന്റ് ആക്കും. ഇഴജന്തുക്കള്‍ക്കെതിരെ ജാഗ്രത പാലിക്കണം. മതിയായ ആന്റി വെനം ആശുപത്രികളില്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.