കോളേജ് സ്‌പോര്‍ട്സ് ലീഗുമായി കേരളം, രാജ്യത്താദ്യം

കോളേജ് സ്‌പോര്‍ട്സ് ലീഗുമായി കേരളം, രാജ്യത്താദ്യം

തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്‌സ് ലീഗ് തുടങ്ങുന്നു. കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, കബഡി ഇനങ്ങളിലാണ് കോളേജ് ലീഗ് സംഘടിപ്പിക്കുന്നത്. കോളേജ് സ്‌പോര്‍ട്‌സ് ലീഗിന്റെ ലോഗോ പ്രകാശനം സെക്രട്ടേറിയറ്റിലെ പി ആര്‍ ചേംബറില്‍ കായിക മന്ത്രി വി അബ്ദുറഹിമാനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവും ചേര്‍ന്ന് നിര്‍വഹിച്ചു.

സംസ്ഥാനത്തെ കോളജുകളെ നാല് മേഖലകളായി തിരിച്ച് മൂന്ന് മുതല്‍ ആറു മാസം വരെ നീളുന്ന ലീഗാണ് നടത്തുക. ഇതിന്റെ ഭാഗമായി എല്ലാ കോളജുകളിലും സ്‌പോര്‍ട്‌സ് ക്ലബ് തുടങ്ങും. സ്‌പോര്‍ട്‌സ് ക്ലബുകളെ ഏകോപിപ്പിക്കാന്‍ ജില്ലാ തല കമ്മിറ്റികള്‍ ഉണ്ടാകും. കമ്മിറ്റിയില്‍ കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളും കായിക സംഘടനാ പ്രതിനിധികളും മുന്‍താരങ്ങളുമുണ്ടാകും. സംസ്ഥാനതല സാങ്കേതിക സമിതിക്കാകും ജില്ലാ സമിതികളുടെ നിയന്ത്രണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കായിക മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വൈസ് ചാന്‍സലര്‍മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണ നിര്‍വഹണ സമിതി.

പ്രൊഫഷണല്‍ ലീഗുകളുടെ മാതൃകയില്‍ ഹോം ആന്‍ഡ് എവേ മത്സരങ്ങളാണ് നടക്കുക. ജില്ലാതല സമിതികളാണ് കോളേജ് ലീഗിനുള്ള ടീമുകളെ തിരഞ്ഞെടുക്കുക. ഓരോ മേഖലയില്‍ നിന്നും മുന്നിലെത്തുന്ന നാല് ടീമുകള്‍ സംസ്ഥാന ലീഗില്‍ മത്സരിക്കും. ഓരോ കായിക ഇനത്തിലും 16 ടീമുകള്‍ സംസ്ഥാനതല മത്സരത്തിനെത്തും. മത്സരങ്ങള്‍ നിരീക്ഷിക്കാന്‍ പ്രൊഫഷണല്‍ ലീഗില്‍ നിന്നുള്ള വിദഗ്ധരും പ്രൊഫഷണല്‍ കളിക്കാരും എത്തും.

മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാന സൗകര്യവികസനം കൂടി ലക്ഷ്യമിട്ടാണ് കോളേജ് ലീഗിന് തുടക്കമിടുന്നത്. ഭാവിയില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തും. സ്‌പോര്‍ട്സ് ക്ലബുകള്‍ക്ക് ഭാവിയില്‍ സ്വന്തം നിലയില്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന രീതിയിലാണ് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ കോളേജുകളെ വഴിയൊരുക്കും. കോളേജ് ലീഗില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് പൊഫഷണല്‍ ലീഗിലേക്കും വഴിയൊരുങ്ങും.

സംസ്ഥാന കായിക മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. കായിക മേഖലയില്‍ രണ്ടായിരത്തി നാന്നൂറുകോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം നടപ്പിലാക്കിക്കഴിഞ്ഞു. ക്യാംപസുകളിലെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കുന്നതിനാണ് ഇനി ഊന്നല്‍. കോളേജ് സ്‌പോര്‍ട്‌സ് ലീഗ് ആരംഭിക്കുന്നതോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കോളേജുകളിലും കായിക അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കാനാകും. കോഴിക്കോട് സര്‍വകലാശാല പുതിയ സ്റ്റേഡിയത്തിന് സ്ഥലം അനുവദിച്ച് സിന്‍ഡിക്കേറ്റിന് കത്ത് നല്‍കി. 500 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ 150 കോടി രൂപ സര്‍ക്കാര്‍ വിഹിതം നല്‍കും. ബാക്കി സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കും. ഇത്തരത്തില്‍ മേഖലയിലെ വളര്‍ച്ചയിലൂടെ കായിക സമ്പദ് വ്യവസ്ഥക്ക് രൂപംകൊടുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

അക്കാദമിക പ്രവര്‍ത്തനങ്ങളേയും പരീക്ഷയേയും യാതൊരുവിധത്തിലും ബാധിക്കാത്ത രീതിയിലാണ് കോളേജ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുകയെന്ന് മന്ത്രി ബിന്ദു പറഞ്ഞു. സര്‍വകലാശാലകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് കായിക മേഖലയില്‍ സജീവകാനാകും. സ്‌പോര്‍ട്‌സ് മെഡിസിന്‍, സ്‌പോര്‍ട്‌സ് എന്‍ജിനിയറിംഗ്, സ്‌പോര്‍ട്‌സ് മാനേജിംഗ് രംഗങ്ങളില്‍ മികച്ച സാധ്യതകളാണ് മുന്നിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണു; ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണു; ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ ഭരണവകുപ്പിലെ ഉദ്യോഗസ്ഥ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് ഉച്ചക്ക് ഇടവേള സമയത്തായിരുന്നു അപകടം.

പരിക്കേറ്റ ഉദ്യോഗസ്ഥയെ ആദ്യം തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാലത്തിന് ആഴത്തില്‍ മുറിവേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ജറി വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സെക്രട്ടേറിയറ്റ് അനക്‌സിലെ ഒന്നാം നിലയിലെ ശുചിമുറിയില്‍ വച്ചാണ് അപകടം ഉണ്ടായത്.തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ ഭരണവകുപ്പിലെ ഉദ്യോഗസ്ഥ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് ഉച്ചക്ക് ഇടവേള സമയത്തായിരുന്നു അപകടം.

പരിക്കേറ്റ ഉദ്യോഗസ്ഥയെ ആദ്യം തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാലത്തിന് ആഴത്തില്‍ മുറിവേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ജറി വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സെക്രട്ടേറിയറ്റ് അനക്‌സിലെ ഒന്നാം നിലയിലെ ശുചിമുറിയില്‍ വച്ചാണ് അപകടം ഉണ്ടായത്.

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 548 ( KARUNYA LOTTERY RESULT) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PH 592907 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ PJ 661828 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. 40 രൂപയാണ് ടിക്കറ്റ് വില.ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മറ്റി സെക്രട്ടറിയായി എം പ്രദീപ്

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മറ്റി സെക്രട്ടറിയായി എം പ്രദീപ്

ആറ്റിങ്ങൽ: സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെൻറർ കഴിഞ്ഞ രണ്ടുദിവസമായി നടന്നുവന്ന പ്രതിനിധി സമ്മേളനത്തിന്റെ ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിലാണ് എം പ്രദീപിനെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പുതിയ ഏരിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ജില്ലാ നേതൃത്വം പ്രദീപിനെ സെക്രട്ടറിയായി നിർദ്ദേശിക്കുകയായിരുന്നു. തർക്കങ്ങൾ ഇല്ലാതെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി.
ദീർഘകാലം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുള്ള എം.പ്രദീപ് ആറ്റിങ്ങൽ നഗരസഭയുടെ വൈസ് ചെയർമാൻ ചെയർമാൻ എന്നീ നിലകളിലും ദീർഘകാലം കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ട്.

വഖഫ് ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം; കയ്യേറ്റക്കാരെ ഒഴിപ്പിക്കണം; വഖഫ് സംരക്ഷണ സമിതി

വഖഫ് ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം; കയ്യേറ്റക്കാരെ ഒഴിപ്പിക്കണം; വഖഫ് സംരക്ഷണ സമിതി

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കേരള വഖഫ് സംരക്ഷണ സമിതി. വഖഫ് ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്ത് നിയമ സംവിധാനങ്ങളുണ്ട്്. രാജ്യത്തെ നിയമത്തിന് മുകളിലല്ല മറ്റൊന്നും. മുനമ്പത്തെ വഖഫ് വിഷയത്തിന് നിയമപരമായ പരിഹാരം കാണുന്നതിന് പകരം വര്‍ഗീയ വിദ്വേഷം ഇളക്കി വിട്ട് ഒരു സമുദായത്തെയും മതത്തെയും അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വഖഫ് സംരക്ഷണ സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ വഖഫ് നിയമപ്രകാരം സര്‍ക്കാരും കോടതിയും അംഗീകരിക്കുന്ന എത് തീരുമാനവും അംഗീകരിക്കും. പ്രശ്‌നം വഷളാക്കിയതിന് പിന്നില്‍ റിസോര്‍ട്ട് മാഫിയകളും മറ്റ് ചില തത്പരകക്ഷികളുമാണ്. വഖഫ് ഭൂമിയിലെ സാധുക്കളായ താമസക്കാര്‍ക്ക് കഴിയാന്‍വേണ്ട നിയമപരമായ സഹായം നല്‍കണമെന്നും സംരക്ഷണ സമിതി പറഞ്ഞു.

ഹൈക്കോടതിയില്‍ നിന്നും വിധിയുണ്ടായിട്ടും മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വിഡി സതീശന്റെയും മുസ്ലീം ലീഗിലെ ചില നേതാക്കളുടെയും പ്രസ്താവന വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ്. പറവൂര്‍ സബ്‌കോടതിയും ഹൈക്കോടതിയുമെല്ലാം മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് അംഗീകരിച്ചതാണെന്നും സമിതി വ്യക്തമാക്കി.

2009ല്‍ നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇത് വഖഫ് ഭൂമിയാണെന്ന് കണ്ടെത്തി തിരിച്ചുപിടിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.നിയമവിരുദ്ധമായി ഭൂമി വില്‍പ്പന നടത്തിയവരില്‍ നിന്ന് നഷ്ടം ഈടാക്കണം. നിയമപരമായ വഴിയിലൂടെ സഞ്ചരിച്ചാല്‍ തങ്ങളുടെ പക്കല്‍ ന്യായം ഇല്ലാത്തതിനാല്‍ നീതി ലഭിക്കില്ലെന്ന ബോധ്യമാണ് പ്രതിഷേധത്തിന് പിന്നിലെന്നും സമിതി കുറ്റപ്പെടുത്തി.

നുണപ്രചാരണങ്ങളിലൂടെ വഖഫിന്റെ ഒരു സെന്റ് ഭൂമി പോലും സ്വന്തമാക്കാമെന്ന് ഇത്തരക്കാര്‍ കരുതേണ്ടതില്ലെന്നും പവിത്രമായ വഖഫ് ഭൂമിയില്‍ റിസോര്‍ട്ട്-ബാര്‍ മാഫിയകള്‍ മുതല്‍ അനാശാസ്യ കേന്ദ്രങ്ങള്‍ വരെ പ്രവര്‍ത്തിക്കുമ്പോള്‍ നിസംഗരായി നോക്കി നില്‍ക്കാന്‍ വിശ്വാസികള്‍ക്കാവില്ലന്നും തങ്ങളുടെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള വഖഫ് സംരക്ഷണത്തിനും നിയമത്തിന്റെ ഏതറ്റം വരെ പോകുമെന്നും ഇവര്‍ പറഞ്ഞു. മുനമ്പത്തെ ഭൂമി നിലവില്‍ വഖഫിന്റെ അഥവാ സര്‍ക്കാരിന്റെ സ്വത്ത് കൂടിയാണ്. ഇവിടത്തെ കൈയേറ്റക്കാരെ ഒഴിപ്പിച്ചെടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്.

മുസ്ലിം സമുദായത്തിലെ ചില സംഘടനകളും വ്യക്തികളും വസ്തുതകള്‍ക്കും കോടതി ഉത്തരവുകള്‍ക്കും വിരുദ്ധമായി മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയുന്നത് മുനമ്പത്തെ അനധികൃത ഭൂമിയിടപാടില്‍ ആദ്യകുറ്റവാളികളായ ഫറൂഖ് കോളജ് മാനേജ്മെന്റിനെ രക്ഷിച്ചെടുക്കുന്നവരും മുനമ്പത്തേത് പോലെ വഖഫ് ഭൂമി കൈയേറിയിരിക്കുന്നവരും രാഷ്ട്രീയ ലാഭം മോഹിക്കുന്നവരുമാണെന്ന് ചോദ്യത്തിന് മറുപടിയായി സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.