by Midhun HP News | Nov 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഹയര് സെക്കന്ഡറി വിദ്യാര്ഥികള്ക്ക് നോട്ട്സ് ഉള്പ്പടെ പഠന കാര്യങ്ങള് വാട്സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷന് ഇടപെടലിനെ തുടര്ന്നാണിത്.
കോവിഡ് കാലത്ത് ഓണ്ലൈന് പഠനമായിരുന്നെങ്കിലും നിലവില് സ്കൂളുകളില് നേരിട്ടാണ് ക്ലാസ് നടക്കുന്നത്. കുട്ടികള്ക്ക് പഠനകാര്യങ്ങള് ഓര്ത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്സ് ഉള്പ്പടെ സാമൂഹികമാധ്യമങ്ങളിലൂടെ നല്കുന്ന രീതി ഗുണകരമല്ലെന്നു സര്ക്കുലറില് പറയുന്നു.
കുട്ടികള്ക്ക് നേരിട്ട് ക്ലാസില് ലഭിക്കേണ്ട പഠനാനുഭവങ്ങള് നഷ്ടമാക്കുന്നത് പൂര്ണമായി ഒഴിവാക്കണം. ഇക്കാര്യങ്ങള് ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള് സ്കൂളുകളില് ഇടവിട്ട് സന്ദര്ശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാര്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണ്.പഠന കാര്യങ്ങള് സാമൂഹികമാധ്യമങ്ങളിലൂടെ നല്കുന്ന രീതി കുട്ടികള്ക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോള് സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള് പരാതി നല്കിയതിനെ തുടര്ന്ന് ബാലാവകാശ കമീഷന് അംഗം എന്. സുനന്ദ നല്കിയ നോട്ടീസിനെ തുടര്ന്നാണ് എല്ലാ ആര്ഡിഡിമാര്ക്കും സ്കൂള് പ്രിന്സിപ്പല്മാര്ക്കും വിദ്യാഭ്യാസ വകുപ്പ് സര്ക്കുലര് നല്കിയത്.
by Midhun HP News | Nov 22, 2024 | Latest News, കേരളം
പത്തനംതിട്ട: നഴ്സിങ് വിദ്യാര്ഥിനി അമ്മുവിന്റെ മരണത്തില് മൂന്ന് വിദ്യാര്ഥിനികള് അറസ്റ്റില്. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയര്ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നല്കിയിരുന്നു. മൂവര്ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി.
മൂന്ന് പേരും അമ്മുവിന്റെ സഹപാഠികളാണ്. അതേസമയം, അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സര്ക്കാരിനെ സമീപിക്കും. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വര്ഷ നഴ്സിംഗ് വിദ്യാര്ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റല് കെട്ടിടത്തിന്റെ മുകളില് നിന്ന് വീണ് മരിക്കുന്നത്.
കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിക്കുകയാണ് കുടുംബം. സഹപാഠികളായ വിദ്യാര്ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്നത്തില് പരാതി നല്കിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളജ് അധികൃതര് ശ്രമിച്ചില്ല. പ്രശ്നങ്ങളെല്ലം തീര്ന്നിരുന്നുവെന്ന കോളജ് അധികാരികളുടെ നിലപാടും അമ്മുവിന്റെ കുടുംബം തള്ളി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. അമ്മുവിന്റെ സഹോദരൻ അഖിലിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പൊലീസ് മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ആരോപണവിധേയരായ പെൺകുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അമ്മുവിന്റെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ക്ലാസിൽ സഹപാഠികൾ തമ്മിലുണ്ടായ ഭിന്നത ആത്മഹത്യയിലേക്ക് അമ്മുവിനെ നയിച്ചു എന്നാണ് പൊലീസ് നിഗമനം.
by Midhun HP News | Nov 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കോമറിന് മേഖലയ്ക്ക് മുകളില് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില് അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട ചക്രവാതചുഴി, തീവ്ര ന്യൂനമര്ദ്ദമാകാന് സാധ്യതയുണ്ട്.
സുമാത്ര തീരത്തിനും തെക്കന് ആന്ഡമാന് കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. നവംബര് 23-ഓടെ ഇത് തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടലിനു മുകളില് ന്യുനമര്ദ്ദമായി ശക്തി പ്രാപിക്കാന് സാധ്യത. തുടര്ന്നുള്ള രണ്ട് ദിവസത്തിനുള്ളില് തെക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമര്ദ്ദമായും ശക്തി പ്രാപിക്കാന് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിര്ദേശം
തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടലിന്റെ തെക്കന് ഭാഗങ്ങള്, ആന്ഡമാന് കടല് എന്നിവിടങ്ങളില് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Nov 21, 2024 | Latest News
ഇടുക്കിയിൽ മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കുടിച്ചയാൾ മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശിയായ കല്ലുവേലി പറമ്പിൽ ജോബി (40) നാണ് മരിച്ചത്. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വണ്ടിപ്പെരിയാർ ചുരുക്കളം അപ്പർ ഡിവിഷനിൽ താമസിക്കുന്ന പ്രതാപ് (39) കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരിൽ വച്ച് മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു. പ്രതാപിന്റെ മൃതദേഹത്തെ അനുഗമിച്ചിരുന്നത് ജോബിൻ, പ്രഭു എന്നിവർ ഉൾപ്പെടെ 5 പേരാണ്.
ഇന്ന് വെളുപ്പിന് ഒരുമണിയോടുകൂടി ആംബുലൻസ് കുമിളിയിൽ നിർത്തുകയും മറ്റ് രണ്ടുപേർ ചായ കുടിക്കുന്നതിന് വാഹനത്തിൽ നിന്നും ഇറങ്ങുകയും ചെയ്തു. ഈ സമയം ജോബിൻ, പ്രഭു എന്നിവർ തമിഴ്നാട്ടിൽ വച്ച് കഴിച്ചതിന്റെ ബാക്കി മദ്യം ആംബുലൻസിന്റെ ബാറ്ററിയിൽ ഒഴിക്കാൻ വച്ചിരുന്ന വെള്ളം ഉപയോഗിച്ച് അബദ്ധത്തിൽ കലർത്തി കുടിക്കുകയായിരുന്നു.
തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇരുവരെയും കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജോബിൻ മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പ്രഭുവിന് പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത നിലയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൃത്തിന്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയ ആൾ കൂടി മരണപ്പെട്ടതിന്റെ ആഘാതത്തിലാണ് വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷനിലെ നിവാസികൾ.
by Midhun HP News | Nov 21, 2024 | Latest News
കൊച്ചി: മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന് സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ് ഇന് സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്ക്കാര് നിയമം നിര്മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹര്ജിയില് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്പെഷല് ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയര്ത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില് ഭീഷണി നേരിടുന്ന സ്ത്രീകള്ക്ക് സുരക്ഷ ഉള്പ്പെടെ ഏര്പ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.
2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്
Recent Comments