by Midhun HP News | Nov 2, 2024 | Latest News, കേരളം
വീട്ടിലിരുന്ന് പണം നേടാമെന്ന ജോലിവാഗ്ദാനങ്ങള്‍ തട്ടിപ്പാണ് എന്ന മുന്നറിയിപ്പ് നൽകി കേരള പൊലീസ്. അങ്ങനെയൊരു തട്ടിപ്പാണ് വീട്ടിലിരുന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം സമ്പാദിക്കാം എന്ന ലിങ്ക് എന്നാണ് കേരള പൊലീസ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ പറയുന്നത്.
സുഹൃത്തുക്കളില്‍ നിന്നോ അജ്ഞാത നമ്പറില്‍ നിന്നോ ആകാം ഇത്തരം സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിക്കുന്ന ലിങ്ക് ലഭിക്കുക. ഈ ലിങ്കിലൂടെ വെബ്സൈറ്റില്‍ കയറുമ്പോള്‍ യൂസര്‍ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ചില മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കും. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യൂസര്‍ അക്കൗണ്ടില്‍ തുക ലഭിച്ചതായി കാണാം.കൂടുതല്‍ പണം സമ്പാദിക്കാനായി കൂടുതല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അതിന് ഒരു നിശ്ചിക തുക ഡെപ്പോസിറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും വ്യാജ വെബ്സൈറ്റിലെ അക്കൗണ്ടില്‍ തുക കൂടും . കൂടാതെ ഈ വെബ്സൈറ്റിന്റെ ലിങ്ക് കൂടുതല്‍ ആളുകള്‍ക്ക് അയച്ചു നല്കിയാല് കൂടുതല്‍ വരുമാനം വര്‍ദ്ധിക്കുമെന്ന വാഗ്ദാനവും കിട്ടും. അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ കഴിയാതെ വരുമ്പോൾ മാത്രമാണ് വഞ്ചിക്കപ്പെട്ടെന്നു മനസ്സിലാക്കുക. അപ്പോഴേയ്ക്കും ഈ ലിങ്കിലൂടെ കൂടുതല്‍ പേര് തട്ടിപ്പിന് ഇരകളാകും എന്നും മുന്നറിയിപ്പ് കുറിപ്പിൽ പറയുന്നു. ഇത്തരം തട്ടിപ്പുകൾ തിരിച്ചറിഞ്ഞ് ജാഗ്രത പുലര്‍ത്തുവാനും വ്യക്തമാക്കി.
കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്
ഇന്നത്തെ കാലത്ത് ജോലി ചെയ്ത് സ്വന്തമായി പണം സമ്പാദിക്കുക എന്നത് പ്രായലിംഗവ്യത്യാസമില്ലാതെ ഏവരുടെയും ആഗ്രഹമാണ്. അപ്പോള്‍ വീട്ടില്‍ ഇരുന്നുതന്നെ പണം സമ്പാദിക്കാനുള്ള അവസരം ലഭിച്ചാലോ!
ഇങ്ങനെ വീട്ടിലിരുന്ന് പണം നേടാമെന്ന ജോലിവാഗ്ദാനങ്ങള്‍ മിക്കപ്പോഴും തട്ടിപ്പാകും. അങ്ങനെയൊരു തട്ടിപ്പാണ് വീട്ടിലിരുന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം സമ്പാദിക്കാം എന്നത്.
സുഹൃത്തുക്കളില്‍നിന്നോ അജ്ഞാത നമ്പറില്‍ നിന്നോ ആകാം ഇത്തരം സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിക്കുന്ന ലിങ്ക് ലഭിക്കുക. ഈ ലിങ്കിലൂടെ വെബ്സൈറ്റില്‍ കയറുമ്പോള്‍ യൂസര്‍ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ചില മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കും. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യൂസര്‍ അക്കൗണ്ടില്‍ തുക ലഭിച്ചതായി കാണാം.
കൂടുതല്‍ പണം സമ്പാദിക്കാനായി കൂടുതല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അതിന് ഒരു നിശ്ചിക തുക ഡെപ്പോസിറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും വ്യാജ വെബ്സൈറ്റിലെ അക്കൗണ്ടില്‍ തുക വര്‍ദ്ധിക്കുന്നതായി കാണാം. കൂടാതെ ഈ വെബ്സൈറ്റിന്റെ ലിങ്ക് കൂടുതല്‍ ആളുകള്‍ക്ക് അയച്ചുനല്‍കിയാല്‍ കൂടുതല്‍ വരുമാനം വര്‍ദ്ധിക്കുമെന്ന വാഗ്ദാനവും കിട്ടും. അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ കഴിയാതെ വരുമ്പോൾ മാത്രമാണ് വഞ്ചിക്കപ്പെട്ടെന്നു നിങ്ങൾ മനസ്സിലാക്കുക. അപ്പോഴേയ്ക്കും ഈ ലിങ്കിലൂടെ കൂടുതല്‍ പേര് തട്ടിപ്പിന് ഇരകളായിട്ടുണ്ടാകും.
ഇത്തരം തട്ടിപ്പുകൾ തിരിച്ചറിഞ്ഞ് ജാഗ്രത പുലര്‍ത്തുക. ഓര്‍ക്കുക, എളുപ്പവഴിയിലൂടെ പണം സമ്പാദിക്കാനുള്ള വഴികള്‍ തട്ടിപ്പിലേക്കുള്ള വഴികളായിരിക്കും. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറില്‍ വിവരമറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ വേണം.
by Midhun HP News | Nov 2, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിനു കേന്ദ്ര സർക്കാർ നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ദീർഘകാല ലാഭത്തിൽ നിന്നു തിരിച്ചടയ്ക്കണമെന്നു കേന്ദ്ര സർക്കാർ. അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭകരമാകാത്ത പദ്ധതികൾക്കു പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ് കേരളത്തിനു മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്ര സർക്കാർ തിരിച്ചടയ്ക്കാൻ നിർദ്ദേശം നൽകിയത്.
തൂത്തുക്കുടി തുറമുഖത്തിനു സമാനമായി കേന്ദ്രം വിജിഎഫ് പ്രഖ്യാപിച്ചത് ധന സഹായമായാണ്. വായ്പാ വ്യവസ്ഥ ഒഴിവാക്കി ധന സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്കു കത്തയച്ചു. വിജിഎഫിനു തത്വത്തിൽ അംഗീകാരം ലഭിച്ച ആദ്യത്തെ തുറമുഖ പദ്ധതിയാണ് വിഴിഞ്ഞം. 817.80 കോടി രൂപയാണ് വിജിഎഫ് ആയി കേന്ദ്രം അനുവദിക്കേണ്ടത്. ഇപ്പോൾ മുടക്കുന്ന തുകയ്ക്ക് ഭാവിയിൽ തുറമുഖം ലാഭത്തിലെത്തുമ്പോഴേക്കുള്ള മൂല്യത്തിനു അനുസരിച്ചുള്ള തിരിച്ചടവ് (നെറ്റ് പ്രസന്റ് വാല്യു) വ്യവസ്ഥയാണ് കേന്ദ്രം മുന്നോട്ടു വയ്ക്കുന്നത്.

by Midhun HP News | Nov 2, 2024 | Latest News, കേരളം
കൊച്ചി: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗം അറസ്റ്റിൽ. പെരുമ്പാവൂർ റയോൺപുരം കളപ്പുരയ്ക്കൽ വീട് ഷറഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടികൂടിയത്.
33 കോടിയിൽപ്പരം രൂപയുടെ ക്രമക്കേടാണ് പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ നടന്നത്. ഷറഫ് ഇയാളുൾപ്പെടുന്ന ഭരണസമിതിയാണ് തട്ടിപ്പിന് പിന്നിൽ എന്നാണ് ആരോപണം. മുസ്ലിം ലീഗ് മുൻ മണ്ഡലം പ്രസിഡന്റാണ് അറസ്റ്റിലായ ഷറഫ്. പെരുമ്പാവൂരിലെ കോൺഗ്രസ് നേതാക്കൾ അടക്കം 18 പേരാണ് കേസിലെ പ്രതികൾ. പത്താം പ്രതിയാണ് അറസ്റ്റിലായ ഷറഫ്.

by Midhun HP News | Nov 2, 2024 | Latest News, കേരളം
കണ്ണൂർ: ആർഎസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.
2005 മാർച്ച് 10നാണ് കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ വച്ചാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവത്തിനു പിന്നാലെ കണ്ണൂർ ജില്ലയിൽ വ്യാപകമായ ആക്രമണങ്ങൾ അരങ്ങേറി. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ അസീസിനെ നാറാത്ത് ആയുധ പരിശീലന കേസിൽ ശിക്ഷിച്ചിരുന്നു.

by Midhun HP News | Nov 2, 2024 | Latest News, കായികം
സിഡ്നി: ഓസ്സ്ട്രേലിയ എ ടീമിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 225 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ എ. ഒന്നാം ഇന്നിങ്സില്‍ 107 റണ്‍സിനു പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 312 റണ്‍സ് നേടിയാണ് കളിയിലേക്ക് തിരിച്ചെത്തിയത്. ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 195 റണ്‍സിനു പുറത്തായിരുന്നു.
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്കായി സായ് സുദര്ശന് സെഞ്ച്വറി നേടി. ദേവ്ദത്ത് പടിക്കല്‍ 88 റണ്‍സും കണ്ടെത്തി. ഇരുവരുടേയും ബാറ്റിങ് മികവിലാണ് ഇന്ത്യ പ്രതിരോധിക്കാവുന്ന ലക്ഷ്യം മുന്നില്‍ വച്ചത്. ഇഷാന് കിഷന് 32 റണ്‍സ് കണ്ടെത്തി. മറ്റാരും കാര്യമായി ക്രീസില്‍ നിന്നില്ല.
ഓസ്ട്രേലിയക്കായി ഫെര്‍ഗുസ് ഒ നീല്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. ടോഡ് മര്‍ഫി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ 6 വിക്കറ്റുകള്‍ വീഴ്ത്തിയ മുകേഷ് കുമാറിന്റെ ബൗളിങാണ് ഓസീസ് സ്കോര്‍ ഒന്നാം ഇന്നിങ്സില്‍ 200 കടത്താതെ നിര്‍ത്തിയത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് നിതീഷ് കുമാര്‍ റെഡ്ഡിയും സ്വന്തമാക്കി.
Recent Comments