by Midhun HP News | Jun 25, 2024 | Latest News, കേരളം
പാലക്കാട്: പാലക്കാട് പത്തിരിപ്പാലയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട് പുൽപ്പള്ളിയിൽ നിന്നും കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഇവരെ കണ്ടെത്തിയത്.
10-ാം ക്ലാസ് വിദ്യാർഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായത്. 2000 രൂപയുമായാണ് കുട്ടികൾ വീട് വിട്ടിറങ്ങിയത്. രാവിലെ സ്കൂളിലേക്ക് പോയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കൾ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.

by Midhun HP News | Jun 25, 2024 | Latest News, കേരളം
ഇടുക്കി: അടിമാലി കല്ലാറില്‍ അങ്കണവാടി കെട്ടിടത്തില്‍ നിന്ന് വീണ് കുട്ടിക്ക് പരിക്ക്. രണ്ടാംനിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടി വീഴാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഇന്നലെ വൈകീട്ടാണ് സംഭവം. ആന്റോ- അനീഷ ദമ്പതികളുടെ മകളായ മെറീനയ്ക്കാണ് അങ്കണവാടി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റത്. അങ്കണവാടിയുടെ പ്രവര്‍ത്തനസമയം അവസാനിക്കാനിരിക്കേയാണ് അപകടം ഉണ്ടായത്. ഈസമയത്ത് അങ്കണവാടിയില്‍ നാലുകുട്ടികള്‍ മാത്രമാണ്മു ഉണ്ടായിരുന്നത്. റിയുടെ പുറത്തേയ്ക്ക് വന്ന കുട്ടി ഗ്രില്ലിനിടയിലൂടെയാണ് താഴേക്ക് വീണത്. പാറക്കൂട്ടത്തിനിടയിലെ കുഴിയിലേക്കാണ് കുട്ടി വീണത്. ഉടന്‍ തന്നെ ജീവനക്കാര്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും കഴുത്തിലുമാണ് പരിക്കേറ്റത്. കൊച്ചു കുട്ടികള്‍ പഠിക്കുന്ന അങ്കണവാടി കെട്ടിടം മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരുടെ അനാസ്ഥ മൂലമാണ് കുട്ടി താഴേക്ക് വീണതെന്ന് ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധിച്ചു.

by Midhun HP News | Jun 25, 2024 | Latest News, കേരളം
കൊച്ചി: മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര അവയവ വ്യാപാര റാക്കറ്റിന്റെ ഗുണഭോക്താക്കളെല്ലാം ഇന്ത്യക്കാരാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇറാന്‍ ആശുപത്രികളില്‍ നടത്തിയ ശസ്ത്രക്രിയയില്‍ വൃക്ക മാറ്റിവെച്ചത് എല്ലാം ഇന്ത്യാക്കാരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 20 വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകളാണ് അവയവറാക്കറ്റിന്റെ നേതൃത്വത്തില്‍ നടത്തിയത്.
വൃക്ക സ്വീകരിച്ചതെല്ലാം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വൃക്ക സ്വീകര്‍ത്താക്കളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍, ഡല്‍ഹി സ്വദേശികളാണെന്ന് പൊലീസിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ അവയവങ്ങള്‍ പണത്തിനായി വില്‍ക്കാന്‍ ദാതാക്കളെ വശീകരിക്കുന്നതില്‍ സ്വീകര്‍ത്താക്കള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. വൃക്ക വില്‍ക്കാന്‍ സ്വീകര്‍ത്താക്കള്‍ ഏതെങ്കിലും തരത്തില്‍ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്.
സ്വീകര്‍ത്താക്കള്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും പൊലീസ് സൂചിപ്പിച്ചു. രണ്ട് ഇറാനിയന്‍ ആശുപത്രികളുടെയും ഇന്ത്യ ആസ്ഥാനമായുള്ള ഇടനിലക്കാരുടെയും സഹായത്തോടെയാണ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. അവരില്‍ ചിലര്‍ അവരുടെ വൃക്കകളിലൊന്ന് വില്‍ക്കുകയും ദാതാക്കളെ കണ്ടെത്തുന്നതിനായി ഏജന്റുമാരായി മാറുകയും ചെയ്തു.
ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ ദാതാക്കളെയും പൊലീസ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യം വാഗ്ദാനം ചെയ്ത മുഴുവന്‍ തുകയും നല്‍കാതെ അവരില്‍ ചിലരെ ഏജന്റുമാര്‍ വഞ്ചിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അവയവക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
എല്ലാ സ്വീകര്‍ത്താക്കളില്‍ നിന്നുമായി ആകെ 12 കോടി രൂപയോളം അവയവറാക്കറ്റ് കൈപ്പറ്റി. എന്നാല്‍ ഒരു കോടിയോളം രൂപ മാത്രമാണ് അവയവ ദാതാക്കള്‍ക്ക് നല്‍കിയത്. ദാതാക്കള്‍ക്ക് ആറ് ലക്ഷം രൂപ വീതം നല്‍കിയ ശേഷം ബാക്കി തുക റാക്കറ്റിലെ അംഗങ്ങള്‍ പങ്കിട്ടെടുക്കുകയായിരുന്നു. പണം കൈപ്പറ്റി അവയവദാനം ഇറാനില്‍ നിയമവിധേയമാണ്. ഇതു മുതലാക്കിയാണ് ഇന്ത്യന്‍ അവയവക്കടത്തു സംഘം ശസ്ത്രക്രികള്‍ ഇറാന്‍ കേന്ദ്രീകരിച്ച് നടത്തിയത്.

by Midhun HP News | Jun 25, 2024 | Latest News, ദേശീയ വാർത്ത
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിലേക്ക് ജനവിധി തേടി തിരുവനന്തപുരം വർക്കല ശിവഗിരി സ്വദേശി എറിക് സുകുമാരൻ. പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായാണ് എറിക് പാർലമെന്റ് അംഗമാകാൻ മത്സരിക്കുന്നത്. ഋഷി സുനകുമായി വളരെ അടുത്ത ബന്ധമാണ് എറിക്കിന്. ജൂലൈ നാലിനാണ് വോട്ടെടുപ്പ്.
തെരഞ്ഞെടുക്കപ്പെട്ടാൽ ഹൗസ് ഓഫ് കോമൺസിലേക്കെത്തുന്ന ആദ്യ മലയാളി വംശജനായി ഈ 38 കാരൻ മാറും. സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിൽ നിന്നാണ് എറിക് ജനവിധി തേടുന്നത്. ആറ്റിങ്ങൽ സ്വദേശി ജോണി – അനിത സുകുമാരൻ ദമ്പതികളുടെ മകനാണ് എറിക്. ലോക ബാങ്ക് കൺസൾട്ടന്റ് കൂടിയാണ് എറിക്. ‘എൻ്റെ കുടുംബത്തിന് ഒരുപാട് കാര്യങ്ങൾ നൽകിയ ഈ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം.
വ്യക്തിസ്വാതന്ത്ര്യം അതുപോലെ പാരമ്പര്യം ഭരണഘടന എന്നിവയെ ഞാൻ ബഹുമാനിക്കുന്നു. സമൃദ്ധിയിലേക്കുള്ള വഴിയെന്ന നിലയിൽ ബിസിനസിലും വിശ്വാസമർപ്പിക്കുന്നുവെന്നും’ എറിക് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. യുകെയിലാണ് എറിക് ജനിച്ചതും വളർന്നതും.

യുകെയിൽ നിന്ന് ബിരുദവും ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി, പെൻസിൽവേനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് ഉന്നതബിരുദം കരസ്ഥമാക്കിയത്. ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്തശേഷം ബ്രീട്ടീഷ് സർക്കാരിന്റെ സിവിൽ സർവീസ് നേടി സർക്കാരിന്റെ വിവിധ പദ്ധതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. റിന്യൂവബിൾ എനർജിയുമായി ബന്ധപ്പെട്ട സംരംഭങ്ങളും നടത്തുന്നുണ്ട്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലണ്ടൻ മേയറായിരുന്നപ്പോൾ 2012ൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ സ്വദേശി ലിൻഡ്സെയാണ് ഭാര്യ. അതേസമയം മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ സ്ഥാനാർഥിയായും മലയാളിയാണ് ജനവിധി തേടുന്നത്. സോജൻ ജോസഫാണ് ലേബർ ടിക്കറ്റിൽ മത്സരിക്കുന്നത്. 650 മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ രാത്രി 10:30ന് തുടങ്ങുന്ന വോട്ടെണ്ണലിന് ശേഷം ജൂലൈ 5ന് പുലർച്ചെ 3 നാണ് ഫലപ്രഖ്യാപനം.
by Midhun HP News | Jun 25, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6625 രൂപ നല്‍കണം. രണ്ടുദിവസത്തിനിടെ 720 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.
54,000ലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് കുതിച്ച സ്വര്‍ണവിലയാണ് കഴിഞ്ഞ രണ്ടുദിവസം കൊണ്ട് 720 രൂപ ഇടിഞ്ഞത്. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Recent Comments