ബാംഗ്ലൂരിൽ നിന്നും വർക്കലയിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞു അപകടം; ബൈക്ക് യാത്രികൻ മരണപ്പെട്ടു

ബാംഗ്ലൂരിൽ നിന്നും വർക്കലയിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞു അപകടം; ബൈക്ക് യാത്രികൻ മരണപ്പെട്ടു

വർക്കല: ബാംഗ്ലൂരിൽ നിന്നും വർക്കലയിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. കല്ലട ട്രാവൽസ്സിന്റെ ഉടമസ്ഥതയിലുള്ള ബസ്സ് ഇന്ന് രാവിലെ ഇടപ്പള്ളി അരൂർ ദേശീയ പാതയിൽ കൊച്ചി ലേക്ക്ഷോർ ആശുപത്രിക്ക് സമീപം ട്രാഫിക് സിഗ്നലിൽ ഇടിച്ച് മറിയുകയായിരുന്നു. പെട്ടെന്ന് ബ്രെക്ക് ഇട്ട ഉടൻ മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരണപ്പെട്ടു. ഇടുക്കി സ്വദേശി ജിജോ ആണ് മരണപ്പെട്ടത്. ബസ്സിൽ ഉണ്ടായിരുന്ന സാരമായ പരിക്ക് പറ്റിയ ഏഴ് പേരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വർക്കല ബാംഗ്ലൂർ സർവീസ് നടത്തുന്ന കല്ലട ബസ്സാണ് അപകടത്തിൽ പെട്ടത്.

യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കൊല്ലം കടയ്ക്കലിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. കടയ്ക്കൽ സ്വദേശി 24 വയസ്സുളള അമൽദേവാണ് മരിച്ചത്. രാത്രി ഒമ്പതരമണിയോടെ ചുണ്ട ജംഗഷനിൽ ഫ്ലക്സ് ബോർഡ് വെയ്ക്കവെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതാണ് മരണ കാരണം. ഷോക്കേറ്റയുടൻ കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ട്യൂഷൻ സെന്റെറിന്റെ പരസ്യബോർഡ് സ്ഥാപിക്കാൻ പോസ്റ്റിൽ കയറിയതാണ് അപകടകാരണം. കടയ്ക്കൽ കോഓപറേറ്റീവ് സൊസൈറ്റിയിലെ വളംഡിപ്പോയിലെ ജീവനകാരനാണ് അമൽദേവ്.

എൽ. ഓമന (85) നിര്യാതയായി

എൽ. ഓമന (85) നിര്യാതയായി

ആറ്റിങ്ങൽ: റ്റി.ബി ജംഗ്ഷൻ തെക്കേവിള വീട്ടിൽ എൽ. ഓമന(85) നിര്യാതയായി.

സഹോദരങ്ങൾ: എൽ ഇന്ദിര, എൽ രാധ, എൽ പ്രഭാകരൻ, എൽ സുധാകരൻ(സി.പി.ഐ എം. എൽ.എംഎസ് ബ്രാഞ്ച് അംഗം), പരേതനായ എൽ സുകുമാരൻ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്

ആറ്റിങ്ങൽ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ക്ഷേത്രക്കുളത്തിൽ നഷ്‌ടമായ വിവാഹ മോതിരം തിരിച്ചുകിട്ടി

ആറ്റിങ്ങൽ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ക്ഷേത്രക്കുളത്തിൽ നഷ്‌ടമായ വിവാഹ മോതിരം തിരിച്ചുകിട്ടി

ആറ്റിങ്ങൽ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ക്ഷേത്രക്കുളത്തിൽ നഷ്‌ടമായ വിവാഹ മോതിരം തിരിച്ചുകിട്ടി. ഇന്ന് രാവിലെ ആറ്റിങ്ങൽ അവനവഞ്ചേരി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ചിറയിൻകീഴ് ബ്ലോക്ക് മെമ്പറായ നന്ദുരാജിന്റെ വിവാഹമോതിരമാണ് മണിക്കൂറുകൾക്കകം ആറ്റിങ്ങൽ ഫയർഫോഴ്‌സിന്റെ സ്കൂബ ടീം കണ്ടെത്തിയത്.

ഒ ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഒ ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ ആര്‍ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ വൈകീട്ട് നാലു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് കേളു മന്ത്രിയാകുന്നത്.

വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ് കേളു. വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ്. ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മന്ത്രിയാകുന്ന സിപിഎം നേതാവുമാണ് കേളു. 10 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് പ്രസിഡന്റായിരുന്നതിന്റെ ഭരണപരിചയവുമായിട്ടാണ് കേളു മന്ത്രിപദവിയിലേക്കെത്തുന്നത്.

കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. പട്ടികജാതി- പട്ടിക വര്‍ഗ ക്ഷേമം മാത്രമാണ് നല്‍കിയിട്ടുള്ളത്. ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലമെന്ററി കാര്യം എംബി രാജേഷിനും നല്‍കാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. ആദ്യമായി മന്ത്രിയാകുന്നു എന്ന കാരണത്താലാണ് കേളുവിന് ഈ വകുപ്പുകള്‍ നല്‍കാത്തത് എന്നാണ് റിപ്പോര്‍ട്ട്.