by Midhun HP News | Jun 22, 2024 | Latest News, കേരളം
കോഴിക്കോട്: നാദാപുരത്ത് കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മൽ ശ്രീലിമ (23) ആണ് മരിച്ചത്. കൈവേലി ടൗണിനടുത്തു താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെ കുളിമുറിയിലാണ് വ്യാഴാഴ്ച വൈകീട്ട് ശ്രീലിമയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിലായിരുന്ന യുവതി ഇന്നലെ വൈകീട്ടോടെ മരിച്ചു. ടീച്ചർ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ ശേഷം പിഎസ്‍സി പരീക്ഷാ പരിശീലനത്തിലായിരുന്നു.
മാതാപിതാക്കൾ: രവീന്ദ്രൻ, റീജ. സഹോദരൻ: ശ്രീഹരി.
by Midhun HP News | Jun 22, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത.
അതേസമയം മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
by Midhun HP News | Jun 22, 2024 | Latest News, മരണം
ആറ്റിങ്ങൽ കടുവയിൽ ലീലാലയത്തിൽ റിജു ബി നായർ (49) അന്തരിച്ചു. ഭാസ്കരൻ നായരുടെയും ലീലയുടേയും മകനായ റിജു അർബൻ ബാങ്ക് ഉദ്യോഗസ്ഥൻ ആണ്.
ഭാര്യ: മായ
മകൻ: ഹരി നാരായണൻ
സഹോദരങ്ങൾ: ബിജു, രാജി
സംസ്കാരം ഇന്ന് രാവിലെ 11.30 വീട്ടുവളപ്പിൽ നടക്കും.
by Midhun HP News | Jun 21, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ബന്ധുവായ യുവതിക്ക് ഒപ്പം താമസിച്ച് അവരുടെ രണ്ടു പെൺമക്കളെയും ലൈംഗികാതിക്രമത്തിന് വിധേയമാക്കി വന്ന പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ വിധിച്ചു. രണ്ട് പെൺകുട്ടികളോടും അതിക്രമം നടത്തിയത് സംബന്ധിച്ച് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത പ്രകാരം ഇരു കേസുകളിലും വിചാരണ പൂർത്തിയാക്കിയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ബിജു കുമാർ സി.ആർ പ്രതിയെ കുറ്റക്കാരൻ എന്ന് കണ്ടെത്തി ഇരു കേസുകളിലും ശിക്ഷ വിധിച്ചത്. പ്രതിക്ക് വ്യത്യസ്ത കേസുകളിലായി കഠിനതടവ് ഉൾപ്പെടെ ജീവിതാന്ത്യം വരെ തടവും, 14 ലക്ഷത്തി അമ്പതിനായിരം രൂപ പിഴ ശിക്ഷയുമാണ് ശിക്ഷ വിധിച്ചത്.
കുട്ടികളുടെ മൊഴിയിൽ ലൈംഗിക അതിക്രമം സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
പെൺകുട്ടികളിൽ മുതിർന്ന ആളെ അതിക്രമിച്ചത് സംബന്ധിച്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 26 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകൾ പ്രോസിക്യൂഷൻ ആസ്പദമാക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയാക്കിയത് സംബന്ധിച്ച കേസിൽ പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ ആധാരമാക്കുകയും ചെയ്തു.
അച്ചൻകോവിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന പ്രകാശ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച കേസിൽ കുറ്റകൃത്യം സംഭവിച്ചത് പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണെന്ന് കണ്ട് പള്ളിക്കൽ പോലീസ് സ്റ്റേഷ്ന് കൈമാറി. പള്ളിക്കൽ സബ്ഇൻസ്പെക്ടർ എം.സഹില്‍ എഫ്.ഐ.ആർ റീരജിസ്റ്റർ ചെയ്ത് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത്.പി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസുകളിലാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം.മുഹസിൻ ഹാജരായി.
ഇരകളായ പെൺകുട്ടികൾ ആരെന്ന് വ്യക്തം ആകും എന്നതിനാൽ പ്രതിയുടെ ചിത്രവും പേരും വാർത്തയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പോക്‌സോ നിയമ പ്രകാരം ഇരകൾ ആരെന്ന് വാർത്തയിലൂടെ വ്യക്തമാക്കപ്പെടാൻ പാടില്ല.
by Midhun HP News | Jun 21, 2024 | Latest News, കേരളം
അന്താരാഷ്‌ട്ര യോഗ ദിനത്തിൽ ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാരതീയ പൈതൃകത്തിൽ നിന്ന് ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് യോഗയെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. കേവലമൊരു വ്യായമമുറ എന്നതിന് പുറമേ മനസ്സിനും ശരീരത്തിനും ആത്മാവിനുമിടയിൽ ഐക്യം വളർത്തിയെടുക്കുന്ന, സമഗ്രമായ ക്ഷേമത്തിലേക്കുള്ള ഒരു യാത്രയാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ യോഗയുടെ പരിവർത്തന ശക്തിയെ ഉൾക്കൊള്ളാം. പരിചയ സമ്പന്നനായ പരിശീലകനോ കൗതുകമുള്ള തുടക്കകാരനോ ആകട്ടെ, ആഴത്തിൽ ശ്വാസമെടുത്ത് മനസിനെ ശാന്തമാക്കാമെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ കോവളം ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജിൽ നടന്ന യോഗാ ദിനാചാരണ പരിപാടിയിലാണ് സുരേഷ് ഗോപി പങ്കെടുത്തത്.
Recent Comments