കഴക്കൂട്ടം കാരോട് ദേശീയപാതയിൽ തിരുവല്ലത്തെ ടോൾ പ്ലാസ വഴിയുള്ള യാത്രയ്ക്ക് തിങ്കളാഴ്ച മുതൽ അധിക ടോൾ നിരക്ക് നൽകണം

കഴക്കൂട്ടം കാരോട് ദേശീയപാതയിൽ തിരുവല്ലത്തെ ടോൾ പ്ലാസ വഴിയുള്ള യാത്രയ്ക്ക് തിങ്കളാഴ്ച മുതൽ അധിക ടോൾ നിരക്ക് നൽകണം

കഴക്കൂട്ടം കാരോട് ദേശീയപാതയിൽ തിരുവല്ലത്തെ ടോൾ പ്ലാസ വഴിയുള്ള യാത്രയ്ക്ക് തിങ്കളാഴ്ച മുതൽ അധിക ടോൾ നിരക്ക് നൽകണം. ഞായറാഴ്ച അർദ്ധരാത്രി മുതൽ പുതിയ നിരക്ക് വന്നു. നിലവിലുള്ളതിനേക്കാൾ അഞ്ച് രൂപ വർദ്ധിപ്പിച്ചാണ് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചത്. കാർ ജീപ്പ് വാൻ തുടങ്ങിയ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് ഇനിമുതൽ 155 രൂപ കൊടുക്കണം. ചെറിയ ചരക്ക് വാഹനങ്ങൾക്ക് 245, ബസ് ട്രക്ക് തുടങ്ങിയവയ്ക്ക് 520 രൂപ എന്നിങ്ങനെയാണ് ഒരു വശത്തേക്കുള്ള ചാർജ്.

കിഴുവിലം ജി.വി.ആർ.എം യു.പി സ്കൂളിലെ പ്രവേശനോത്സവം മനോഹരമാക്കി

കിഴുവിലം ജി.വി.ആർ.എം യു.പി സ്കൂളിലെ പ്രവേശനോത്സവം മനോഹരമാക്കി

കിഴുവിലം ജി. വി. ആർ. എം യു.പി സ്കൂളിലെ പ്രവേശനോത്സവം മുൻ ആറ്റിങ്ങൽ എ ഇ ഒ വിജയകുമാരൻ നമ്പൂതിരി അക്ഷരദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അശ്വതി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാദ്ധ്യാപിക ശ്രീജ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പ്രസന്ന, ബ്ലോക്ക്‌ മെമ്പർ ശ്രീകണ്ഠൻ, മുൻ അദ്ധ്യാപിക പ്രീത, സ്കൂൾ മാനേജർ നാരായണൻ, റോട്ടറി ക്ലബ്‌ അംഗം സുരേഷ്‌കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. റോട്ടറി ക്ലബ്ബും മറ്റ് അഭ്യുദയകാംഷികളും സംഭാവന ചെയ്ത നോട്ട്ബുക്കുകളും ബാഗുകളും നവാഗതർക്ക് വിതരണം ചെയ്തു. എസ് ആർ ജി കൺവീനർ രഞ്ജുഷ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സ് എടുത്തു. സ്റ്റാഫ്‌ സെക്രട്ടറി മനോജ്‌ കൃതജ്ഞത രേഖപ്പെടുത്തി.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ പ്രവേശനോത്സവം ഗംഭീരമാക്കി

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ പ്രവേശനോത്സവം ഗംഭീരമാക്കി

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പ്രവേശനോത്സവം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭാ കൗൺസിലർമാരായ ആർ.എസ്. അനൂപ്, കെ. പി. രാജഗോപാലൻ പോറ്റി, എസ്. ഗിരിജ പേരും പിടിഎ പ്രസിഡൻറ് ജി ആർ ജിബി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി സ്കൂൾ എസ്.എം.സി. ചെയർമാൻ ആർ. ചിത്രകുമാർ, അധ്യാപകരായ എൻ. സാബു, ജയിംസ് സ്റ്റാഫ് സെക്രട്ടറി ആർ.എസ്. ലിജിൻ എന്നിവർ സംബന്ധിച്ചു. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ മുത്തുക്കുടകളേന്തിയ കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ഘോഷയാത്രയോടെയാണ് പുതിയ കുട്ടികളെ സ്വീകരിച്ചത്. ബലൂണുകളും വർണ്ണകുടകളും പഠനോപകരണങ്ങളും നവാഗതർക്ക് സമ്മാനിച്ചു.

തെരഞ്ഞെടുപ്പ് ഫലം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി, അഡ്മിന്‍മാര്‍ക്ക് മുന്നറിയിപ്പ്

തെരഞ്ഞെടുപ്പ് ഫലം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി, അഡ്മിന്‍മാര്‍ക്ക് മുന്നറിയിപ്പ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ത്തകളുടെ നിജസ്ഥിതി എളുപ്പത്തില്‍ സ്ഥിരീകരിക്കുന്നതിന് ജില്ലാതലത്തില്‍ സെല്ലിന് രൂപം നല്‍കുമെന്നും. സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫെസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്‌സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴി വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്ന ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കും.

ഇത്തരം പോസ്റ്ററുകള്‍, വിഡിയോകള്‍, ടെക്സ്റ്റ്- ശബ്ദ സന്ദേശങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും.’ വാട്‌സ്ആപ്പ്, ഗ്രൂപ്പുകളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ വരുന്നപക്ഷം അവയുടെ അഡ്മിന്‍മാര്‍ക്കെതിരെ നടപടി വരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്നു

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്നു

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ പ്രവേശനോത്സവത്തോടെ ഇന്ന് തുറന്നു. 2,44,646 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ ഒന്നാംക്ലാസിലെത്തുക. പുതുക്കിയ പാഠപുസ്തകങ്ങളോടെ പുതിയ സ്‌കൂള്‍ അധ്യയനവര്‍ഷം തുടങ്ങുന്നത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാഠപുസ്തകങ്ങള്‍ പരിഷ്‌ക്കരിച്ചത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങള്‍. മറ്റ് ക്ലാസുകളില്‍ അടുത്ത അധ്യയനവര്‍ഷം പുതുക്കിയ പാഠപുസ്തകങ്ങളെത്തും.