മലയാളത്തിന്റെ ‘ദൃശ്യ’വിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാൾ

മലയാളത്തിന്റെ ‘ദൃശ്യ’വിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാൾ

മലയാള സിനിമയിലെ അഭിനയ ചക്രവർത്തി മോഹൻലാലിന് ഇന്ന് 66-ാം പിറന്നാൾ. പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ പങ്കുവെക്കുകയാണ് ആരാധകരും സിനിമാലോകവും. നാല് ദേശീയ പുരസ്‌കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹൻലാൽ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങൾക്ക് അതീതമാണ് മോഹൻലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21നാണ് വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹൻലാലിന്റെ ജനനം. മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്‌കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ മോഡൽ സ്‌കൂളിലാണ് മോഹൻലാൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്‌കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു സാധാരണ സ്‌കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്‌കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്.

തിരനോട്ടം (ചലച്ചിത്രം, 1978) എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. ഒരു ഹാസ്യകഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. എന്നാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.

ഫാസിൽ സംവിധാനം ചെയ്ത ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മോഹൻലാൽ പ്രേക്ഷകർക്ക് മുൻപിൽ ആദ്യമായി എത്തുന്നത്. പൂർണിമ ജയറാം, ശങ്കർ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രത്തിൽ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. 1980-90കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ സൂപ്പർതാര പദവിയിലേക്ക് ഉയരുന്നത്.

‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി’ലെ സോളമൻ, ‘നാടോടിക്കാറ്റി’ലെ ദാസൻ, ‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണൻ, ‘ചിത്ര’ത്തിലെ വിഷ്ണു, ‘കിരീട’ത്തിലെ സേതുമാധവൻ, ‘ഭരത’ത്തിലെ ചിത്രത്തിലെ ഗോപി, ‘കമലദള’ത്തിലെ നന്ദഗോപൻ, ‘ദേവാസുര’ത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ‘ഇരുവറി’ലെ ആനന്ദൻ, ‘വാനപ്രസ്ഥ’ത്തിലെ കുഞ്ഞിക്കുട്ടൻ, ‘സ്ഫടിക’ത്തിലെ ആടുതോമ, ‘ദശരഥ’ത്തിലെ രാജീവ് മേനോൻ, ‘ഉണ്ണികളെ ഒരു കഥപറയാം’ എന്ന ചിത്രത്തിലെ എബി അബ്രഹാം, ‘തന്മാത്ര’യിലെ രമേശൻ നായർ, ‘പരദേശി’യിലെ വലിയകത്തു മൂസ, ‘ഭ്രമര’ത്തിലെ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്.

വർഗ്ഗീയ ലഹളയേയും ആത്മീയതയേയും ചർച്ച ചെയ്ത ‘ഗുരു’വാണ് മോഹൻലാലിന്റെ മറ്റൊരു ശ്രദ്ധേയമായ സിനിമ. 1997ൽ പുറത്തിറങ്ങിയ ഈ ചിത്രം ഓസ്‌കർ പുരസ്‌കാരത്തിനുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. രാജീവ് അഞ്ചൽ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.

രാംഗോപാൽ വർമ സംവിധാനം ചെയ്ത ‘കമ്പനി’, മണിരത്‌നം ഒരുക്കിയ ‘ഇരുവർ’ തുടങ്ങിയവയാണ് മോഹൻലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങൾ. എം.ജി.ആർകരുണാനിധിജയലളിത എന്നിവരുടെ ജീവിതത്തിന്റെ അംശങ്ങൾ പകർത്തിയ ‘ഇരുവറി’ൽ ആനന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ അവിസ്മരണീയമായ പ്രകടനമാണ് കാഴ്ച വച്ചത്. പ്രകാശ് രാജ്, ഐശ്വര്യ റായ്, തബു, രേവതി, നാസർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തിയത്. മികച്ച സഹനടനും ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്‌കാരങ്ങൾ ഇരുവറിന് ലഭിച്ചപ്പോൾ, മികച്ച നടനുള്ള പട്ടികയിൽ മോഹൻലാലിന്റെ പേരില്ലാത്തത് അന്നത്തെ കാലത്ത് വലിയ ചർച്ചയായി മാറിയിരുന്നു. 13 തവണ ദേശീയ പുരസ്‌കാരങ്ങൾ മോഹൻലാലിന് കൈയ്യെത്തും ദൂരത്ത് നിന്ന് നഷ്ടമായി.

1996 മുതൽ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ മോഹൻലാലിന്റെ പ്രശസ്തിയും തരപദവിയും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമാതാക്കളും സംവിധായകരും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങൾ വിജയിച്ചെങ്കിലും പിന്നീട് പല തരത്തിലുള്ള വിമർശനങ്ങൾക്ക് മോഹൻലാൽ വിധേയനാവുകയും ചെയ്തു.

അഭിനയ ജീവിതത്തിൽ നാല് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ മോഹൻലാൽ എന്ന പേര് ഇന്ന് ഒരു വലിയ ബ്രാൻഡാണ്. ബോക്‌സ് ഓഫീസ് കണക്കുകൾ പരിശോധിച്ചു നോക്കിയാൽ റെക്കോഡുകൾ സൃഷ്ടിക്കുന്നതും തകർക്കുന്നതും മോഹൻലാൽ ചിത്രങ്ങളാണ്. ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടുന്ന മലയാള ചിത്രം മോഹൻലാലിന്റെ പുലിമുരുകനാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 2016ലാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ 200 കോടി ക്ലബിൽ ഇടംനേടി ചരിത്രം കുറിച്ചു.

പതിനാറാം കേരള നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുന്നു; സഭയിൽ കൗതുകക്കാഴ്ചകൾ

പതിനാറാം കേരള നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുന്നു; സഭയിൽ കൗതുകക്കാഴ്ചകൾ

തിരുവനന്തപുരം: തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ നവനിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങുകൾ തലസ്ഥാനത്തെ നിയമസഭാ മന്ദിരത്തിൽ സജീവമായി പുരോഗമിക്കുന്നു. ഗവർണർക്ക് മുന്നിൽ മുൻപ് പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ പ്രോടേം സ്പീക്കർ ജി. സുധാകരനാണ് പുതിയ സഭയിലെ അംഗങ്ങൾക്ക് ഔദ്യോഗികമായി സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.

അസംബ്ലി ചട്ടങ്ങൾ അനുസരിച്ച് പൂർണ്ണമായും അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കായി വേദിയിലേക്ക് ക്ഷണിക്കുന്നത്. ഇതനുസരിച്ച് കലാമശ്ശേരി മണ്ഡലത്തിൽ നിന്നും വിജയിച്ച് പുതിയ യുഡിഎഫ് സർക്കാരിൽ ഫിഷറീസ് മന്ത്രിയായി ചുമതലയേറ്റ മുസ്ലിം ലീഗ് നേതാവ് വി ഇ അബ്ദുൾ ഗഫൂറാണ് സഭയിൽ ഏറ്റവും ആദ്യം സത്യവാചകം ചൊല്ലിയത്. അക്ഷരമാലാ ക്രമത്തിൽ പട്ടികയിൽ ഏറ്റവും ഒടുവിലുള്ള വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്നുള്ള സിപിഎം എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയാണ് ഏറ്റവും അവസാനമായി സത്യപ്രതിജ്ഞ ചെയ്യേണ്ടത്.

കൈകൊടുത്ത് ഗോവിന്ദൻ; കന്നഡയിൽ അഷ്റഫും സൈക്കിളിൽ ചാണ്ടിയും

മ്മ്യൂണിസ്റ്റ് കോട്ടയായ ആറ്റിങ്ങലിൽ നിന്നും വിജയിച്ചെത്തിയ ഒ.എസ്. അംബികയാണ് പുതിയ നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. കടുത്ത പ്രാദേശിക ഭാഷാ സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എ.കെ.എം. അഷ്റഫ് കന്നഡ ഭാഷയിലാണ് ഇത്തവണയും സത്യവാചകം ചൊല്ലിയത്. പുതുപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ തികച്ചും വ്യത്യസ്തമായ രീതിയിൽ സൈക്കിൾ ചവിട്ടിയാണ് ഇന്ന് നിയമസഭാ മന്ദിരത്തിലേക്ക് എത്തിയത്.

കോൺഗ്രസ് ഔദ്യോഗികമായി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് നിയമസഭയിലെത്തിയ ടി.കെ. ഗോവിന്ദൻ, സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതിപക്ഷ നിരയിലുണ്ടായിരുന്ന മുൻ മുഖ്യമന്ത്രിയും പുതിയ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ അടുത്തെത്തി ഹസ്തദാനം (Handshake) നൽകിയത് സഭയിലെ കൗതുകക്കാഴ്ചയായി. പിണറായി വിജയൻ കസേരയിൽ നിന്നെഴുന്നേറ്റ് തിരികെയും നിറഞ്ഞ ചിരിയോടെ കൈകൊടുത്ത് സൗഹൃദം പങ്കുവെച്ചു. ഇടതുപക്ഷ മുന്നണിയിൽ നിന്നും വിജയിച്ചെത്തിയ എംഎൽഎമാർ സഗൗരവമാണ് സത്യവാചകമായി ചൊല്ലുന്നത്.

105-ാമനായി സതീശൻ; 133-ാമനായി പിണറായി വിജയൻ

മുഖ്യമന്ത്രി വി.ഡി. സതീശൻ ലിസ്റ്റിലെ അക്ഷരമാലാ ക്രമമനുസരിച്ച് 105-ാമത്തെ ആളായാണ് സത്യപ്രതിജ്ഞ ചെയ്യുക. കഴിഞ്ഞ രണ്ടു തവണയും മുഖ്യമന്ത്രിയായി സഭയെ നയിക്കുകയും ഇത്തവണ പ്രതിപക്ഷത്തിന്റെ അമരക്കാരനായി മാറുകയും ചെയ്ത പിണറായി വിജയൻ പട്ടികയിലെ 133-ാമത്തെ ആളായാണ് പ്രോടേം സ്പീക്കർക്ക് മുന്നിലെത്തി നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുക.. നിലവിൽ സഭയിൽ ചടങ്ങുകൾ തത്സമയം തുടരുകയാണ്.

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; നാലുദിവസത്തിനിടെ കൂടിയത് 2800 രൂപ, 1,17,000ന് മുകളില്‍

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; നാലുദിവസത്തിനിടെ കൂടിയത് 2800 രൂപ, 1,17,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 360 രൂപയാണ് വര്‍ധിച്ചത്. 1,17,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കൂടിയത്. 14,660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 1760 രൂപയാണ് വര്‍ധിച്ചത്.

ആഗോള വിപണിയില്‍ എണ്ണവില താഴ്ന്നതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 105 ഡോളറായാണ് താഴ്ന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തി അമേരിക്കയും ഇറാനും ഉടന്‍ തന്നെ സമാധാന കരാറില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയാണ് എണ്ണവില കുറയാന്‍ കാരണം.

ഇതിന് പുറമേ അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടല്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ തുടങ്ങി; കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് എകെഎം അഷ്റഫ്

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ തുടങ്ങി; കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് എകെഎം അഷ്റഫ്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെപ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ . ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഒഎസ് അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. കന്നട ഭാഷയിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയിലേക്ക് സൈക്കിളിൽ എത്തിയ ചാണ്ടി ഉമ്മൻ എംഎൽഎ ശ്രദ്ധേയനായി.

നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക. 29നാണ് നയപ്രഖ്യാപന പ്രസംഗം.

തിങ്കളാഴ്ചയാണ് വി ഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും അണിയറ നീക്കങ്ങള്‍ക്കുമൊടുവില്‍ വി ഡി സതീശന്‍ മന്ത്രിസഭയിലെ അംഗങ്ങളുടെ സമ്പൂര്‍ണ വകുപ്പുവിഭജനം ഇന്നലെയാണ് ഔദ്യോഗികമായി പൂര്‍ത്തിയായത്.

നാരായണൻ (62) നിര്യാതനായി

നാരായണൻ (62) നിര്യാതനായി

കല്ലമ്പലം:മടവൂർ സീമന്തപുരം വൈ എം എ ജംഗ്ഷൻ ശ്രീ നിത്യത്തിൽ നാരായണൻ (62) (റിട്ട്: എസ് ഐ ഓഫ് പോലീസ്) നിര്യാതനായി.ഭാര്യ: തങ്കമണി. മക്കൾ: നിത്യ,വിദ്യ മരുമക്കൾ:ശ്രീജിത്ത്, വിനോദ്. മരണാനന്തര ചടങ്ങുകൾ ഞായർ (24.06)രാവിലെ 8.30 ന്