by Midhun HP News | Aug 24, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ധന. കിലോഗ്രാമിന് 70 മുതല്‍ 75 രൂപ വരെയാണ് കൃഷിക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വില. ഒരു മാസം മുന്‍പു വരെ 45 രൂപ വരെയാണ് ലഭിച്ചിരുന്നത്. ഇതോടെ പൊതു വിപണിയില്‍ പഴത്തിന്റെ വില 80നു മുകളിലാണ്.
ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതാണ് ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് കാരണമായി പറയുന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വയനാട്ടില്‍ നിന്ന് വേണ്ടത്ര നേന്ത്രക്കുലകള്‍ ലഭിക്കുന്നില്ല. ഇതോടൊപ്പം തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരവ് കുറഞ്ഞതും വില വര്‍ധിക്കാന്‍ കാരണമായി. സീസണില്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര വില ലഭിക്കാതെ വന്നതോടെ വലിയൊരു വിഭാഗം കര്‍ഷകര്‍ നേന്ത്രവാഴ കൃഷി ഉപേക്ഷിച്ചതും തിരിച്ചടിയായി.
ഓണ സീസണ്‍ അടുത്തെത്തി നില്‍ക്കുമ്പോള്‍ ഞാലി ഉള്‍പ്പെടെയുള്ള ചെറുകായ്ക്കും ഭേദപ്പെട്ട വിലയാണ് ലഭിക്കുന്നത്. ഞാലിക്ക് കിലോഗ്രാമിന് 80 രൂപയ്ക്കു മുകളിലാണ് വില. എന്നാല്‍ ഇവയുടെ ഉല്‍പ്പാദനത്തിലും വലിയ തോതിലുള്ള ഇടിവുണ്ട്. ഓണ സദ്യയില്‍ ഒഴിച്ചു കൂടാനാകാത്തതാണ് ചെറുപഴം.




by Midhun HP News | Aug 24, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 1,20,000ന് മുകളില്‍. പവന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,20,000ന് മുകളില്‍ എത്തിയത്. ഇന്ന് 1,20,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് വര്‍ധിച്ചത്. 15,030 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20 ദിവസത്തിനിടെ പവന്‍ വിലയില്‍ 15,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയുടെ കുതിപ്പിന് കാരണം. ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ബോണ്ട് ആദായത്തിലുണ്ടായ കുറവും സ്വര്‍ണത്തിന് കരുത്തേകി. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.




by Midhun HP News | Aug 24, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

തിരുവോണ ദിനമായ ബുധനാഴ്ചയും മൂന്നാം ഓണമായ വ്യാഴാഴ്ചയും മഴ മുന്നറിയിപ്പ് ഉണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യതയില്ലെങ്കിലും നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Aug 23, 2026 | Latest News, കേരളം
കൊച്ചി: വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണം.
പ്രളയ രക്ഷപ്രവർത്തനത്തിന് എത്തിയ വണ്ടിയ്ക്ക് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിൽ കോടതി അസന്തുഷ്ടി രേഖപ്പെടുത്തി. ഥാർ ജീപ്പിന്‍റെ നിയമലംഘനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കോടതി പരിശോധിച്ചു. ഥാർ ജീപ്പിൽ ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. അതിന് 5000 രൂപ പിഴയും പിയുസി സംബന്ധമായ ലംഘനത്തിന് 2000 രൂപ പിഴയുമാണ് ചുമത്തിയത്. ആറ് അനധികൃത ലൈറ്റുകൾക്കായി ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിലാണ് കോടതി അസന്തുഷ്ടി രേഖപ്പെടുത്തിയത്. പ്രളയ രക്ഷപ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ഇട്ടതിനാണ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം നൽകിയതെങ്കിൽ പിഴ പോരെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
അനുവദനീയമായതിൽ കൂടുതലായി ഒരു ലൈറ്റും വാഹനത്തിൽ ഘടിപ്പിക്കരുത്. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കണം. അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകൾ കാൽനടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തിൽ ആക്കുമെന്ന് കോടതി വിലയിരുത്തി. ശബ്ദവും തീയും ഉണ്ടാകുന്ന പുകക്കുഴലുകൾ അപകട സാധ്യത സൃഷ്ടിക്കുന്നതാണ്. ഇത് കർശനമായി നിയന്ത്രിക്കണം. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ മോഡിഫിക്കേഷനിലും പൊലീസും എംവിഡിയും കർശന നടപടി എടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സ്വീകരിച്ച നടപടികൾ സെപ്റ്റംബർ ഏഴിന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
by Midhun HP News | Aug 23, 2026 | Latest News, ജില്ലാ വാർത്ത, മരണം
ഇടയ്ക്കോട് ഊരു പൊയ്ക ശിങ്കാരം മുക്കിൽ-വിശ്വേശരൻ നായർ (74) മരണപ്പെട്ടു.
ഭാര്യ: ഗോമതി അമ്മ
മക്കൾ: പരേതനായ വിനോദ് കുമാർ, ലതാകുമാരി
മരുമക്കൾ: വിജയൻ നായർ, തുഷാര.




Recent Comments