പ്ലസ് ടു ഓണപ്പരിക്ഷ ടൈം ടേബിളിൽ മാറ്റം; പുതുക്കിയ തീയതി ഇങ്ങനെ

പ്ലസ് ടു ഓണപ്പരിക്ഷ ടൈം ടേബിളിൽ മാറ്റം; പുതുക്കിയ തീയതി ഇങ്ങനെ

തിരുവനന്തപുരം: പ്ലസ് ടു ഓണപ്പരിക്ഷ ടൈം ടേബിളിൽ മാറ്റം വരുത്തി. ഓഗസ്റ്റ് 18ന് ഉച്ചക്ക് ശേഷം നടക്കാനിരുന്ന ബയോളജിയും 20ന് ഉച്ചക്ക് ശേഷം നിശ്ചയിച്ചിരുന്ന അക്കൗണ്ടൻസി പരീക്ഷയുടെയും ടൈം ടേബിളിൽ ആണ് മാറ്റം വരുത്തിയിരിക്കുന്നത്. ഈ പരീക്ഷകൾ 14ന് രാവിലെ നടത്താനാണ് തീരുമാനം. ഇത് അനുസരിച്ചു ടൈം ടേബിളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

കനത്ത മഴയും പ്രളയ സാഹചര്യവും പരിഗണിച്ച് ഓണപ്പരീക്ഷകള്‍ മാറ്റി വെക്കണമെന്നുള്ള ആവശ്യം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ല. മുമ്പ് നിശ്ചയിച്ചതുപോലെ ഓണപ്പരീക്ഷകള്‍ ഈ മാസം 13 ന് തന്നെ തുടങ്ങും. 20 ന് അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓഗസ്റ്റ് 21 ന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും.പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍ ആ ദിവസത്തെ പരീക്ഷ ഓണം കഴിഞ്ഞ് നടക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക. എന്നാല്‍ ഒട്ടേറെ ദിവസത്തെ അവധിക്കു പുറമേ, ഓണപ്പരീക്ഷ കൂടി മാറ്റുന്നത്, സ്‌കൂള്‍ അക്കാദമി കലണ്ടറിനെയാകെ താളം തെറ്റിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

ചാത്തൻപാറയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

ചാത്തൻപാറയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

കല്ലമ്പലം: ചാത്തൻപാറയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചാത്തൻപാറ സ്വദേശിയായ ഗോവിന്ദ് (20) ആണ് മരിച്ചത്. ചൊവ്വാഴ്ച വീടിന് സമീപമുള്ള റോഡിലാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ ഗോവിന്ദ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോവിന്ദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

പി.കേശവൻ നായർ (84) അന്തരിച്ചു

പി.കേശവൻ നായർ (84) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി സുജാ വിഹാറിൽ പി.കേശവൻ നായർ (84) (റിട്ട. അണ്ടർ സെക്രട്ടറി, ഗവ: സെക്രട്ടറിയേറ്റ്) അന്തരിച്ചു.

ഭാര്യ: കുമാരി ലതിക [റിട്ട. ഡെപ്യൂട്ടി തഹസിൽദാർ]
മക്കൾ: സുജ [പ്രസിഡണ്ട് AMCO സൊസൈറ്റി അവനവഞ്ചേരി], സിമി (HSST എം.എം എച്ച് എസ് എസ് നിലമേൽ) മരുമക്കൾ: അഡ്വ.കെ.അനിരുദ്ധൻ, സജി.എസ്. (റിട്ട. ഹെഡ്മാസ്റ്റർ സെൻറ് അഗസ്റ്റ്യൻസ് എച്ച്.എസ് മുരുക്കുംപുഴ)

സഞ്ചയനം: ശനി രാവിലെ 8 മണി

മുതലപൊഴി ഹാർബറിൽ കായലിൽ വീണ് കാണാതായ മൽസ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മുതലപൊഴി ഹാർബറിൽ കായലിൽ വീണ് കാണാതായ മൽസ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചിറയിൻകീഴ്: മുതലപൊഴി, ഹാർബറിൽ കായലിൽ വീണ് കാണാതായ മൽസ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻ മണ്ണ് വാടയിൽ വീട്ടിൽ പ്രവീൻ എന്ന് വിളിക്കുന്ന തോമസ് (37) ആണ് മരിച്ചത്. മുതലപ്പൊഴി താഴംപള്ളി ലേലഹാളിന് സമീപം കായലിൽ മത്സ്യ തൊഴിലാളികൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തുടർന്ന് ഫിഷറീസ് വാർഡന്മാർ കരയ്ക്കെത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.
ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർഫോഴ്സ് സ്‌കൂബ സംഘവും മത്സ്യതൊഴിലാളികളും ഒരു മണിക്കൂറിലധികം നടത്തിയ തിരച്ചിൽ വെളിച്ച കുറവിനെ തുടർന്നാണ് ഇന്നലെ രാത്രി വൈകി അവസാനിപ്പിച്ചത്. ഇന്നലെ വൈകുന്നേരം 5:30 മണിയോടെയാണ് അപകടം. താഴംപള്ളി ലേല ഹാളിന് സമീപം കായലിൽ മത്സ്യവിൽപനയ്ക്ക് ശേഷം വള്ളം വൃത്തിയാക്കാനായി പോയതായിരുന്നു. ഇയാളോടൊപ്പം മറ്റ് മൂന്ന് തൊഴിലാളികൾ കൂടി വള്ളത്തിലുണ്ടായിരുന്നു. ഈ സമയത്ത് അപസ്മാരം അനുഭവപ്പെട്ട് തോമസ് വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അഞ്ചുതെങ്ങ് സ്വദേശി അൽഫോൺസിൻ്റെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ് തോമസ് ജോലിക്കെത്തിയത്.

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; മരണം 132 ആയി

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; മരണം 132 ആയി

ബൊഗോട്ട: കൊളംബിയയെ നടുക്കി വന്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 132 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. റിസ റാള്‍ഡ പ്രവിശ്യയെയാണ് ദുരന്തം ഏറ്റവും അധികം ബാധിച്ചത്‌.

ബൊഗോട്ടയില്‍ നിന്ന് 400 കിലോ മീറ്റര്‍ അകലെയുള്ള സാന്‍ ജോസ് ഡെല്‍ പാല്‍മര്‍ ആണ് പ്രഭവ കേന്ദ്രം. അയല്‍രാജ്യമായ ഇക്വഡോറിലും പ്രകമ്പനം ഉണ്ടായി. വ്യാപകനാശനഷ്ടമാണ് ഉണ്ടായത്. സാഹചര്യം ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.34നാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ 100 കിലോമീറ്ററോ അതിൽ കൂടുതലോ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് കൊളംബിയൻ അധികൃതർ പറഞ്ഞു.

ബൊഗോട്ടയില്‍ നിന്ന് മുന്‍കരുതലിന്റെ ഭാഗമായി ആളുകളെ ഒഴിപ്പിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് കൊളംബിയന്‍ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഭൂമി കുലുങ്ങിയതിനെ തുടര്‍ന്ന് കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലും ഇക്വഡോറിലെ ക്വിറ്റോയിലും കെട്ടിടങ്ങളില്‍നിന്ന് ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. ജൂൺ അവസാനം വെനസ്വേലയിൽ 7.2, 7.5 തീവ്രതയുള്ള ഭൂചലനങ്ങളുണ്ടായിരുന്നു. അന്ന് നൂറുകണക്കിന് കെട്ടിടങ്ങൾ തകരുകയും 5,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.