by Midhun HP News | Apr 22, 2026 | Latest News, കേരളം
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് 700 മീറ്റര്‍ അകലെയുള്ള വീട് കുലുങ്ങിയപ്പോള്‍ അച്ഛന്‍ നിഖിലും ആറു വയസുകാരി ടെസ മരിയ നിഖിലും ഞെട്ടിയുണര്‍ന്നു. സ്‌ഫോടനം നടക്കുന്ന സമയത്ത് അച്ഛനൊപ്പം ഉച്ചമയക്കത്തിലായിരുന്നു ടെസ. ഞെട്ടിയുണര്‍ന്നപ്പോള്‍ കാല്‍ വേദനിച്ചു. നോക്കിയപ്പോള്‍ ബെഡില്‍ നിറയെ ചോര. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ജനല്‍ചില്ലുകള്‍ പൊട്ടിത്തെറിച്ച് ടെസയുടെ കാലില്‍ തുളച്ചു കയറുകയായിരുന്നു.ടിവി ഉള്‍പ്പെടെ വീട്ടുപകരണങ്ങള്‍ പൊട്ടുന്ന ശബ്ദം പിന്നാലെ കേട്ടതോടെ കുഞ്ഞിനെയുമെടുത്ത് നിഖില്‍ അടുത്ത മുറിയിലേക്ക് ഓടി.
ടെസയുടെ സഹോദരി ഇസാ മരിയ, അമ്മ അമ്മുവിന്റെ കൂടെ കളിക്കുകയായിരുന്നു. ഇസയുടെ ചെവിയില്‍ ജനല്‍ചില്ല് തട്ടിയെങ്കിലും പരിക്കില്ല. കുഞ്ഞുങ്ങളെയും വാരിയെടുത്ത് നിഖിലും അമ്മുവും പുറത്തേക്ക് ഓടി. സമീപത്തെ വീടുകളില്‍നിന്നും ആളുകള്‍ പുറത്തേക്ക് ഓടിവരുന്നതു കണ്ടതായി നിഖില്‍ പറഞ്ഞു. ടെസയുടെ വലതു കാലിന്റെ മുട്ടിനു താഴെയാണ് രണ്ടു വലിയ ചില്ലുകള്‍ തറച്ചു കയറിയത്. മുണ്ടത്തുകാവ് ബിവിഎല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

by Midhun HP News | Apr 22, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,480 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് കുറഞ്ഞത്. 14,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളും കാരണം ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നിരിക്കുകയാണ്. ഇതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

by Midhun HP News | Apr 21, 2026 | Latest News, ജില്ലാ വാർത്ത, മരണം
കടുവയിൽ വെളൂർക്കോണം സുരഭിയിൽ (ചീനിവിള)
ജഗദമ്മ (90) അന്തരിച്ചു.
മകൻ: മധുകുമാർ (മുൻസിഫ് കോടതി)
മരുമകൾ നിഷ എസ് (ചിറയിൻകീഴ് ബ്ലോക്ക്)
സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക്
by Midhun HP News | Apr 21, 2026 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. 12 പേരുടെ മരണം സ്ഥിരീകരിച്ചു. എട്ട് പേരുടെ നില അതീവ ഗുരുതരം. നാല്‍പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്‌ഫോടനം ഉണ്ടായി. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി . ആറ് പേരുടെ നില അതീവ ഗുരുതരമാണ്.
നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.പ്രദേശത്ത് ചില ആളുകളുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.
by Midhun HP News | Apr 21, 2026 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. ആറ് പേരുടെ മരണം സ്ഥിരീകരിച്ചു. എട്ട് പേരുടെ നില അതീവ ഗുരുതരം. നാല്‍പതോളം തെഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്‌ഫോടനം ഉണ്ടായി. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി . ആറ് പേരുടെ നില അതീവ ഗുരുതരമാണ്.
നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.പ്രദേശത്ത് ചില ആളുകളുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.
Recent Comments