‘ആ പരാമര്‍ശം വേദനിപ്പിച്ചു, മുഖ്യമന്ത്രി മാപ്പു പറയണം’; ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും

‘ആ പരാമര്‍ശം വേദനിപ്പിച്ചു, മുഖ്യമന്ത്രി മാപ്പു പറയണം’; ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും

തിരുവനന്തപുരത്ത്: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ പുല്ലുവിളയിലെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറും. ഇന്ന് രാവിലെ 10.45 ഓടെയാണ് മന്ത്രിമാരും വിഴിഞ്ഞം എംഎല്‍എ എം വിന്‍സെന്റും അടക്കമുള്ളവര്‍ വീട്ടിലെത്തിയത്.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറെ വേദനിപ്പിച്ചതായി ജോണിന്റെ മകള്‍ ജിജി പ്രതികരിച്ചു. ആ പദവിയിലിരുന്ന് അത് പറയരുതായിരുന്നു. ഉത്തരവാദിത്തപ്പെട്ട കസേരയില്‍ ഇരിക്കുന്നവരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണിത്. ഒരു സമൂഹത്തെ തന്നെ അവഹേളിക്കുന്നതാണിത്. ജനപ്രതിനിധികളില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്തതാണിത്. വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നും ജോണിന്റെ മകള്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ കാണാതായ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജോണിനെ കാണാതായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിമാര്‍ വീട്ടിലെത്തുന്നത്. ജോണിന്റെ കുടുംബത്തിന്റെ വിഷമം ഉള്‍ക്കൊള്ളുന്നുവെന്നും വേദനകളില്‍ പങ്ക് ചേരുന്നുവെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുടുംബത്തിന് നഷ്ടമായത് ഏറെ പ്രിയപ്പെട്ടതാണ്. പ്രതീക്ഷ നഷ്ടപ്പെടാതെ തിരച്ചില്‍ നടക്കുന്നുണ്ട്. കടല്‍ പരിചയമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളെ ചേര്‍ത്ത് തിരച്ചില്‍ നടത്തുമെന്നും ഇനിനുള്ള മാര്‍ഗ്ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.

കടലില്‍ കാണാതായ 3 മത്സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചിയാണ് 11ാം ദിവസവും തുടരുന്നത്. നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തിരച്ചില്‍ നടത്തുന്നുണ്ട്. നീണ്ടകരയില്‍ കാണാതായ ഗൗതമിന് വേണ്ടി കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ തുടരുകയാണ്.

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് വി മുരളീധരൻ എം.എൽ.എ

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് വി മുരളീധരൻ എം.എൽ.എ

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകളിൽ വി മുരളീധരൻ എം.എൽ.എ സന്ദർശനം നടത്തി. മുതലപ്പൊഴിയിലെത്തിയ അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് അഞ്ചുതെങ്ങ് സെന്റ് പെറ്റേഴ്സ് ഫെറോന ദേവാലയത്തിൽ എത്തിയ അദ്ദേഹം ഇടവക വികാരി ഫാദർ സന്തോഷുമായി നിലവിലെ സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞു.

മുതലപ്പൊഴിയുടെ അശാസ്ത്രീയതയ്ക്ക് നാളിതുവരെയും പരിഹാരം കാണുവാൻ കഴിയാത്തത് അപകടങ്ങൾ തുടർക്കഥയാകുന്നതിന് പ്രധാന കാരണമാകുന്നെന്നും, സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിലും, അഴിമുഖത്തും ഹാർബറിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലേയും മെല്ലെപ്പോക്കുകൾ പൊഴിമുഖത്ത് അപകടത്തിൽപ്പെടുന്നവരുടെ ജീവനെടുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാരിലും, സംസ്ഥാന നിയമസഭയിലും ഈ വിഷങ്ങളിന്മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം ഇടവക വികാരിക്ക് ഉറപ്പ് നൽകി.

തുടർന്ന് കൊച്ചുമേത്തൻ കടവ് സ്വദേശികളായ ഫ്രീമോന്റെയും ഷിജിന്റെയും വീടുകളിലെത്തി കുടുംബത്തെ ആശ്വാശിപ്പിച്ചു. കാണാതായി പത്ത് ദിവസങ്ങൾ കഴിയുമ്പോഴും ഷിജിനെ കണ്ടെത്താൻ കഴിയാത്തതിലുള്ള കുടുംമ്പത്തിന്റ കണ്ണുനീരിന് പരിഹാരം കാണുവാൻ തെരച്ചിൽ നടപടികൾ കൂടുതൽ ഊർജ്ജിതമാക്കുവാനുള്ള നടപടികൾക്ക് വകുപ്പ് തലത്തിൽ ഇടപെടൽ നടത്തുമെന്നും ഷിജിന്റെ ഭാര്യ സ്റ്റിജിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള സർക്കാർ ജോലിക്ക് വേണ്ടിയും, ഷിജിന്റെ മൂത്ത കുട്ടിയുടെ ചികിത്സകൾക്ക് സൗജന്യ ചികിത്സ ഒരുക്കുവാനായ് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പ് നൽകി.

സന്ദർശനത്തിൽ നോർത്ത് ജില്ല പ്രസിഡന്റ് എസ് ആർ റെജികുമാർ, മണ്ഡലം പ്രസിഡന്റ്മാരായ പൂവണത്തുംമൂട് ബിജു, വിജീഷ്, അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, ജില്ല സെക്രട്ടറി എൻ എസ് സജു, വർക്കല മണ്ഡലം പ്രഭാരി ഒറ്റൂർ മോഹൻദാസ്, മുൻ എൻഡിഎ സ്ഥാനാർത്ഥി ബി എസ് അനൂപ്, ജില്ല സെക്രട്ടറി സൗമ്യ എസ്, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് പത്മനാഭൻ, അഭിജിത്ത്, കടയ്ക്കാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രഡിഡന്റ് ഓമി ഏലാപ്പുറം, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ജോസഫ് ജെ, വൈസ് പ്രഡിഡന്റ് ലോറൻസ് റോബർട്ട്, യുവമോർച്ച ജില്ല സെക്രട്ടറി ചന്ദു ചന്ദ്രൻ, ബൂത്ത്‌ കമ്മറ്റി ഭാരവാഹികളായ രാജു വി, സുനിൽകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

സർക്കാർ ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ തന്നെ ആദ്യം ആലപിക്കണം; തമിഴ്‌നാട് നിയമസഭയിൽ പ്രമേയം ഐക്യകണ്ഠേന പാസാക്കി

സർക്കാർ ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ തന്നെ ആദ്യം ആലപിക്കണം; തമിഴ്‌നാട് നിയമസഭയിൽ പ്രമേയം ഐക്യകണ്ഠേന പാസാക്കി

ചെന്നൈ: തമിഴ്‌നാട്ടിലെ ഔദ്യോഗിക സർക്കാർ ചടങ്ങുകളിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ തന്നെ ആദ്യം ആലപിക്കണമെന്ന് നിർബന്ധമാക്കിക്കൊണ്ടുള്ള പ്രമേയം തമിഴ്‌നാട് നിയമസഭ ഐക്യകണ്ഠേന പാസാക്കി. ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗാനത്തിന് തൊട്ടുമുമ്പ് ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് തമിഴ്‌നാട് സർക്കാരിന്റെ ഈ നീക്കം. മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ കക്ഷികളായ ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ എല്ലാ പാർട്ടികളും നിയമസഭയിൽ ഒറ്റക്കെട്ടായി പിന്തുണച്ചു.

തമിഴ്‌നാടിന്റെ സാംസ്‌കാരികവും ഭാഷാപരവുമായ അവകാശങ്ങളിൽ തമിഴക വെട്രി കഴകം സർക്കാർ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. തമിഴ് എന്നത് ഒരു ഭാഷ മാത്രമല്ല, അത് ഞങ്ങളുടെ ജീവനും വികാരവുമാണ്. സ്വന്തം മാതൃഭാഷ ഒരാളുടെ അമ്മയെപ്പോലെ തന്നെ പരിശുദ്ധമാണ്. തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിനോ ഐക്യത്തിനോ എതിരല്ല; മറിച്ച് വൈവിധ്യത്തിൽ ഏകത്വം എന്ന ഇന്ത്യൻ സങ്കൽപ്പത്തെ ശക്തിപ്പെടുത്തുന്നതാണ്” -മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

പാസാക്കിയ പ്രമേയപ്രകാരം, തമിഴ്‌നാട്ടിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ സംഘടിപ്പിക്കുന്ന എല്ലാ ഔദ്യോഗിക പരിപാടികളുടെയും തുടക്കത്തിൽ തന്നെ തമിഴ് തായ് വാഴ്ത്ത് നിർബന്ധമായും ആലപിച്ചിരിക്കണം. 1891-ൽ മനോന്മണീയം സുന്ദരനാർ എഴുതിയ ‘മനോന്മണീയം’ എന്ന നാടകത്തിൽ നിന്നാണ് തമിഴ് തായ് വാഴ്ത്ത് സ്വീകരിച്ചിരിക്കുന്നത്. 1970 നവംബർ 23 മുതലാണ് ഇത് സർക്കാർ ചടങ്ങുകളിൽ ആദ്യ ഗാനമായി ആലപിച്ചുതുടങ്ങിയത്. 2021 ഡിസംബർ 12-ന് തമിഴ്‌നാട് സർക്കാർ ഇതിനെ ഔദ്യോഗിക സംസ്ഥാന ഗാനമായി അംഗീകരിച്ചു.

പ്രമേയം ഐക്യകണ്ഠേന പാസായതായി സ്പീക്കർ ജെസിഡി. പ്രഭാകർ പ്രഖ്യാപിച്ചു. നിയമസഭ പാസാക്കിയ ഈ പ്രമേയം നടപ്പിലാക്കാൻ ആരുടെയും പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സഭയിലെ മുഖ്യമന്ത്രിയുടെ ശബ്ദം സമഗ്ര തമിഴ് ജനതയുടെയും വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

മോഹന്‍ലാലിനെക്കുറിച്ചുള്ള പരാമര്‍ശം; ആയുഷ്മാന് പങ്കില്ല, കാരണം നിര്‍മാതാവെന്ന് ജൂഡ്; കമന്റിലെത്തി താരം

മോഹന്‍ലാലിനെക്കുറിച്ചുള്ള പരാമര്‍ശം; ആയുഷ്മാന് പങ്കില്ല, കാരണം നിര്‍മാതാവെന്ന് ജൂഡ്; കമന്റിലെത്തി താരം

മോഹന്‍ലാലിനേയും ആയുഷ്മാന്‍ ഖുറാനയേയും വച്ചൊരു സിനിമ താന്‍ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് അതില്‍ നിന്നും പിന്മാറിയെന്നും ജൂഡ് ആന്തണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോഹന്‍ലാലിനെ രണ്ടാംകിട നടന്‍ എന്ന് വിളിച്ചതായിരുന്നു താന്‍ പിന്മാറാനുള്ള കാരണമായി ജൂഡ് പറഞ്ഞത്. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത നല്‍കിയെത്തിയിരിക്കുകയാണ് ജൂഡ്.

നടന്‍ ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ജൂഡിന്റെ പ്രതികരണം. താന്‍ പിന്മാറാന്‍ കാരണക്കാരനായത് ആയുഷ്മാന്‍ അല്ലെന്നാണ് ജൂഡ് പറഞ്ഞത്. ജൂഡിന്റെ പോസ്റ്റിന് മറുപടിയുമായി ആയുഷ്മാന്‍ ഖുറാനയും എത്തിയിട്ടുണ്ട്.

”ഇത്രയും നല്ല വ്യക്തിത്വമുള്ള ഒരാളെ കണ്ടുമുട്ടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഒന്ന് വ്യക്തമാക്കട്ടെ, മോഹന്‍ലാലിനെക്കുറിച്ചുള്ള എന്റെ പരാമര്‍ശത്തിന് കാരണം ഒരു നിര്‍മാതാവായിരുന്നു. അതില്‍ ആയുഷ്മാന്‍ ഖുറാനയ്ക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനം മാത്രമേയുള്ളൂ. ഉടന്‍ തന്നെ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു” ജൂഡ് പറയുന്നു.

”മോഹന്‍ലാല്‍ സാറിനൊപ്പം ചെയ്യാനിരുന്ന തിരക്കഥയില്‍ അദ്ദേഹം അതിയായ സന്തോഷം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. അത് നടക്കാതെ പോയതിലും അദ്ദേഹത്തിന് ഒരു പങ്കുമില്ല. എങ്കിലും ഇത്രയധികം കഴിവുള്ള നടനെ പരിചയപ്പെടാന്‍ സാധിച്ചതില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നു. എന്നെങ്കിലും നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു” എന്നുമായിരുന്നു ജൂഡിന്റെ കുറിപ്പ്.

പിന്നാലെ കമന്റിലൂടെ ആയുഷ്മാന്‍ ഖുറാന പ്രതികരിക്കുകയായിരുന്നു. ” ഞാന്‍ നിങ്ങളുടെ വര്‍ക്കിന്റെ ആരാധകനാണ്. ഉടനെ തന്നെ നിങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള അവസരം ലഭിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നു. മോഹന്‍ലാല്‍ സാറിനോട് എനിക്ക് അതിയായ ബഹുമാനമാണുള്ളത്. അദ്ദേഹമൊരു ഇതിഹാസമാണ്. ഒരുനാള്‍ അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ യോഗ്യതയുള്ള ആളായി ഞാന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു” എന്നായിരുന്നു ആയുഷ്മാന്റെ കമന്റ്.

ഇന്ത്യൻ ക്രിക്കറ്റ് താരം രമൺദീപ് സിങ് വിവാഹിതനായി; വധു ടെലിവിഷൻ താരം ചാർലി ചൗഹാൻ

ഇന്ത്യൻ ക്രിക്കറ്റ് താരം രമൺദീപ് സിങ് വിവാഹിതനായി; വധു ടെലിവിഷൻ താരം ചാർലി ചൗഹാൻ

ചണ്ഡീ​ഗഢ്: ഇന്ത്യൻ ക്രിക്കറ്റ് താരം രമണ്‍ദീപ് സിങും ടെലിവിഷൻ താരം ചാർലി ചൗഹാനും വിവാഹിതരായി. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ നിർണായക ബാറ്റർമാരിൽ ഒരാൾ കൂടിയായ രമൺദീപ് സിഖ് ആചാരപ്രകാരമാണ് വിവാഹിതനായത്. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം. ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ദമ്പതികൾ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ക്രിക്കറ്റ് താരങ്ങളും ടെലിവിഷൻ രംഗത്തെ പ്രമുഖരും മാത്രമാണ് ചടങ്ങളിൽ പങ്കെടുത്തത്. 8 വർഷത്തെ പരിചയവും പിന്നീടുള്ള പ്രണയത്തിനും ശേഷമാണ് ഇരുവരും വിവാഹിതരായത്.

ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്, മുംബൈ ഇന്ത്യൻസ് താരങ്ങളായ നമാൻ ധിർ, അശ്വനി കുമാർ, പഞ്ചാബ് ക്രിക്കറ്റ് താരം ജസീന്ദർ സിങ് എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, രവിചന്ദ്രൻ അശ്വിൻ ഉൾപ്പെടെയുള്ളവർ താരത്തിന് ആശംസ അറിയിച്ചു. നടന്മാരായ നന്ദീഷ് സന്ധു, ആരതി സിങ്, ഗായിക റിച്ചാ ശർമ എന്നിവരും ദമ്പതികൾക്ക് മംഗളാശംസകൾ നേർന്നു.

ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനെ പ്രതിനിധീകരിക്കുന്ന താരമാണ് രമൺദീപ് സിങ്. 2024ൽ ഐപിഎൽ കിരീടം നേടിയ കെകെആർ ടീമിൽ അംഗമായിരുന്നു രമൺദീപ്. 2024 നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലൂടെ ഇന്ത്യക്കായി രാജ്യാന്തര ടി20യിലും താരം അരങ്ങേറി. ഇന്ത്യൻ ജേഴ്സിയിൽ രണ്ട് മത്സരങ്ങളാണ് രമൺദീപ് കളിച്ചത്.

കൈസി യേ യാരിയാൻ, ബെസ്റ്റ് ഫ്രണ്ട്സ് ഫോറെവർ, പ്യാർ തൂനെ ക്യാ കിയാ, നാച്ച് ബലിയേ 5 തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് ചാർലി ചൗഹാൻ. പ്രശസ്ത റിയാലിറ്റി ഷോയായ ‘എംടിവി റോഡീസിലും’ അവർ പങ്കെടുത്തിട്ടുണ്ട്.

രമൺദീപുമായി പ്രണയത്തിലാകുന്നതിന് മുൻപ് നടനും നർത്തകനുമായ കൻവർ അമർജീത് സിങുമായി ചാർലി ദീർഘകാലം പ്രണയത്തിലായിരുന്നു. നാച്ച് ബലിയേ 5 എന്ന റിയാലിറ്റി ഷോയിൽ ഒന്നിച്ച് പങ്കെടുത്ത അമർജീതും ചാർലിയും ടെലിവിഷൻ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ജോഡികളിൽ ഒന്നായിരുന്നു. എന്നാൽ പിന്നീട് ഇവർ വേർപിരിയുകയായിരുന്നു.