by Midhun HP News | Mar 30, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കുന്നു. മാർച്ച് അഞ്ചിന് ആരംഭിച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ സംസ്ഥാനത്താകെ 3,031 കേന്ദ്രങ്ങളിലായി നടന്നു.
13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 16ന് ആരംഭിക്കും.


by Midhun HP News | Mar 30, 2026 | കേരളം
ഏപ്രിലില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഏപ്രിലിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമുള്ള ബാങ്കുകളുടെ അവധി കണക്കാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ഏപ്രില്‍ ഒന്നിനും പെസഹ വ്യാഴാഴ്ചയും ദുഃഖ വെള്ളിയാഴ്ചയും അംബേദ്കര്‍ ജയന്തിക്കും വിഷുവിനും മാത്രമാണ് ബാങ്കിന് അവധി ഉള്ളത്. ഏപ്രിലില്‍ കേരളത്തില്‍ 11 ദിവസമാണ് ബാങ്ക് അവധിയുള്ളത്.
അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഏപ്രില്‍ മാസത്തില്‍ 14 ദിവസം ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
ഏപ്രില്‍ 1 – ബുധനാഴ്ച- വാര്‍ഷിക കണക്കെടുപ്പ്
ഏപ്രില്‍ 2- വ്യാഴാഴ്ച- പെസഹ വ്യാഴാഴ്ച
ഏപ്രില്‍ 3- വെള്ളിയാഴ്ച- ദുഃഖ വെള്ളിയാഴ്ച
ഏപ്രില്‍ 5- ഞായറാഴ്ച
ഏപ്രില്‍ 11- രണ്ടാം ശനിയാഴ്ച
ഏപ്രില്‍ 12- ഞായറാഴ്ച
ഏപ്രില്‍ 14- ചൊവ്വാഴ്ച- ഡോ. ബി ആര്‍ അംബേദ്കര്‍ ജയന്തി
ഏപ്രില്‍ 15- ബുധനാഴ്ച- വിഷു
ഏപ്രില്‍ 16- വ്യാഴാഴ്ച- Bohag Bihu
ഏപ്രില്‍ 19- ഞായറാഴ്ച
ഏപ്രില്‍ 20- തിങ്കളാഴ്ച- ബസവ ജയന്തി/ അക്ഷയ തൃതീയ
ഏപ്രില്‍ 21- ചൊവ്വാഴ്ച- ഗരിയ പൂജ
ഏപ്രില്‍ 25- നാലാമത്തെ ശനിയാഴ്ച
ഏപ്രില്‍ 26- ഞായറാഴ്ച
by Midhun HP News | Mar 30, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആരുടെ വോട്ടും വേണ്ടെന്ന് പറയില്ലെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഡോ. തോമസ് ഐസക്ക്. എന്തിന് വോട്ടു കൊടുക്കുന്നു എന്നു ചര്‍ച്ച ചെയ്യേണ്ടത് വോട്ടു ചെയ്യുന്നവരാണ്. വികസനവും മതനിരപേക്ഷതയുമാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ആ നിലപാടിന് ആരു പിന്തുണ നല്‍കിയാലും വേണ്ടെന്ന് പറയില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ആരെയും ചാപ്പ കുത്തി മാറ്റിനിര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വികസനവും എല്ലാത്തരം വര്‍ഗീയ ശക്തികള്‍ക്കുമെതിരെ മതനിരപേക്ഷ നിലപാടും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കും. ഈ രണ്ടു കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് വോട്ടു ചോദിക്കുന്നത്. അതിനെ ആരു വേണമെങ്കിലും പിന്താങ്ങിയാലും ആ വോട്ടു വേണ്ടെന്ന് ഞങ്ങളാരും പറയില്ല. പക്ഷെ ആ വോട്ടിനു വേണ്ടി ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടിനും നിലപാടിനും വ്യത്യസ്തമായ സംഘടനകളുമായി ചര്‍ച്ച, നീക്കുപോക്ക് ഉണ്ടാക്കുക തുടങ്ങിയ പണിക്കൊന്നും ഞങ്ങളാരും പോകില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. എസ്ഡിപിഐയുടെ കാര്യത്തില്‍ ആരാണ് ചര്‍ച്ച നടത്തിയത്?. മഞ്ചേശ്വരത്തു നിന്നും എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറിയത് യുഡിഎഫുമായുള്ള ചര്‍ച്ചയുടേയും നീക്കുപോക്കിന്റേയും അടിസ്ഥാനത്തിലാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫിന്റെ ഭാഗമായി എടുത്തിരിക്കുകയാണ്. അത്തരത്തിലുള്ള ഇടപാടുകള്‍ക്കൊന്നും എല്‍ഡിഎഫ് ഇല്ലെന്നും ഡോ. തോമസ് ഐസക്ക് വ്യക്തമാക്കി.


by Midhun HP News | Mar 30, 2026 | Latest News, കായികം
ഗുവാഹത്തി: ഐപിഎൽ 2026 ൽ ഇന്ന് ചെന്നൈ സൂപ്പർ സൂപ്പർ കിങ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഗുവാഹത്തിയിൽ വൈകിട്ട് 7.30 മുതലാണ് മത്സരം നടക്കുന്നത്. ഇരു ടീമുകളും ഇതുവരെ 31 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതിൽ രാജസ്ഥാൻ റോയൽസ് 15 തവണയും ചെന്നൈ സൂപ്പർ കിങ്‌സ് 16 തവണയും വിജയിച്ചു. ഇന്നത്തെ മത്സരത്തിലും ശക്തമായ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇന്നത്തെ മത്സരത്തിൽ ചില താരങ്ങളുടെ വ്യക്തിഗത പ്രകടനമാണ് ആരാധകർ ഉറ്റു നോക്കുന്നത്. ആദ്യത്തേത് വൈഭവ് സൂര്യവംശി. കഴിഞ്ഞ വർഷത്തെ വെടിക്കെട്ട് ബാറ്റിങ് തുടരാൻ വൈഭവിന് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അണ്ടർ -19 ലോകകപ്പിലെ മികച്ച പ്രകടനം നടത്തിയ ശേഷമാണ് വൈഭവ് രാജസ്ഥാൻ ക്യാമ്പിലേക്ക് എത്തുന്നത്. 15 വയസ്സ് തികഞ്ഞതോടെ ഏത് സമയത്തും ദേശീയ സീനിയർ ടീമിലേക്ക് താരത്തിന് വിളി വന്നേക്കാം. അത് കൊണ്ട് തന്നെ ഈ സീസണിലെ ഓരോ മത്സരവും താരത്തിന് നിർണായകമാണ്.രണ്ടാമത്തേത് മലയാളി താരം സഞ്ജു സാംസനാണ്. കഴിഞ്ഞ സീസൺ വരെ രാജസ്ഥാൻ ടീമിലെ സ്ഥിര സാന്നിധ്യമായ താരം ഇത്തവണ അവർക്കെതിരെ കളത്തിലിറങ്ങുകയാണ്. ഈ മത്സരത്തിൽ വ്യക്തിഗത പ്രകടനത്തിലൂടെ ആരാധകരെ സഞ്ജു ഞെട്ടിക്കും എന്നാണ് വിലയിരുത്തൽ. ധോനിക്ക് പരിക്ക് മൂലം ഇന്നത്തെ മത്സരത്തിൽ കളിക്കാനാകാത്ത സാഹചര്യത്തിൽ സഞ്ജു ടീമിന്റെ വിക്കറ്റ് കീപ്പർ ആകും. സിഎസ്കെ വിട്ട് രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജയ്ക്കും ഇന്നത്തെ മത്സരം നിർണായകമാണ്.

ഗുവാഹത്തിയിലെ പിച്ച് പുതുതായി തയ്യാറാക്കിയതാണ്. കഴിഞ്ഞ ദിവസം മഴ പെയ്തതിനാൽ പിച്ച് മൂടിയിട്ടിരിക്കുകയാണ്. ഇതോടെ മത്സരത്തിന്റെ തുടക്കത്തിൽ പിച്ചിൽ ഈർപ്പം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ബൗളർമാർക്ക് ചെറിയ ആനുകൂല്യം ലഭിച്ചേക്കാം. ഇന്നും ഉച്ചക്ക് ശേഷം മഴ പെയ്യാൻ സാധ്യത ഉണ്ടെന്നും എന്നാൽ മത്സര സമയത്ത് മഴ തടസമാകില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

by Midhun HP News | Mar 30, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് വിഡി സതീശൻ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിഡി സതീശന്റെ പ്രതികരണം.
മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ. എന്നും പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചിരുന്നു. ഇതിനു മറുപടിയായാണ് സംവാദത്തിന് തയ്യാറാണെന്ന് പിണറായി വിജയൻ അറിയിച്ചത്. പത്ത് വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസനങ്ങളുടെ കണക്കുകൾ നിരത്തിയാണ് സംവാദത്തിന് തയാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. പത്ത് വർഷത്തിൽ സർക്കാർ വികസനം നടപ്പിലാക്കിയ ഓരോ മേഖലയും തരം തിരിച്ച് അതിന് എ പ്ലസ് ഗ്രേഡും നൽകിയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. എന്നാൽ വികസനം മാത്രമല്ല മറ്റുകാര്യങ്ങളും ചർച്ചയാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.


Recent Comments