by Midhun HP News | Feb 4, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചത് വാർത്തയായി മാറിയിരുന്നു. അവന്തിക ഭാരതി എന്നാണ് സന്യാസം സ്വീകരിച്ചതിന് ശേഷമുള്ള അഖിലയുടെ പേര്. ഇപ്പോഴിതാ ഭാരതപ്പുഴയുടെ തീരത്ത് നടന്ന കേരള കുംഭമേളയിൽ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് അവന്തിക ഭാരതി.

മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി, യോഗി അഭിനവ ബാലാനന്ദ ഭൈരവ എന്നിവർക്കൊപ്പം ദക്ഷിണേന്ത്യയുടെ കുംഭമേളയായി മാറിയ മഹാമാഘ ഉത്സവത്തിന് ചുക്കാൻ പിടിച്ചതും അവന്തികയായിരുന്നു. ജുനാ പീഠാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നാണ് അഖില സന്യാസ ദീക്ഷ സ്വീകരിച്ചത്.
അഖിലയുടെ സന്യാസത്തിലേക്കുള്ള യാത്രയെക്കുറിച്ച് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ മുൻപ് ചർച്ചകൾ നടന്നിരുന്നു. അന്ന് ഈ അന്വേഷണങ്ങൾക്ക് മറുപടിയായി അഖിലയുടെ ഗുരു അഭിനവ ബാലാനന്ദഭൈരവ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ശിഷ്യ അഖില സന്യാസ ദീക്ഷയിലൂടെ അവന്തിക ഭാരതി എന്ന നാമത്തിലേക്ക് മാറിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോകം കാണാനും യാത്ര ചെയ്യാനും ഇഷ്ടപ്പെട്ടിരുന്ന അഖില, കൃത്യമായ ബോധ്യത്തോടെയും ആത്മീയ ചിന്തയോടെയുമാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് സന്യാസ വേഷത്തിലുള്ള ചിത്രങ്ങൾ മുൻപ് വൈറലായപ്പോൾ തന്നെ വ്യക്തമായിരുന്നു.
സഹോദരിയുടെ ഈ തീരുമാനത്തെക്കുറിച്ച് വളരെ പക്വമായ നിലപാടാണ് നിഖില വിമലും സ്വീകരിച്ചത്. ‘‘36 വയസ്സുള്ള, ഉയർന്ന വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
അച്ഛൻ ഒരു നക്സലൈറ്റായിരുന്നു, അതുകൊണ്ട് തന്നെ ഞങ്ങളുടേത് ഒരു സാധാരണ കുടുംബമല്ല. ഒരു നക്സലൈറ്റിന്റെ മകൾ എങ്ങനെ സന്യാസിയായി എന്ന ചോദ്യത്തിൽ അർഥമില്ല, വീട്ടുകാർക്ക് ഇല്ലാത്ത ആശ്ചര്യം എന്തിനാണ് നാട്ടുകാർക്ക്?’’ എന്നാണ് നിഖില വിമൽ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

by Midhun HP News | Feb 4, 2026 | Latest News, ജില്ലാ വാർത്ത
പാരിപ്പള്ളി: ഉത്സവത്തിരക്കിനിടയിൽ നിന്നും ഓട്ടോറിക്ഷ മാറ്റിയിടാൻ പറഞ്ഞതിനുള്ള വിരോധം നിമിത്തം 48-കാരനെ ആക്രമിച്ച പ്രതി പോലീസ് പിടിയിലായി. പാരിപ്പള്ളി, പാമ്പുറം, കോലായിൽ വീട്ടിൽ അനിൽകുമാർ മകൻ അജീഷ് (28) എന്നയാളാണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. പാരിപ്പള്ളി കരിമ്പാലൂർ സ്വദേശിയായ പ്രദീപിനെയാണ് ഇയാൾ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.

27.01.2026 ചൊവ്വാഴ്ച രാത്രി 11 മണിയോടെ പാമ്പുറം ജംഗ്ഷനിലൂടെ കാറിൽ വന്ന പ്രദീപ് അജീഷിനോട് ഓട്ടോറിക്ഷ റോഡിൽ നിന്നും വശത്തേക്ക് മാറ്റിയിടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അജീഷ് കല്ലുകൊണ്ട് പ്രദീപിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രദീപിന് തലയ്ക്ക് മുറിവുകൾ ഉണ്ടാവുകയും ചെയ്തു. പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തിയ പോലീസ് സംഘം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിനുമുമ്പും ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. നിലവിൽ ഇയാളുടെ പേരിൽ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ R.H.S ഉണ്ട്. പാരിപ്പള്ളി ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നിരഞ്ജന.എം.ലാൽ അജയ്.പി.എസ,് രമേഷ് എ.എസ്.ഐ ആയ മനോജ്‌നാഥ് സി.പി.ഓ മാരായ രഞ്ജിത്ത്, സജീർ, അരുൺ, അഖിൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

by Midhun HP News | Feb 4, 2026 | Latest News, ദേശീയ വാർത്ത
മസ്കറ്റിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്. ടിക്കറ്റ് എടുക്കാൻ പണം നൽകിയ സുഹൃത്തിനൊപ്പം സമ്മാനത്തുക പങ്കിടും. BMW X5 കാർ സ്വന്തമാക്കിയത് ഷാർജയിൽ നിന്നുള്ള ഡ്രൈവർ.
ബിഗ് ടിക്കറ്റ് സീരീസ് 283 ഡ്രോയിൽ ഇന്ത്യൻ പ്രവാസിക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്. ബംഗ്ലദേശിൽ നിന്നുള്ള പ്രവാസിയാണ് BMW X5 നേടിയത്.
കർണാടകത്തിൽ നിന്നുള്ള ശന്തനു ഷെട്ടിഗറാണ് ഗ്രാൻഡ് പ്രൈസ് വിജയി. മസ്കറ്റിലാണ് എട്ടു വർഷമായി അദ്ദേഹം താമസിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്.
സുഹൃത്തിനോടൊപ്പം എടുത്ത ടിക്കറ്റിലാണ് ശന്തനുവിന് ഗ്രാൻഡ് പ്രൈസ് ലഭിച്ചത്. വിജയിയായി എന്ന് തിരിച്ചറിഞ്ഞ നിമിഷം അദ്ദേഹം ഓർത്തെടുത്തു.


by Midhun HP News | Feb 4, 2026 | Latest News, ജില്ലാ വാർത്ത
ന്യൂസ് മലയാളം ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ
ജെ ബി ജ്യോതിഷാണ് (27) മരിച്ചത്. ഇന്നലെ രാത്രി പാളയം ബേക്കറി ജങ്ഷന് സമീപമായിരുന്നു അപകടം.

നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസിൽ ജോയിയുടെ മകനാണ് ജ്യോതിഷ്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ജ്യോതിഷിനെ മ്യൂസിയം പൊലീസ് ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും മ്യൂസിയം പൊലീസ് വ്യക്തമാക്കി.”

by Midhun HP News | Feb 4, 2026 | Latest News, കേരളം
പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിനു വില വർദ്ധിപ്പിച്ചു . 80 രൂപ വർദ്ധിച്ചതോടെ ലിറ്ററിന് 240 രൂപയായി. 160 രൂപയായിരുന്നു പഴയ വില.
2011 ശേഷം ആദ്യമായാണ് പാൽപായസത്തിന്റെ വില തിരുവിതാംകൂർ ദേവസ്വം ബോർഡ് വർദ്ധിപ്പിക്കുന്നത്. പാൽ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർദ്ധിച്ചതോടെയായിരുന്നു പാൽപ്പായസത്തിൻ്റെ വിലയും വർദ്ധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. നിലവിൽ 250 ലിറ്റർ പാൽപ്പായസമാണ് ക്ഷേത്രത്തിൽ തയ്യാറാക്കിയിരുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 350 ലിറ്റർ വരെയാക്കാനും ബോർഡ് അംഗീകാരം നൽകിയിരുന്നു.

Recent Comments