by Midhun HP News | Jan 24, 2026 | Latest News, ദേശീയ വാർത്ത
മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് ഇന്ദ്രൻസ്. കോമഡി വേഷങ്ങൾ മാത്രമല്ല കാരക്ടർ റോളുകൾ ചെയ്തും മലയാളികളുടെ മനസിനെ കീഴടക്കിയ ഇന്ദ്രൻസ് ഇന്ന് മലയാളികളുടെ തന്നെ അഭിമാനമാണ്. എന്നാൽ അതിന്റെ യാതൊരു തലക്കനവും ഇല്ലാതെ സാധാണക്കാരനിൽ സാധാരണക്കാരനായി എളിമയും വിധേയത്വവും കൊണ്ട് നമുക്ക് മുന്നിലൂടെ അദ്ദേഹം നിറ ചിരിയോടെ നടന്നടുക്കുന്നുണ്ട്.
വേറിട്ട അഭിനയത്തിലൂടെ തിളങ്ങുന്ന ഇന്ദ്രൻസിന്റെ ഡാൻസ് നമ്പറാണ് കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു സിനിമാ പ്രൊമോഷനിടെ കോളജ് വിദ്യാർത്ഥികൾക്ക് മുന്നിൽ എത്തിയതായിരുന്നു ഇന്ദ്രൻസ്. എല്ലാവരുടേയും പ്രേത്സാഹനം കൊടുമ്പിരി കൊണ്ടപ്പോൾ അദ്ദേഹം ജെൻ സി പിള്ളേർക്കൊപ്പം ഡാൻസ് കളിച്ചു.
പയ്യന്മാരെ പിന്നിലാക്കി ‘ജന നായകനി’ലെ ഗാനത്തിന് ചുവടുവച്ച ഇന്ദ്രൻസിനെ കണ്ട് ഏവരും കയ്യടിച്ചു. ഇതിനിടയിൽ അദ്ദേഹത്തിന്റെ പഴയൊരു ഡാൻസ് വിഡിയോ ഓർമിപ്പിച്ച് ‘ഈ സീൻ മൂപ്പര് പണ്ടേ വിട്ടതാ’ എന്ന് പറയുകയാണ് ആരാധകർ. പാർവതി പരിണയം എന്ന ചിത്രത്തിലെ ഗാനരംഗമാണിത്.
‘കള്ളിപ്പെണ്ണേ..’ എന്ന് തുടങ്ങുന്ന ഗാനരംഗത്ത് ഇന്ദ്രൻസിന്റെ കലക്കൻ ഡാൻസ് കാണാം. നടനൊപ്പം അഞ്ജു അരവിന്ദാണ് പെയറായി എത്തിയത്. ഈ ഗാനത്തിൽ സമീപകാലത്ത് ഇറങ്ങിയ പല സിനിമകളുടെ പാട്ടുകൾ ഉൾപ്പെടുത്തി ഷോർട്ട് വിഡിയോകൾ പുറത്തിറങ്ങിയിരുന്നു.
by Midhun HP News | Jan 24, 2026 | Latest News, കേരളം
കോട്ടയം: കോട്ടയത്തെ കാസ്ട്രോയും ചെഗുവും ഇനി ബിജെപിയിൽ. സിപിഐ മുൻ ലോക്കൽ സെക്രട്ടറി പി.എക്സ് ബാബുവും മക്കളായ കാസ്ട്രോം ചെഗുവുമാണ് ബിജെപിയിൽ ചേർന്നത്. ബിജെപി നേതാക്കൾ ഷാൾ അണിയിച്ചു ഇവരെ സ്വീകരിച്ചു.
സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം, എഐഎസ്എഫ് മുൻ സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ളയാളാണ് പി.എക്സ് ബാബു. കമ്യൂണിസ്റ്റ് നേതാക്കളോടുള്ള ആരാധന മൂലമാണ് ഇദ്ദേഹം മക്കൾക്ക് കാസ്ട്രോ എന്നും ചെഗു എന്നി പേരുകൾ ഇട്ടത്. ക്ലിൻ്റൺ എന്നാണ് മറ്റൊരു മകൻ്റെ പേര്….
by Midhun HP News | Jan 24, 2026 | Latest News, കേരളം
കൊല്ലം കടയ്ക്കൽ കോട്ടപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞു ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.
കോട്ടപ്പുറം ആരാമത്തിൽ ഷാജി ആണ് മരിച്ചത് (50).
ഇന്നലെ രാത്രിയിൽ ഓട്ടോറിക്ഷ വളയ്ക്കുന്നതിനിടയിൽ ഓട്ടോറിക്ഷ മറി*യുകയായിരുന്നു രാവിലെയാണ് നാട്ടുകാർ ഓട്ടോറിക്ഷ മറിഞ്ഞു കിടക്കുന്നത് അറിയുന്നത്. ഓട്ടോറിക്ഷ മാറ്റി ഓട്ടോറിക്ഷയുടെ അടിയിൽ കിടന്നഷാജിയെ ഉടനെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കടക്കൽ പോലീസ് മറ്റ് നിയമ നടപടികൾ സ്വീകരിച്ചു വരുന്നു..
കടയ്ക്കൽ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്
by Midhun HP News | Jan 24, 2026 | Latest News, കേരളം
തിരുവനന്തപുരം: സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി. പുതുതായി ഭേദഗതി ചെയ്ത സെൻട്രൽ മോട്ടോർ വാഹന ചട്ടങ്ങൾ, 2026 പ്രകാരം വാഹൻ ചാലാൻ സംവിധാനമാണ് കൂടുതൽ കർശനമാക്കിയിരിക്കുന്നത്. പുതുതായി ഭേദഗതി പ്രകാരം ചലാന്‍ കിട്ടിയാല്‍ 45 ദിവസത്തിനുള്ള പിഴ അടയ്ക്കണം. വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും.
വാഹന ചട്ടങ്ങള്‍ കര്‍ശനം, ശ്രദ്ധിക്കേണ്ടവ
1. 2026 ജനുവരി 1 മുതൽ ഒരാൾക്ക് ഒരു വർഷത്തിനുള്ളിൽ 5 ചാലാൻ അല്ലെങ്കിൽ അതിലധികം ലഭിച്ചാൽ, അദ്ദേഹത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് സ്വയമേവ അയോഗ്യമായി (Disqualified) പ്രഖ്യാപിക്കും.
2. ഒരു ചാലാൻ നൽകിയാൽ, 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം
3. ചാലാൻ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങളും ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടും. നികുതി അടയ്ക്കൽ ഒഴികെ, പരിവാഹൻ സൈറ്റിൽ മറ്റ് യാതൊരു സേവനങ്ങളും അനുവദിക്കുകയില്ല. വിലാസമാറ്റം, ഉടമസ്ഥാവകാശ മാറ്റം, വാഹന വർഗ്ഗമാറ്റം, പെർമിറ്റ്, ഫിറ്റ്നസ്, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ തുടങ്ങിയ സാധാരണ സേവനങ്ങളും ലഭ്യമാകില്ല.
4. കുടിശ്ശിക ചാലാൻ ഉള്ള വാഹനങ്ങൾ, ചാലാൻ അടയ്ക്കുന്നതുവരെ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചിരുത്താൻ അധികാരമുള്ളതാണ്.
5. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ആർ.സി. ഉടമയ്‌ക്കെതിരെയാകും എല്ലാ നിയമനടപടികളും. (മറ്റാരെങ്കിലും വാഹനം ഓടിച്ചിരുന്നാൽ, അത് തെളിയിക്കാനുള്ള ബാധ്യത ഉടമയ്ക്കാണ്.)
6. ഒരു വ്യക്തിക്ക് ചാലാൻ ചോദ്യം ചെയ്യണമെങ്കിൽ, അയാൾ തന്നെ കോടതിയെ സമീപിക്കണം. മുമ്പ് വകുപ്പ് കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോൾ തെറ്റ് നടന്നിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത വ്യക്തിക്കായിരിക്കും.
by Midhun HP News | Jan 24, 2026 | Latest News, കേരളം
കോഴിക്കോട്: ദേശീയ താത്പര്യമുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ ഭിന്നതകള്‍ പാടില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. താന്‍ ഭാഗമായ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ ഒരിക്കലും ലംഘിച്ചിട്ടില്ലെന്നും തരൂര്‍ പ്രതികരിച്ചു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററി ഫെസ്റ്റിവെല്ലിലെ സെഷനില്‍ ആണ് തരൂര്‍ വിവാദ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നത്.
അധാര്‍മ്മികമായ പ്രവൃത്തികള്‍ക്ക് രാജ്യം കനത്ത തിരിച്ചടി നല്‍കണം എന്ന് വ്യക്തമാക്കുന്നതായിരുന്നു പഹല്‍ഗാം വിഷയം പരാമര്‍ശിച്ചുകൊണ്ടുള്ള ലേഖനത്തില്‍ താന്‍ പറഞ്ഞത്. മെച്ചപ്പെട്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രക്രിയയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ ദേശീയ താല്‍പ്പര്യം സംബന്ധിച്ച വിഷയങ്ങളില്‍ ഈ ഭിന്നതയ്ക്ക് അപ്പുറത്തുള്ള കൂട്ടായ്മയാണ് ഉണ്ടാകേണ്ടത്, എന്നും തരൂര്‍ പറയുന്നു.
‘ഇന്ത്യ മരിച്ചാല്‍ ആര് ജീവിക്കും? ‘എന്ന ചോദ്യം ഉന്നയിച്ചത് ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് തരൂര്‍ പറഞ്ഞു. ‘ഇന്ത്യ അപകടത്തിലാകുമ്പോള്‍, ഇന്ത്യയുടെ സുരക്ഷയും ലോകത്ത് സ്ഥാനവും പരിഗണിക്കപ്പെടുമ്പോള്‍ രാജ്യ താത്പര്യമാണ് ആദ്യം പരിഗണിക്കപ്പെടുന്നത്. ഇന്ത്യ വികസനത്തിലാണ് ശ്രദ്ധയൂന്നേണ്ടത്. പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളിലല്ല. തീവ്രവാദക്യാംപുകള്‍ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളില്‍ ഇത്തരം പ്രതിരോധങ്ങള്‍ അവസാനിക്കണം എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതൃത്വവുമായി വീണ്ടും ഇടയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തരൂര്‍ മുന്‍ നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ടുള്ള പ്രതികരണം നടത്തുന്നത്. കൊച്ചിയില്‍ അടുത്തിടെ നടന്ന രാഹുല്‍ ഗാന്ധി പാര്‍ട്ടി പരിപാടിയില്‍ മതിയായ പരിഗണന തരൂരിന് ലഭിച്ചില്ലെന്ന നിലയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മൂലം കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നിന്നും ശശി തരൂര്‍ വിട്ടു നിന്നിരുന്നു.
Recent Comments