വിഴിഞ്ഞത്ത് യുഡിഎഫിന് വിജയം, സിപിഎമ്മില്‍ നിന്നു തിരിച്ചു പിടിച്ചു, ബിജെപിക്കും തിരിച്ചടി

വിഴിഞ്ഞത്ത് യുഡിഎഫിന് വിജയം, സിപിഎമ്മില്‍ നിന്നു തിരിച്ചു പിടിച്ചു, ബിജെപിക്കും തിരിച്ചടി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനില്‍ യുഡിഎഫിന് വിജയം. കോണ്‍ഗ്രസിന്റെ കെ എച്ച് സുധീര്‍ ഖാനാണ് വിജയിച്ചത്. കഴിഞ്ഞ രണ്ടു തവണയും സിപിഎം വിജയിച്ച വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി എന്‍എ നൗഷാദിനെയാണ് പരാജയപ്പെടുത്തിയത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ഖാന്റെ വിജയം 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് അംഗസംഖ്യ 20 ആയി ഉയര്‍ന്നു. വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി സര്‍വശക്തിപുരം ബിനു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2437 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.

യുഡിഎഫിനും എല്‍ഡിഎഫിനും വിമതസ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. എല്‍ഡിഎഫ് വിമതനായി മത്സരിച്ചത് മുന്‍ കൗണ്‍സിലര്‍ കൂടിയായ എന്‍എ റഷീദാണ്. റഷീദ് 118 വോട്ടു നേടി. യുഡിഎഫിന്റെ വിമതനായി മത്സരിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവായ കിസാന്‍ ഹുസൈനാണ്. 400 ലേറെ വോട്ട് ഹുസൈന്‍ നേടിയിട്ടുണ്ട്. റിബലുണ്ടായിട്ടും വിജയം പിടിച്ചെടുക്കാനായത് യുഡിഎഫിന് ആശ്വാസകരമാണ്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് 50 സീറ്റുകളാണ് ലഭിച്ചിരുന്നത്. വിഴിഞ്ഞത്തു കൂടി വിജയിച്ചിരുന്നെങ്കില്‍ 51 സീറ്റ് നേടി ഭരണത്തില്‍ കേവലഭൂരിപക്ഷം ബിജെപിക്ക് ഉറപ്പാക്കാമായിരുന്നു. നിലവില്‍ സ്വതന്ത്രന്റെ കൂടി പിന്തുണയോടെയാണ് ബിജെപി നഗരസഭ ഭരണം നടത്തുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും നേടിയ സീറ്റ് കൈമോശം വന്നത് എല്‍ഡിഎഫിനും തിരിച്ചടിയാണ്. സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

ബി സാവിത്രി അമ്മ (75) അന്തരിച്ചു

ബി സാവിത്രി അമ്മ (75) അന്തരിച്ചു

ആറ്റിങ്ങൽ: പാലസ്റോഡ് പട്ടരുവിളാകത്ത് വീട്ടിൽ (എം.ആർ.എ:109) ബി സാവിത്രി അമ്മ (75) അന്തരിച്ചു. ഭർത്താവ് ശശിധരൻ നായർ.മകൾ എസ് ശാന്തി.മരുമകൻ എം.ജി ബിജു.സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്

എബിവിപി 41ാം സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ബഹു. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു

എബിവിപി 41ാം സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ബഹു. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു

എബിവിപി 41ാം സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ബഹു. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു. കോട്ടയത്ത് വിശാൽ നഗറിൽ (മാമൻ മാപ്പിള ഹാൾ) വച്ച് ഫെബ്രുവരി 6,7,8 തീയതികളിലായാണ് 41ാം സംസ്ഥാന സമ്മേളനം നടക്കുന്നത്. മുൻ ഇന്ത്യൻ അത്ലറ്റും അർജുന അവാർഡ് ജേതാവും ആയ ശ്രീമതി പദ്മിനി തോമസ് , എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്, സംസ്ഥാന സംഘടനാ സെക്രട്ടറി എൻസിടി ശ്രീഹരി, ദേശീയ നിർവാഹക സമിതി അംഗം ശ്രുതി എ എസ്, തിരുവനന്തപുരം ജില്ല അധ്യക്ഷൻ അരവിന്ദ് സി ബി, എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ ഭാരതീയവത്കരണവും വികസന കാഴ്ചപ്പാടുകളും, ദേശീയ ഗീതം വന്ദേ മാതരത്തിന്റെ 150-ാം വാർഷികം, ഭാരതത്തിന്റെ ഭരണഘടനയുടെ 75ാം വർഷവും അടിയന്തിരാവസ്ഥാ കാലഘട്ടത്തിന്റെ 50-ാം വർഷവും, RSS ന്റെ ശതാബ്ദി വർഷം, പ്രൊഫ യശ്വന്ത് റാവു കേൽക്കർ 100-ാം ജന്മവാർഷികം തുടങ്ങി നിരവധിയായ വിഷയങ്ങൾ അക്ഷര നഗരിയിലെ 41-ാം സംസ്ഥാന സമ്മേളനം ചർച്ച ചെയ്യും.

ഓടിച്ചിരുന്ന സ്‌കൂട്ടർ മറിഞ്ഞ് സ്വന്തം തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു

കോട്ടയം ഉഴവൂരാണ് സംഭവം. ഓക്കാട്ട് ജോബി ജോസഫ് (56) ആണ് മരിച്ചത്. ഉഴവൂർ പയസ്മൗണ്ട് ഭാഗത്തു നീരുരുട്ടി റോഡിൽ നിന്നുള്ള പോക്കറ്റ് റോഡിൽ ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. ലൈസൻസുള്ള റൈഫിൾ കൈവശമുള്ള ജോബി സ്കൂ‌ട്ടറിൽ പോകുമ്പോഴാണ് അപകടം. പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് സ്‌കൂട്ടർ മറിഞ്ഞു. ഇതോടെ തോക്ക് പൊട്ടി ചെവിയുടെ ഒരു വശത്ത് ബുള്ളറ്റ് തുളച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ ജോബി മരിച്ചു.

നാവായിക്കുളത്ത് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

നാവായിക്കുളത്ത് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

നവായിക്കുളം വെള്ളൂർക്കോണം കശുവണ്ടി ഫാക്ടറിയ്ക്ക് സമീപം കയ്പ്പോത്തുകോണം ലക്ഷ്മി നിവാസിൽ ബിനുവാണ് ഭാര്യയോട് ക്രൂരത കാട്ടിയത്.
തലയ്ക്കും കാലിനും പരിക്കേൾക്കുകയും തലയ്ക്ക് പൊള്ളലേൾക്കുകയും ചെയ്ത

മുനീശ്വരിയെ (40) പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

സംഭവത്തിനു ശേഷം സ്ഥലത്തു നിന്നും കടന്നുകളഞ്ഞ ബിനുവിനെ
കല്ലമ്പലം പൊലീസ് തിരയുന്നു.
ഇന്ന് രാവിലെ ആയിരുന്നു സംഭവം.