കല്ലമ്പലം തോട്ടയ്ക്കാട് വാഹനാപകടം ബൈക്ക് യാത്രികന്  ഗുരുതര പരിക്ക്

കല്ലമ്പലം തോട്ടയ്ക്കാട് വാഹനാപകടം ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കല്ലമ്പലം തോട്ടയ്ക്കാട് വാഹനാപകടം ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ഇരുചക്രവാഹനം ഓടിച്ച ഏകദേശം 45 വയസ്സോളം പ്രായം വരുന്ന റോബിൻ എന്ന ആളിനാണ് ഗുരുതര പരിക്കേറ്റത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം. തോട്ടയ്ക്കാട് തോക്കാലയ്ക്ക് സമീപമാണ് കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. പരിക്കേറ്റ റോബിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കടക്കൽ സ്വദേശി റോബിൻ ആണ് പരിക്കേറ്റത്

ഓട്ടോ ഡ്രൈവർ കുറ്റിയാണി സ്വദേശി വിദ്യാധരന്റെ (67) മൃതദേഹം മാമം നദിയിൽ നിന്ന് കണ്ടെത്തി

ഓട്ടോ ഡ്രൈവർ കുറ്റിയാണി സ്വദേശി വിദ്യാധരന്റെ (67) മൃതദേഹം മാമം നദിയിൽ നിന്ന് കണ്ടെത്തി

ആറ്റിങ്ങൽ: നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട കാണാതായ കുറ്റിയാണി സ്വദേശി വിദ്യാധരനെ (67) മൃതദേഹം വാളക്കാട് സമീപം കണ്ടെത്തി. മൂന്ന് ദിവസത്തെ തിരച്ചില്‍ കണ്ടെത്താനായിരുന്നില്ല. എന്ന് രാവിലെ പാണക്കാട് കട്ടിയാടിന് സമീപമാണ് മാമം ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ വേറ്റിനാട് – കുറ്റിയാണി റോഡില്‍ ചിറക്കോണം തോടിന്റെ കൈവഴിയിലായിരുന്നു അപകടം.

വിവാഹസല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം പന്തലക്കോട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ വിദ്യാധരനും മുന്‍ പഞ്ചായത്ത് അംഗമായ ഭാര്യ ലതാകുമാരിയും സ്വന്തം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ശക്തമായ മഴയില്‍ തോട് നിറഞ്ഞു കവിഞ്ഞ് റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. പിന്‍സീറ്റിലുണ്ടായിരുന്ന ലതാകുമാരി റോഡിലേക്ക് തെറിച്ചുവീണു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് ലതാകുമാരിയെ രക്ഷപ്പെടുത്തിയത്. എന്നാല്‍ വിദ്യാധരന്‍ വാഹനത്തോടൊപ്പം ഒരാള്‍പ്പൊക്കത്തില്‍ വെള്ളമുള്ള തോട്ടിലേക്ക് താഴ്ന്നു. ശക്തമായ ഒഴുക്കില്‍പ്പെട്ട ഓട്ടോറിക്ഷ കുറച്ചകലെയെത്തി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കുത്തിയൊഴുകുന്ന വെള്ളം വില്ലനായി. തുടർന്ന് പോലീസ് നാട്ടുകാരും ഫയർഫോഴ്സ് നടത്തിയ തിരച്ചിലുകൾ എല്ലാം വിഫലം ആയിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.

ഗവര്‍ണറുടെ ശുപാര്‍ശയോട് യോജിപ്പില്ല; പിഎസ്‌സി ക്രമക്കേട് ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

ഗവര്‍ണറുടെ ശുപാര്‍ശയോട് യോജിപ്പില്ല; പിഎസ്‌സി ക്രമക്കേട് ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ് സിയെ പിരച്ചുവിടാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ നടപടിക്രമം പാലിച്ചല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഗവര്‍ണര്‍ സര്‍ക്കാരുമായി ആലോചന നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പിഎസ്‌സിയില്‍ നടന്ന ക്രമക്കേട് ഞെട്ടിക്കുന്നതാണ്. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഗവര്‍ണര്‍ ഇത്തരമൊരു ശുപാര്‍ശ നല്‍കുമ്പോള്‍ സര്‍ക്കാരുമായി ആലോചിക്കണണായിരുന്നു. എന്നാല്‍ ഇത്തരമൊരു ശുപാര്‍ശ നല്‍കിയപ്പോള്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പിഎസ്‌സിയില്‍ നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമാണ് അവിടെ നിയമിച്ചിരിക്കന്നത്. പിഎസ് സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും കുറ്റക്കാരയാവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ് സി പരീക്ഷകളുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ട്. ക്രമക്കേടിനെ സംബന്ധിച്ച് പിഎസ് സിയില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടന്നാണ് മനസിലാക്കുന്നത്. അന്വേഷണം നടക്കുന്നതിനാല്‍ അത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സ്വാഭാവിക നടപടിയാണ്. നടപടിക്രമങ്ങള്‍ പാലിച്ചാണ് മാറ്റിയത്.

അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് അംഗീകരാ നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. സ്വപ്നപദ്ധതിയുടെ ഭാ​ഗമാണത്. ആരോ​ഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ​ഗ്രേഡ് 2 വിൽ 12 തസ്തികയും കാത്ത് ലാബ് ടെക്നീഷ്യൻസിലേക്ക് 16 പുതിയ തസ്തികയും അം​ഗീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് കോർപറേഷനിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ആശ്വാസമാകുന്ന മന്ത്രിസഭ യോ​ഗതീരുമാനവും മുഖ്യമന്ത്രി അറിയിച്ചു. സൂപ്പർ ന്യൂമറി തസ്തിക ആക്കി നിലനിർത്തും മുഖ്യമന്ത്രി പറഞ്ഞു.

അച്ഛന്റെ മരണവും പാതിവഴിയിലായ കൊച്ചുവീടും; അ‍ഞ്ജനയ്ക്ക് ഇനി സുരക്ഷിതമായി തല ചായ്ക്കാം, വാക്ക് പാലിച്ച് സുരേഷ് ​ഗോപി

അച്ഛന്റെ മരണവും പാതിവഴിയിലായ കൊച്ചുവീടും; അ‍ഞ്ജനയ്ക്ക് ഇനി സുരക്ഷിതമായി തല ചായ്ക്കാം, വാക്ക് പാലിച്ച് സുരേഷ് ​ഗോപി

അച്ഛന്റെ മരണത്തോടെ പാതിവഴിയിൽ നിലച്ച വീടുപണിയും അനിശ്ചിതത്വത്തിലായ പഠനസ്വപ്നങ്ങളുമായി, സുരക്ഷിതമായി തല ചായ്ക്കാൻ ഒരിടമില്ലാതെ ബുദ്ധിമുട്ടിയിരുന്ന അഞ്ജനയ്ക്കും അമ്മയ്ക്കും ഒടുവിൽ ആശ്വാസമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. ഉള്ളിയേരിയിൽ താമസിക്കുന്ന അഞ്ജനയ്ക്ക് വീട് നിർമിച്ചു നൽകിയ സന്തോഷം സുരേഷ് ഗോപി തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായി ആരംഭിച്ച ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് നാല് ലക്ഷം രൂപയും ബിജെപി പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായവും ഉപയോഗിച്ചാണ് വീടുനിർമാണം പൂർത്തിയാക്കിയത്. പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്ത സുരേഷ് ഗോപി അഞ്ജനയ്ക്കും അമ്മയ്ക്കും വീടിന്റെ താക്കോൽ കൈമാറി.

“പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്, പക്ഷേ തല ചായ്ക്കാൻ സുരക്ഷിതമായ ഒരിടമില്ല…” -ഒരു യുദ്ധസ്മാരക സമർപ്പണ ചടങ്ങിനെത്തിയപ്പോൾ, കണ്ണീരോടെയെത്തി ഉള്ളുതുറന്ന സങ്കടം പറഞ്ഞ അഞ്ജന എന്ന ആ മകളുടെ മുഖം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. ഓട്ടോ ഡ്രൈവറായിരുന്ന അച്ഛൻ മരണപ്പെട്ടതോടെ, പണി പാതിവഴിയിലായ ആ കൊച്ചുവീടും അവരുടെ സ്വപ്നങ്ങളും ഒരുപോലെ ഇരുളിലായിപ്പോയ നിമിഷം.

അന്ന് അഞ്ജനയുടെയും അമ്മയുടെയും സങ്കടം കണ്ട് ആശ്വസിപ്പിച്ചപ്പോൾ ചിലർ അതിനെപ്പോലും പരിഹസിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ആ മകൾക്ക് തലചായ്ക്കാൻ സുരക്ഷിതമായ ഒരു വീടൊരുക്കുമെന്നത് അന്ന് മനസ്സിലുറപ്പിച്ച ഒരു വാക്കാണ്. എന്റെ മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി തുടങ്ങിയ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നുള്ള 4 ലക്ഷം രൂപയും, ഒപ്പം ബിജെപി പ്രവർത്തകരുടെയും സ്നേഹസമ്പന്നരായ നാട്ടുകാരുടെയും നിസ്വാർത്ഥമായ പ്രയത്നവും ചേർന്നപ്പോൾ ആ കണ്ണീരിന് ഇന്ന് വിരാമമായിരിക്കുന്നു.

ഉള്ളിയേരിയിലെത്തി ആ സ്വപ്നഭവനത്തിന്റെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാനും, പുതിയ വീടിന്റെ താക്കോൽ അവർക്ക് കൈമാറാനും സാധിച്ചു. ആ അമ്മയുടെയും മകളുടെയും മുഖത്ത് വിരിഞ്ഞ ആശ്വാസത്തിന്റെ ചിരിയാണ് ഒരു ജനപ്രതിനിധി എന്നതിലുപരി, ഒരു മനുഷ്യനെന്ന നിലയിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ പുണ്യം.

ഇതൊരു രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു സന്ദേശമാണ്. നാടിന്റെ നന്മയ്ക്കായി നമ്മളെപ്പോലുള്ള ഓരോ സാധാരണ പൗരന്മാരും ഒരുമിച്ചു നിന്നാൽ, ഇനിയും ഒട്ടേറെ പെൺമക്കളുടെ ജീവിതത്തിന് തണലാകാനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും നമുക്ക് സാധിക്കും. ഇനി അഞ്ജനയ്ക്ക് ഒരു ഭയവുമില്ലാതെ, പൂർണ ആത്മവിശ്വാസത്തോടെ പഠിച്ച് വലിയ സ്വപ്നങ്ങളിലേക്ക് മുന്നേറാം.

അഞ്ജനയ്ക്കും അമ്മയ്ക്കും ഈ ഭവനത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും സമാധാനവും നേരുന്നു. ഈ വലിയ ഉദ്യമം യാഥാർത്ഥ്യമാക്കാൻ കൈകോർത്ത ഓരോ നല്ല മനസ്സുകൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി”.- സുരേഷ് ​ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു.

സ്വര്‍ണവില വീണ്ടും കൂടി; മൂന്ന് ദിവസത്തിനിടെ 800 രൂപ വര്‍ധിച്ചു

സ്വര്‍ണവില വീണ്ടും കൂടി; മൂന്ന് ദിവസത്തിനിടെ 800 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നും പവന് 200 രൂപയാണ് വര്‍ധിച്ചത്. 1,02,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെയും 200 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 12,825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില കുറഞ്ഞതാണ് ഇന്നും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ 102 ഡോളറിന് മുകളിലാണ് ഒരു ബാരല്‍ എണ്ണയുടെ വില.

എണ്ണവില കുറയുന്നത് പണപ്പെരുപ്പം കുറയാന്‍ ഇടയാക്കും. അതിനാല്‍ പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ യുഎസ് കേന്ദ്രബാങ്ക് ആയ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് നീട്ടിവെയ്ക്കാന്‍ സാധ്യതയുണ്ട്. ഇത് സ്വര്‍ണത്തിന് താത്കാലികമായെങ്കിലും ആശ്വാസമാണ്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും സ്വര്‍ണത്തില്‍ പ്രതിഫലിക്കുന്നുണ്ട്. യുഎസ്- ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ലോകം ഉറ്റുനോക്കുകയാണ്. ചര്‍ച്ച വിജയിച്ചാല്‍ ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരാന്‍ ഇടയാക്കും.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.